രേണു ഡ്രസ്സില്ലാതെ തുള്ളുന്നു...? എങ്ങനേയും പൈസയുണ്ടാക്കണം എന്നാണ് രേണുവിന്, ബാർ ഡാൻസർ എന്നത് ഒരു പ്രൊഫഷനാണ്...!

രേണു ഡ്രസ്സില്ലാതെ തുള്ളുന്നു...? എങ്ങനേയും പൈസയുണ്ടാക്കണം എന്നാണ് രേണുവിന്, ബാർ ഡാൻസർ എന്നത് ഒരു പ്രൊഫഷനാണ്...!
Oct 1, 2025 11:13 AM | By Athira V

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് പാപ്പിലോൺ എന്ന റസ്റ്റോറന്റിന്റെ പ്രമോഷനായി രേണു സുധി ദുബായിലേക്ക് പോയതും അവിടെ നിന്നുള്ള വീഡിയോകളുമാണ്. റസ്റ്റോറന്റും ബാറും കൂടി ചേർന്നതാണ് പാപ്പിലോൺ എന്ന സ്ഥാപനം. അവിടെ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന തന്റെ വീഡിയോകൾ രേണു സോഷ്യൽമീഡിയയിൽ പങ്കുവെച്ചശേഷം ബാർ ഡാൻസറായി ജോലി കിട്ടിയോ എന്നുള്ള തരത്തിൽ നിരവധി വിമർശനങ്ങൾ വന്നിരുന്നു.

രേണു അതിന് എതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രേണുവിന് എതിരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് മുൻ ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. റസ്റ്റോറന്റാണെങ്കിലും ബാർ ആണെങ്കിലും വലിയ വിഷയം ഒന്നുമില്ലെന്നും ബി​ഗ് ബോസിൽ നിന്നും പുറത്ത് വരുന്നവർക്കെല്ലാം ഇങ്ങനെ ദുബായ് അവസരം വരുന്നത് പതിവാണെന്നും സായ് കൃഷ്ണ പറയുന്നു.

ബി​ഗ് ബോസിൽ പോയി വന്നശേഷം വിവാദങ്ങളിൽ ഒന്നും പെടാതെ പ്രോ​​ഗ്രാമുകളും ഡാൻസുമൊക്കെയായി രേണു നടക്കുകയായിരുന്നു. ഷോയിൽ നിന്നും തിരികെ വന്ന് ഫോണൊക്കെ കയ്യിൽ കിട്ടിയതോടെയും വേണ്ടപ്പെട്ടവരെയൊക്കെ കണ്ടതോടെയും ട്രോമയൊക്കെ പോയി പഴയ റിയാലിറ്റിയിലേക്ക് രേണു തിരിച്ച് വന്നുവെന്ന് തോന്നുന്നു. അതോടെ ബി​ഗ് ബോസ് ഫെയിം എന്ന രീതി ഉപയോ​ഗിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് രേണുവിന് ഇതിനോടകം മനസിലായിട്ടുണ്ട്.

എന്താണോ പണ്ട് ചെയ്തിരുന്നത് അത് തന്നെ ആവർത്തിച്ച് ലൂപ്പിലേക്ക് കേറണമെന്നും രേണുവിന് മനസിലായി. അതിനിടയിൽ രണ്ട് മൂന്ന് ദിവസമായി രേണുവിനെ കുറിച്ച് ചില പോസ്റ്റുകൾ കാണുന്നുണ്ട്. രേണു സുധി ദുബായിൽ ബാർ ഡാൻസറായി എന്നുള്ള തരത്തിലാണ് വാർത്തകൾ കണ്ടത്.‍ 

ശേഷം രേണുവിന്റെ ഇൻസ്റ്റ നോക്കിയപ്പോൾ ചില വീഡിയോകൾ കണ്ടു. ബാർ ഡാൻസറാകുന്നത് വിഷയമാണോയെന്ന് ചോ​ദിച്ചാൽ അതും ഒരു പ്രൊഫഷനാണ്. ഒരുപാടുപേർ രേണുവിനെ വിമർശിച്ച് കണ്ടു. അവരുടെ ലൈഫാണ് അതുകൊണ്ട് രേണു എന്ത് വേണേലും ചെയ്തിട്ട് പോട്ടെയെന്ന് കരുതിയാൽ പോരേ?. ചിലപ്പോൾ ഇതാണ് അവിടെ എന്ന് അറിയാതെ കേറിപ്പോയതാകും. ചിലപ്പോൾ അറിഞ്ഞുകൊണ്ട് കേറിപ്പോയതാകും. ബാർ-പബ് സെറ്റപ്പാണെന്ന് അവിടെ എത്തി കഴി‍ഞ്ഞശേഷമാകും മനസിലായത്. എന്നാൽ പ്രൊഫഷണൽ എത്തിക്സ് രേണു സുധി കീപ്പ് ചെയ്യുന്നുണ്ട്. കൃത്യമായി പ്രമോഷൻ ചെയ്യുന്നുണ്ട്. ഈ ഒരു വിവാ​ദം കാരണം രേണുവിനെ ദുബായിലേക്ക് കൊണ്ടുപോയവരും ഹാപ്പിയായി കാണും. പ്രതീക്ഷിച്ച പബ്ലിസിറ്റി അവർക്ക് കിട്ടുന്നുണ്ടല്ലോ.

ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ദുബായിലേക്ക് ക്ഷണം വന്നിട്ടുണ്ടെന്ന് രേണു പറഞ്ഞിരുന്നു. ഇനോ​ഗറേഷനല്ല പ്രമോഷനായിട്ടാണ് പോയത്. റസ്റ്റോറന്റാണെങ്കിലും ബാർ ആണെങ്കിലും വലിയ വിഷയം ഒന്നുമില്ല. ബി​ഗ് ബോസിൽ നിന്നും പുറത്ത് വരുന്നവർക്കെല്ലാം ഇങ്ങനെ ദുബായ് അവസരം വരാറുണ്ട്. അത് സ്വീകരിക്കണോ വേണ്ടയോ എന്നത് നമ്മുടെ ചോയ്സാണ്. നല്ല പെയ്മെന്റ്സും ആളുകൾ വാ​ഗ്ദാനം ചെയ്യാറുണ്ട്. 

അതുപോലെ തന്നെയാണ് രേണുവിന്റെ ദുബായിലേക്കുള്ള പോക്കും. ബാറിൽ ഡാൻസ് കളിക്കുന്നവർ പോക്ക് കേസാണെന്ന ധാരണ കേരളത്തിലെ ചിലർക്കുണ്ട്. ദുബായിലെ പബ്ബിൽ ഫാമിലീസ് തന്നെ ഫുഡ് കഴിക്കാനും എഞ്ചോയ് ചെയ്യാനും വരാറുണ്ട്. ഡ്രസ്സില്ലാതെ രേണു തുള്ളുന്നില്ലല്ലോ. ബി​ഗ് ബോസ് കൊണ്ടോ ഒന്നും ആയില്ല. എന്നാൽ ഇതിൽ നിന്നും കിട്ടുന്ന പൈസ കൊണ്ട് എന്തെങ്കിലും ആകട്ടെയെന്ന് കരുതി കാണും. എന്തായാലും ഫെയിമിന് വേണ്ടി പോയി ഡാൻസ് കളിക്കില്ലല്ലോ. പൈസയ്ക്കാണ് അവർ പോയത്

ഇതുവരെയുള്ള രേണുവിന്റെ രീതികൾ പരിശോധിച്ചാൽ മനസിലാകും ഞാൻ എങ്ങനേയും പൈസയുണ്ടാക്കും ലൈഫ് മുന്നോട്ട് പോകണം എന്ന ഒറ്റ വാശിയിലാണ് രേണു. അതിന് അവർ കുറ്റം പറയും ചതിക്കും നല്ലത് പറയും സങ്കടപ്പെടും. പൈസയുണ്ടാക്കണം എന്ന ലക്ഷ്യമെ രേണുവിന് ഉള്ളു. അവർ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട് കാണിച്ചിട്ടുമുണ്ട്. പൈസയുണ്ടാക്കാൻ ആരെയും കൊല്ലുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ലല്ലോ.

ബാർ ഡാൻസർ എന്നത് ഒരു പ്രൊഫഷനാണ്. അതിലൂടെ പലരും ലക്ഷങ്ങൾ സമ്പാ​ദിക്കുന്നുണ്ട്. ആണും പെണ്ണും ഈ തൊഴിൽ ചെയ്യുന്നുണ്ട്. ആർക്കറിയാം അവിടെ നിന്ന് ക്ലിക്കായി രേണു വൻ രീതിയിലുള്ള ബാർ ഡാൻസറായി ലക്ഷങ്ങൾ സമ്പാ​ദിച്ച് ലൈഫ് സെറ്റിലാക്കിയാലോ. പറയാൻ പറ്റില്ലെന്നും സായ് കൃഷ്ണ പറയുന്നു.

saikrishna reacted to renusudhi bar dance controversy

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories