'നീ സീൻ പിടിക്കാതെ പോയെ...നിനക്കെന്തുവാടാ നെവിനെ പ്രശ്നം?'; ആണും പെണ്ണും സ്നേഹിക്കുന്നത് കണ്ടാൽ അപ്പോൾ അനുമോളെത്തും!

'നീ സീൻ പിടിക്കാതെ പോയെ...നിനക്കെന്തുവാടാ നെവിനെ പ്രശ്നം?'; ആണും പെണ്ണും സ്നേഹിക്കുന്നത് കണ്ടാൽ അപ്പോൾ അനുമോളെത്തും!
Sep 30, 2025 02:34 PM | By Athira V

(moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ അനുമോൾക്ക് വീണ്ടും വിമർശനം. ബിന്നി സെബാസ്റ്റ്യന്റെ ഭർത്താവ് നടൻ നൂബിൻ കഴിഞ്ഞ ദിവസം ബി​ഗ് ബോസിലെത്തി. രാത്രി ബിന്നിയും നൂബിയും ഒരുമിച്ചാണ് കിടന്നത്. ഇവിടെ അനു തന്റെ പതിവ് സദാചാര വാദങ്ങളുമായി എത്തിയെന്നാണ് പ്രേക്ഷകർ പറയുന്നത്. നൂബിനും ബിന്നിയും ഒരുമിച്ച് കിടക്കുന്നിടത്ത് തലയണ വെച്ച് മറയ്ക്കാൻ ശ്രമിച്ചു. നെവിനോട് ഇവരുടെ അടുത്ത് നിന്നും പോകാനും പറയുന്നുണ്ട്. രാത്രി 12.30 യ്ക്ക് അനുമോൾ ഈ വിഷയം പറഞ്ഞ് വീട്ടിനുള്ളിൽ ചുറ്റി തിരിയുകയാണ്. ഈ സംഭവം പ്രേക്ഷകരിൽ പലരും തമാശയായെ‌ടുത്തു. എന്നാൽ ചിലർ അനുമോളുടെ സദാചാര സങ്കൽപ്പങ്ങൾ ചൂണ്ടിക്കാട്ടി.

"എന്തൊരു ക്രിഞ്ച് ഫെസ്റ്റാണ് ഈ അനുമോൾ എന്ന് പറയുന്ന വ്യക്തി ? സത്യത്തിൽ എന്താണ് ഈ അനുമോളുടെ പ്രശ്നം ? നൂബിനും ബിന്നിയും കിടക്കുന്നത് ആരും സീൻ പിടിക്കണ്ട എന്നും പറഞ്ഞ് അനുമോൾ ബ്ലാങ്കറ്റും തലയിണകളും കൊണ്ടുവന്ന് അവരെ മറക്കുന്നു. അവരോട് സംസാരിച്ചിരുന്ന നെവിന് അതു കണ്ടിട്ട് തൊലിയുരിഞ്ഞിട്ടാവണം. അവൻ ചെന്ന് ആ ബ്ലാങ്കെറ്റും തലയിണകളും താഴെയിടുന്നുണ്ട്...അപ്പോൾ ദാ വീണ്ടും വരുന്നു ക്രിഞ്ചി അനു വീണ്ടും"

"നിനക്കെന്തുവാടാ നെവിനെ പ്രശ്നം ? നീ സീൻ പിടിക്കാതെ പോയെ...ഇതും പറഞ്ഞ് നെവിനെ ഉന്തി തള്ളി അവൻ്റെ ബെഡിൽ കൊണ്ടുപോയി കിടത്തിയ ശേഷം അവനെ പുതപ്പിച്ചിട്ടെ അനുവിന് ഒരാശ്വാസം കിട്ടിയുള്ളൂ. പല തരം സദാചാര വേർഷൻസും ക്രിഞ്ച് ആറ്റിറ്റ്യൂടും നാം കണ്ടിട്ടുണ്ടാവും. പക്ഷേ ഇമ്മാതിരി മാരക ഒരു ഐറ്റം ഇത് ആദ്യമാണ്. സത്യത്തിൽ ആര്യനോ പാവം ജിസേലോ അല്ല പ്രശ്നം . അത് നമ്മുടെ പാവം പിടിച്ച പ്ലാച്ചി മോളാണ്. ഈ ഫാമിലി വീക്കിൽ അനുമോളുടെ മാരകമായ ക്രിഞ്ചൻ രീതികൾ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു" എന്നാണ് ഒരു ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പ്.


സമാന അഭിപ്രായം നിരവധി പേർ പങ്കുവെക്കുന്നുണ്ട്. ആണും പെണ്ണും സ്നേഹപ്രകടനം നടത്തുന്നത് കണ്ടാൽ അപ്പോൾ അനുമോൾ അവിടെ കല്ലുകടിയായി എത്തുമെന്നാണ് വിമർശനം. നൂബിനെ നാണംകെടുത്തിയെന്നും ചെറുപ്പക്കാരിയായ അനുമോൾ ഇത്തരം കാര്യങ്ങളിൽ കുറേക്കൂടി പക്വത കാണിക്കണമെന്നും അഭിപ്രായമുണ്ട്. 

നേരത്തെ ജിസേലും ആര്യനും തമ്മിൽ ബെഡിൽ വെച്ച് ചുംബിച്ചു എന്ന ആരോപണം അനുമോൾ ഉന്നയിച്ചതാണ്. ഇത് വലിയ പ്രശ്നമായതുമാണ്. അന്നും അനുമോൾക്ക് നേരെ സമാന വിമർശനം വന്നിരുന്നു. അനുമോളുടെ യാഥാസ്ഥിതികരായ പ്രേക്ഷകരുടെ ഇഷ്ടം നേടാനുള്ള ശ്രമമാണെന്ന് വിമർശനം വന്നിരുന്നു. ഇത്തവണത്തെ സീസണിൽ അനുമോളുൾപ്പെടെയുള്ള മത്സരാർത്ഥികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളും വാദങ്ങളും ബാലിശമാണെന്ന അഭിപ്രായം വന്നിരുന്നു.

ജിസേലും ആര്യനും ചുംബിച്ചെന്ന് പറയുന്നതിന് പുറമെ ഇത് അനുമോളും മസ്താനിയും ജിഷിനും അനുകരിച്ച് കാണിക്കുകയും ചെയ്തിരുന്നു. ഈ വിഷയം വ്യാപക വിമർശനത്തിന് കാരണമായി. അതേസമയം അനുമോളെ പിന്തുണയ്ക്കുന്നവരും ഏറെയാണ്. സോഷ്യൽ മീഡിയയിൽ വലിയ പിആർ അനുമോൾക്കുണ്ട്.

biggboss malayalam season7 audience criticize anumol conservative views here is what happened

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories