(moviemax.in) നടൻ കൃഷ്ണകുമാറിൻ്റെ നാല് പെൺമക്കളിൽ ഏറ്റവും ഇളയവളായ ഹൻസിക കൃഷ്ണ ഇന്ന് 20-ാം പിറന്നാൾ . കൃഷ്ണകുമാർ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായതുകൊണ്ട് തന്നെ ഹൻസിക എല്ലാവർക്കും ഏറെ പ്രിയങ്കരിയാണ്. ഇരുപതുകാരിയായെങ്കിലും അമ്മ സിന്ധു കൃഷ്ണയ്ക്ക് അടക്കം ഹൻസിക ഇപ്പോഴും വീട്ടിലെ 'ബേബി'യാണ്. മൂത്ത സഹോദരി അഹാന കൃഷ്ണയ്ക്ക് ഏകദേശം പത്ത് വയസ്സ് പ്രായമുള്ളപ്പോഴാണ് ഹൻസിക ജനിച്ചത്. പ്രിയപ്പെട്ട 'ഹൻസു'വിന് സോഷ്യൽ മീഡിയയിലും ആരാധകർ ആശംസകളുമായി എത്തുകയാണ്.
ഹൻസികയോട് കുടുംബാംഗങ്ങൾക്ക് സ്നേഹവും വാത്സല്യവും കൂടാൻ മറ്റൊരു കാരണം കൂടിയുണ്ട്. വർഷങ്ങൾക്ക് മുമ്പ് മരണത്തിൽ നിന്നും മകളെ രക്ഷിച്ച് കൊണ്ടുവന്നതാണ് സിന്ധുവും കൃഷ്ണകുമാറും. ഒന്നര വയസ് മാത്രം പ്രായമുള്ളപ്പോൾ നെഫ്രോട്ടിക് സിൻഡ്രോം എന്നൊരു അസുഖം ഹൻസികയിൽ കണ്ടെത്തിയിരുന്നു. വൃക്ക തകരാറിലാകുന്ന അവസ്ഥയാണിത്. പ്രോട്ടീനുകൾ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്ന വളരെ സങ്കീർണമായ അസുഖം.
വളരെ കഷ്ടപ്പെട്ട ഒരു നീണ്ട യാത്രയായിരുന്നു അത്. മൂന്ന് മൂന്നര വര്‍ഷം ട്രീറ്റ്‌മെന്റ് എടുത്തു. പക്ഷെ മെഡിസിന്‍സ് തുടര്‍ന്ന് നാല് വര്‍ഷത്തോളം എടുത്തു. അനന്ധപുരി ഹോസ്പിറ്റല്‍ ആ സമയത്ത് ഹന്‍സികയ്ക്ക് വീട് പോലെയായിരുന്നു. അവിടെ എത്തുമ്പോള്‍ എന്റെ വീട് എന്ന് പറഞ്ഞ് കൈ ചൂണ്ടും. ഇപ്പോള്‍ ഹന്‍സു പെര്‍ഫക്ട്‌ലി ഓകെയാണ് എന്നാണ് ഒരിക്കൽ മകൾ കടന്നുപോയ രോഗാവസ്ഥ വെളിപ്പെടുത്തി സിന്ധുവും കൃഷ്ണകുമാറും പറഞ്ഞത്.
അസുഖ ബാധിതയായിരുന്ന സമയത്ത് ഹൻസികയുടെ മുഖത്തെല്ലാം വീക്കം വന്നിരുന്നു. അക്കാലത്ത് തന്നെ കാണാൻ ചൈനീസ് കുഞ്ഞിനെപ്പോലെയായിരുന്നു എന്നാണ് ചിത്രങ്ങൾ പങ്കിട്ട് താരപുത്ര പറഞ്ഞത്. ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഹൻസിക. കോളേജിലെ താരം. കൂടാതെ അമ്മയുടെ ചേച്ചിമാരുടേയും കൂടെ സാരി ബിസിനസിൽ പാട്നർഷിപ്പ്.
പ്രമോഷൻ, മോഡലിങ്, യുട്യൂബ് വ്ലോഗിങ് എന്നിവയിലൂടെയും ലക്ഷങ്ങൾ ഹൻസിക ഈ ചെറിയ പ്രായത്തിൽ സമ്പാദിക്കുന്നുണ്ട്. പഠനത്തിൽ താൽപര്യമുള്ളതിനാൽ യുട്യൂബിൽ ആക്ടീവായി നിൽക്കാൻ ഹൻസികയ്ക്ക് കഴിയാറില്ല. ഒമ്പത് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് യുട്യൂബിലും പത്ത് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിലും ഹൻസികയ്ക്കുണ്ട്.
എന്റെ ഹാൻസു കുഞ്ഞിന്റെ പിറന്നാൾ. നീ എന്റെ കൊച്ച് പെൺകുട്ടിയായിരിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. വർഷങ്ങൾ എത്ര വേഗത്തിൽ കടന്നുപോയിയെന്ന് ദൈവത്തിനറിയാം. നിന്നോടൊപ്പമുള്ള 20 വർഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും ആശ്വാസകരമായ ഘട്ടമായിരുന്നു. നിന്റെ ആലിംഗനങ്ങളും ചുംബനങ്ങളും എപ്പോഴും എന്നെ കൂടെ കൂട്ടണമെന്ന നിന്റെ ആഗ്രഹവും എന്റെ ഹൃദയത്തെ എപ്പോഴും നിറച്ചിട്ടുണ്ട്. നീ ഇല്ലാതെ ഞാൻ എവിടെ പോയാലും എന്റെ മനസ് എപ്പോഴും നിന്നെക്കുറിച്ചാണ് ചിന്തിക്കുന്നത്. നിന്നെ തിരികെ ഓടി കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു. എന്റേതായതിന് നന്ദി ഹാൻസു എന്നാണ് മകൾക്ക് പിറന്നാൾ ആശംസിച്ച് സിന്ധു കുറിച്ചത്.
hansikakrishna 20th birthday her childhood health issues and monthly income details