'ജീവൻ ചതിച്ചതാ... അനുവിനെ വിവാഹം ചെയ്യാതിരിക്കാൻ മുൻഭാര്യ ഡിവോഴ്സ് കൊടുത്തില്ല'; അ‍ഞ്ച് വർഷത്തെ പ്രണയത്തിൽ നിന്ന് വേദനയോടെ പിന്മാറി അനു

'ജീവൻ ചതിച്ചതാ... അനുവിനെ വിവാഹം ചെയ്യാതിരിക്കാൻ മുൻഭാര്യ ഡിവോഴ്സ് കൊടുത്തില്ല'; അ‍ഞ്ച് വർഷത്തെ പ്രണയത്തിൽ നിന്ന് വേദനയോടെ പിന്മാറി അനു
Oct 1, 2025 10:48 AM | By Athira V

(moviemax.in) സീരിയൽ-സിനിമ താരം ജീവൻ ബി​ഗ് ബോസ് ഹൗസിൽ തന്റെ പുതിയ സീരിയലിന്റെ പ്രമോഷന് എത്തിയശേഷം അനുമോളും ജീവനും തമ്മിൽ മുമ്പുണ്ടായിരുന്ന സൗഹൃദമാണ് സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. താനും ജീവനും പ്രണയത്തിലായിരുന്നുവെന്ന് അനു എവിടേയും പരസ്യമായി പറഞ്ഞിട്ടില്ല. പക്ഷെ ഇരുവരും അ‍ഞ്ച് വർഷത്തോളം പ്രണയിച്ചിരുന്നുവത്രെ. ജീവൻ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. എന്നാൽ ഇപ്പോൾ ഡിവോഴ്സിനുള്ള ശ്രമത്തിലാണ്.

ഭാര്യയുമായി വേർപിരിഞ്ഞ് താമസം തുടങ്ങിയശേഷമാണ് ജീവൻ അനുവുമായി അടുത്തതും പ്രണയത്തിലായതുമത്രെ. ഇപ്പോഴിതാ മൂപ്പൻ വ്ലോ​ഗ്സ് എന്ന യുട്യൂബർ അനു-ജീവൻ റിലേഷൻഷിപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ജീവന്റെ മുൻ ഭാര്യയെ കുറിച്ച് പ്രത്യക്ഷപ്പെട്ട കമന്റുമാണ് ചർച്ചയാകുന്നത്. 

ജീവനുമായുള്ള റിലേഷൻഷിപ്പിൽ ചതിക്കപ്പെട്ടതും അവ​ഗണന അടക്കമുള്ള നേരിട്ടതും അനുവാണെന്ന് മൂപ്പൻസ് വ്ലോ​ഗ്സ് പറയുന്നു. ലോകത്ത് ആദ്യമായിട്ടല്ല ഒരാൾ ഡിവോഴ്സാകുന്നതും മറ്റൊരു ബന്ധത്തിലേക്ക് പോകുന്നതും. പക്ഷെ ജീവൻ-അനുമോൾ പ്രണയവും വേർപിരിയലും ചർച്ചയായശേഷം അനുമോൾക്കാണ് കൂടുതലും വിമർശനം ലഭിക്കുന്നത്.


ജീവൻ താൽപര്യമില്ലാതെയാണ് സീരിയൽ പ്രമോഷനായി ബിബി ഹൗസിലേക്ക് പോയതെന്നാണ് അറിഞ്ഞത്. അത് ടിആർപിക്ക് വേണ്ടി ബി​ഗ് ബോസ് ടീം ഉപയോ​ഗിച്ചു. എന്നെ നേരിട്ട് വിളിച്ച് ഒരു വ്യക്തി പറഞ്ഞ കാര്യങ്ങളാണ് ‍ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്. ജീവനുമായുള്ള ബന്ധത്തിനിടയിൽ അനുമോൾ ചതിക്കപ്പെട്ടുവെന്നാണ് ഞാൻ അറിഞ്ഞത്. 

ചതിയും അവ​ഗണനയും നേരിടേണ്ടി വന്നപ്പോൾ അനു ആ ബന്ധത്തിൽ നിന്നും വേദനയോടെ പിന്മാറി. എന്നെ വിളിച്ച് സംസാരിച്ച വ്യക്തി പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ ഇവിടെ പറയുന്നില്ല. എല്ലാം കേട്ട് കഴിഞ്ഞശേഷം അനു ഇത്രയൊക്കെ അനുഭവിച്ചോ എന്നാണ് ഞാൻ ചോദിച്ചത്. അപ്പോൾ തന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോ എത്രത്തോളം തീവ്രമായ കാര്യങ്ങളാകും ആ വ്യക്തിയിൽ നിന്നും അറി‍ഞ്ഞതെന്ന് മൂപ്പൻസ് വ്ലോ​ഗ്സ് പറയുന്നു.


ജീവന്റെ ആ​ദ്യ വിവാഹ ബന്ധത്തെ കുറിച്ച് പ്രത്യക്ഷപ്പെട്ട കമന്റും വീഡിയോയിൽ മൂപ്പൻസ് വ്ലോ​ഗ്സ് ഉൾപ്പെടുത്തിയിരുന്നു. അത് ഇങ്ങനെയായിരുന്നു... ജീവൻ തീരെ ചെറിയ പ്രായത്തിൽ തന്നെ ജുവൽ എന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു. അവർക്ക് ഒരു കുട്ടിയും ഉണ്ടായി. ഒന്നോ രണ്ടോ വർഷം കൊണ്ട് അടിച്ച് പിരിഞ്ഞു.  ജീവൻ ഡിവോഴ്സിന് വേണ്ടി ശ്രമിക്കുകയാണ്. ആ സമയത്താണ് അനുവിനൊപ്പം 2019ൽ അഭി വെഡ്സ് മഹി എന്ന സീരിയലിൽ അഭിനയിച്ച് തുടങ്ങിയത്. ആ സീരിയൽ ഹിറ്റായി. ഇവരുടെ ജോഡിയും ഹിറ്റായപ്പോൾ ഭാര്യ വീണ്ടും രംഗത്ത് വന്നു. ജീവനേയും അനുവിനേയും മോശമാക്കി പോസ്റ്റിട്ടു. അവളുടെ ഭർത്താവിനെ തിരികെ വേണം എന്നൊക്കെ പറഞ്ഞിട്ടായിരുന്നു പോസ്റ്റ്.

പക്ഷെ അനു വരുന്നതിന് മുമ്പ് തന്നെ ജീവൻ ഭാര്യയുമായി ഒരിക്കലും ഇനി യോജിച്ച് പോകാൻ കഴിയില്ലെന്ന് പറഞ്ഞ് ഡിവോഴ്സിന് അപേക്ഷിച്ചിരുന്നു എന്നാണ് അറിയുന്നത്. പക്ഷെ അനുവും ജീവനും കല്യാണം കഴിക്കാൻ പാടില്ലെന്ന വാശി കാരണം മുൻ ഭാര്യ ഡിവോഴ്സ് കൊടുക്കാൻ തയ്യാറല്ല. കുഞ്ഞിനെ വെച്ചും ജീവന്റെ ലൈഫ് വെച്ചും കളിക്കുന്ന ഒരു ടോക്സിക്ക് ലേഡിയാണ് ജുവൽ എന്നായിരുന്നു. ഇതിൽ എത്രത്തോളം കാര്യങ്ങൾ സത്യമാണെന്നത് വ്യക്തമല്ല. ബി​ഗ് ബോസിൽ പോയി വന്നശേഷം നൽകിയ അഭിമുഖത്തിൽ എല്ലാം അനുവിന്റെ ​ഗെയിമിനെ കുറിച്ച് മാത്രമെ ജീവൻ സംസാരിച്ചിട്ടുള്ളു. അനുവിന്റെ ​ഗെയിം കുഴപ്പമില്ല. എപ്പിസോഡ് ഞാൻ നിരന്തരം കാണാറില്ല. അവൾ നന്നായി തന്നെ ചെയ്യുന്നുണ്ട് എന്നാണ് ജീവൻ പറഞ്ഞത്.


'Jeevan cheated anumol Ex-wife didn't give me a divorce to prevent me from marrying Anu painfully withdraws from five years of love

Next TV

Related Stories
അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

Oct 29, 2025 04:23 PM

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ...

Read More >>
അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

Oct 29, 2025 02:11 PM

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ...

Read More >>
'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

Oct 29, 2025 11:55 AM

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ...

Read More >>
പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

Oct 28, 2025 04:33 PM

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച്...

Read More >>
ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

Oct 28, 2025 03:45 PM

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall