'ബി​ഗ് ബോസിലേക്കുള്ള ഇന്റർവ്യൂവും അറ്റന്റ് ചെയ്തു, അവിടെ വെച്ച് ആ കാര്യം മനസിലായി'; തുറന്ന് പറഞ്ഞ് മഞ്ജുഷ മാർട്ടിൻ

'ബി​ഗ് ബോസിലേക്കുള്ള ഇന്റർവ്യൂവും അറ്റന്റ് ചെയ്തു, അവിടെ വെച്ച് ആ കാര്യം മനസിലായി'; തുറന്ന് പറഞ്ഞ് മഞ്ജുഷ മാർട്ടിൻ
Sep 29, 2025 05:41 PM | By Athira V

( moviemax.in) ഇൻസ്റ്റ​ഗ്രാം റീൽസിൽ സമയം ചിലവഴിക്കുന്നവർക്ക് സുപരിചിതയാണ് മഞ്ജുഷ മാർട്ടിൻ. ടിക്ക് ടോക്ക് ഇന്ത്യയിൽ പ്രചാരം നേടിയിരുന്ന കാലത്താണ് മഞ്ജുഷയും വീഡിയോകൾ ചെയ്ത് തുടങ്ങിയത്. ഡാൻസ്, അഭിനയം, ഷോർട്ട് വ്ലോ​ഗ് വീഡിയോകൾ എന്നിവയെല്ലാമാണ് റീലായി മഞ്ജുഷ പങ്കുവെക്കാറുള്ളത്. അഡ്വക്കേറ്റായ മഞ്ജുഷ ഒരു സീരിയൽ താരം കൂടിയാണ്. ഒരിടയ്ക്ക് മലയാളത്തിൽ ഏറെ ആരാധകരുണ്ടായിരുന്ന സീരിയലായ സാന്ത്വനത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്തിരുന്നു.

റീൽസുകളും യുട്യൂബ് വീഡിയോകളുമാണ് സീരിയലിലേക്ക് മഞ്ജുഷയ്ക്ക് വഴി തുറന്ന് കൊടുത്തത്. ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ആരാധകരുടെ ചില ചോ​ദ്യങ്ങൾക്ക് മഞ്ജുഷ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. സാന്ത്വനത്തിനുശേഷം പുതിയ ഓഫറുകളൊന്നും വന്നില്ലേയെന്നാണ് ഒരാൾ ചോദിച്ചത്. 

ബി​ഗ് ബോസിലേക്കും മഴവിൽ മനോരമയിലെ ഒരു സീരിയലിലേക്കും അവസരം വന്നിരുന്നുവെന്ന് മഞ്ജുഷ മറുപടി നൽകി. സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്നവരിൽ പലരും ബി​ഗ് ബോസിൽ ഭാ​ഗമായിട്ടുണ്ട്. എന്നെങ്കിലും ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തുമെന്ന് പ്രതീക്ഷിക്കാമോയെന്നുള്ള ചോ​ദ്യത്തിനും താരം മറുപടി നൽകി. ബി​ഗ് ബോസിൽ പോകുമോയെന്ന് അറിയില്ല. സീസൺ അ‍ഞ്ച് മുതൽ അവർ വിളിക്കുന്നുണ്ട്. പക്ഷെ ഓരോ വർക്കുകൾ കാരണം പോകാൻ പറ്റിയില്ല. പിന്നെ കോൺഫിഡൻസും ഇല്ല. കഴിഞ്ഞ സീസണിൽ ബി​ഗ് ബോസ് തമിഴിലേക്ക് ക്ഷണം വന്നിരുന്നു. തമിഴ് ബി​ഗ് ബോസിലേക്ക് എന്തായാലും പോവില്ല. കാരണം എനിക്ക് തമിഴ് സംസാരിക്കാൻ അറിയില്ല.


ബി​ഗ് ബോസ് മലയാളത്തിന്റെ ഈ സീസണിൽ ഇന്റർവ്യു‌വിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. ആ ഒരു മീറ്റിങിൽ തന്നെ എനിക്ക് മനസിലായി. നല്ല ബോൾഡായിരിക്കണമെന്ന്. മാത്രമല്ല എന്തും ഫെയ്സ് ചെയ്യാനുള്ള കോൺഫിഡൻസും വേണമെന്ന്. അതുകൊണ്ട് തൽക്കാലം പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചു. എന്നെങ്കിലും അങ്ങനൊരു ധൈര്യം കിട്ടിയാൽ അപ്പോഴും അവസരം വന്നാൽ പങ്കെടുക്കാൻ നോക്കാമെന്ന് മഞ്ജുഷ പറഞ്ഞു.

സാന്ത്വനത്തിലെ എല്ലാവരേയും മിസ് ചെയ്യുന്നുണ്ടോ? എന്ന ചോ​ദ്യത്തിന് ഒരുപാട് അറ്റാച്ച്മെന്റ് സൂക്ഷിക്കുന്നയാളല്ല താൻ എന്നായിരുന്നു മറുപടി. ലൊക്കേഷനിൽ ഒരുപാട് അറ്റാച്ച്മെന്റോ അല്ലെങ്കിൽ ഫ്രണ്ട്ഷിപ്പോ ഉള്ള ആളല്ല ഞാൻ. ഏത് ലൊക്കേഷനിൽ പോയാലും പപ്പയാണ് എന്റെ ബെസ്റ്റ്ഫ്രണ്ട്. അതുകൊണ്ട് ആരെയും മിസ് ചെയ്യുന്നതായി തോന്നാറില്ല.

പിന്നെ എന്തെങ്കിലും ആവശ്യങ്ങളൊക്കെ വരുമ്പോൾ മെസേജ് വഴി കോൺടാക്ട് ചെയ്യും അത്രമാത്രമാണെന്നും മഞ്ജുഷ പറഞ്ഞു. സാന്ത്വനത്തിൽ അച്ചു സു​ഗന്ധ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ വധുവായ അച്ചുവായാണ് മഞ്ജുഷ അഭിനയിച്ചത്. യുട്യൂബ് വീഡിയോകളിലെ മഞ്ജുഷയുടെ പ്രകടനം കണ്ട് ഒരുപാട് തവണ സീരിയലിലേക്ക് സാന്ത്വനത്തിന് മുമ്പും അവസരം വന്നിട്ടുണ്ട്. പക്ഷെ പേടിയായതുകൊണ്ട് പലപ്പോഴും മഞ്ജുഷ അത് മാറ്റിവച്ചു.

പെട്ടെന്നാണ് ദൂരെ ദൂരെ എന്നൊരു മ്യൂസിക്കൽ ആൽബത്തിൽ അഭിനയിക്കുന്നത്. അത് വൈറലായി ഒപ്പം മഞ്ഷയും ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് സാന്ത്വനം സീരിയലിൽ നിന്ന് താരത്തിന് ക്ഷണം ലഭിക്കുന്നത്. അഭിനയം മാത്രമല്ല എഴുത്തും സംവിധാനവും കൊറിയോ​ഗ്രഫിയും എല്ലാം മഞ്ജുഷയ്ക്ക് വശമുണ്ട്. താരത്തിന്റെ ചെറിയ യുട്യൂബ് സീരിസുകൾക്ക് ആരാധകർ ഏറെയാണ്.

ചേച്ചിയും മാതാപിതാക്കളുമെല്ലാം മഞ്ജുഷയ്ക്കൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു സമയത്ത് അഭിനയം വേണ്ടെന്ന് വരെ തീരുമാനിച്ചിരുന്നയാളാണ് മഞ്ജുഷ. എന്റെ ശരീര പ്രകൃതിയൊക്കെ പലർക്കും ഒരു പ്രശ്നാമണ്. നിങ്ങൾ വീഡിയോയിലൊന്നും കണ്ടപോലെയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആദ്യമായി സാന്ത്വനത്തിന്റെ ലൊക്കേഷനിലെത്തിയപ്പോൾ അവിടെയുള്ള ചിലർക്കൊക്കെ എന്നെ കണ്ടപ്പോൾ അത്ര പിടിച്ചില്ല. ഞാൻ ഇത്രയും മെലിഞ്ഞതായതുകൊണ്ട് ചിലരൊക്കെ മുഖം ചുളിച്ച് അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും മുമ്പ് ബോഡി ഷെയ്മിങിനെ കുറിച്ച് സംസാരിക്കവെ മഞ്ജുഷ പറഞ്ഞിരുന്നു.

'I also attended the interview for Bigg Boss, and I understood that thing there'; Manjusha Martin openly says

Next TV

Related Stories
അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

Oct 29, 2025 04:23 PM

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ...

Read More >>
അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

Oct 29, 2025 02:11 PM

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ...

Read More >>
'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

Oct 29, 2025 11:55 AM

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ...

Read More >>
പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

Oct 28, 2025 04:33 PM

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച്...

Read More >>
ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

Oct 28, 2025 03:45 PM

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall