( moviemax.in) താരറാണിയായ നയൻതാരയ്ക്ക് ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും ഉണ്ട്. സഹപ്രവർത്തകരിൽ ചിലർ നയൻതാരയ്ക്കെതിരെ സംസാരിച്ചിട്ടുമുണ്ട്. നയൻതാര തന്റെ താരപദവി മാത്രം നോക്കുന്നയാളാണെന്നാണ് പ്രധാന വിമർശനം. സമകാലീനരായ മറ്റ് നടിമാരെ അംഗീകരിക്കാൻ നയൻതാരയ്ക്ക് മടിയുണ്ടെന്നും സംസാരമുണ്ട്. അപൂർവമായി മാത്രമേ നയൻതാര മറ്റ് നായിക നടിമാരെ പ്രശംസിച്ച് സംസാരിക്കാറുള്ളൂ. ഒരിക്കൽ നടി മംമ്ത മോഹൻദാസ് നയൻതാരയെക്കുറിച്ച് പരോക്ഷമായി പറഞ്ഞ വാക്കുകൾ ഇതിനിടെ ചർച്ചയായിരുന്നു.
ഒരു രജിനികാന്ത് ചിത്രത്തിൽ ഗാന രംഗത്തിൽ അഭിനയിക്കാൻ പോയ തന്നെ പ്രധാന നടിയുടെ എതിർപ്പ് കാരണം ചെറിയ സീനുകളിലേക്ക് ഒതുക്കി എന്നാണ് മംമ്ത പറഞ്ഞത്. കുചേലൻ ആണ് ഈ സിനിമയെന്നും നയൻതാരയാണ് മംമ്ത ഉദ്ദേശിച്ച നടിയെന്നും നെറ്റിസൺസ് കണ്ടെത്തി. നയൻതാര ഇതേക്കുറിച്ച് പ്രതികരിച്ചില്ല. സ്വന്തം കാര്യം നോക്കുന്ന, ഇൻസെക്യൂർ ആയ നടിയാണ് നയൻതാരയെന്ന വിമർശനം അന്ന് വന്നു.
അതേസമയം കരിയറിലെ തുടക്ക കാലത്ത് നയൻതാരയ്ക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഒപ്പം മറ്റൊരു നായിക നടി അഭിനയിക്കുമ്പോൾ നയൻതാര ജാഗ്രത കാണിക്കുന്നത്. 2005 ലാണ് ഗജിനി എന്ന സിനിമ റിലീസ് ചെയ്യുന്നത്. സൂര്യ, അസിൻ എന്നിവരുടെ പേരിലാണ് ഗജിനി ഇന്നും പ്രേക്ഷകർ ഓർക്കുന്നത്. എന്നാൽ നയൻതാരയും ചിത്രത്തിൽ സുപ്രധാന വേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നിർണായക രംഗങ്ങളിൽ നയൻതാരയുണ്ട്.
പക്ഷെ അസിനാണ് ചിത്രത്തിൽ തിളങ്ങിയത്. അത്രയും പ്രേക്ഷകരുടെ മനസിൽ തൊട്ട കഥാപാത്രമായിരുന്നു അസിന്റേത്. ചിത്രത്തിലെ ശ്രദ്ധേയ ഗാനങ്ങളിലെല്ലാം അസിനാണ് അഭിനയിച്ചത്. നയൻതാരയ്ക്ക് ലഭിച്ചത് ഒരു ഡാൻസ് നമ്പർ മാത്രമാണ്. ഗജിനി ചെയ്തതിൽ നിരാശയുണ്ടെന്നും തന്നോട് പറഞ്ഞത് പോലെയല്ല ആ കഥാപാത്രം സിനിമയിൽ വന്നതെന്നും നയൻതാര ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഗജിനി ഷൂട്ടിനിടെ നടന്ന സംഭവങ്ങളെക്കുറിച്ച് അക്കാലത്ത് വന്ന ഒരു റിപ്പോർട്ടാണിപ്പോൾ ചർച്ചയാകുന്നത്. ഇത് പ്രകാരം അസിന് വേണ്ടി തിരക്കഥയിൽ നടിയുടെ പിതാവിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. അസിന്റെ പിതാവിന്റെ ഇടപെടൽ ഗജിനിയുടെ അണിയറ പ്രവർത്തകർക്ക് അലോസരമാകുന്നു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. അസിന്റെ പിതാവിന്റെ ഇടപെടൽ യൂണിറ്റിന് സഹിക്കാൻ പറ്റുന്നില്ല. ഇതോടെ തിരക്കഥയിൽ അസിന് വേണ്ടി കുറച്ച് മാറ്റങ്ങൾ വരുത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
നയൻതാര ചിത്രത്തിലേക്ക് വന്നതോടെ അസിന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറവാണെന്നും ഫ്ലാഷ് ബാക്ക് സീനുകളിൽ മാത്രമേ അസിൻ ഉള്ളൂ എന്നും അന്ന് അഭ്യൂഹങ്ങൾ വന്നു. എന്നാൽ സിനിമയിൽ അസിന്റെ കഥാപാത്രത്തിനായിരുന്നു പ്രാധാന്യം കൂടുതൽ. നയൻതാരയ്ക്ക് പ്രാധാന്യം കുറവായിരുന്നു. അസിന്റെ കരിയറിലുടനീളം അച്ഛന്റെ വലിയ സാന്നിധ്യമുണ്ടായിരുന്നു. മകൾക്ക് നല്ല റോളുകളാണ് ലഭിക്കുന്നതെന്ന് ഇദ്ദേഹം ഉറപ്പ് വരുത്തി. അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് അസിൻ. വിവാഹശേഷം അഭിനയ രംഗത്തോട് വിട പറഞ്ഞ അസിൻ പിന്നീട് ഷോകളിലോ അഭിമുഖങ്ങളിലോ ഒന്നും മുഖം കാണിച്ചില്ല. ലെെം ലെെറ്റിൽ നിന്നും പൂർണമായും അപ്രത്യക്ഷയായി.
asin got better role in ghajini than nayantharas role actress seems cautious after that