( moviemax.in) കൊല്ലം സുധിയെപ്പോലെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു മകൻ കിച്ചുവും. നാല് മാസം മുമ്പാണ് കിച്ചു തന്റെ വിശേഷങ്ങൾ പങ്കിടാനായി യുട്യൂബ് ചാനൽ ആരംഭിച്ചത്. കിച്ചുവിനോടും സുധിയോടുമുള്ള സ്നേഹം കൊണ്ട് ഇരുവരുടേയും പ്രേക്ഷകരെല്ലാം ചാനൽ സബ്സ്ക്രൈബ് ചെയ്തു. അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ യുട്യൂബ് ചാനൽ ഒന്നര ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനേയും മില്യൺ കണക്കിന് വ്യൂസും നേടി.
പഠനത്തിനിടയിൽ ലഭിക്കുന്ന സമയങ്ങളാണ് യുട്യൂബ് ചാനലിലേക്ക് വീഡിയോകൾ ചെയ്യാൻ കിച്ചു ഉപയോഗിക്കുന്നത്. ഇപ്പോഴിതാ തന്റെ പ്രേക്ഷകർക്ക് മുന്നിൽ പുതിയൊരു വിശേഷം പങ്കിട്ട് എത്തിയിരിക്കുകയാണ് കിച്ചു. ജീവിതത്തിൽ ആദ്യമായി സ്വന്തം സമ്പാദ്യം കൊണ്ട് ഒരു വാഹനം വാങ്ങിയിരിക്കുന്നു. പുതിയൊരു കാർ വാങ്ങി എന്ന് തലക്കെട്ട് നൽകിയാണ് വാഹനം വാങ്ങിയ സന്തോഷം കിച്ചു പ്രേക്ഷകരുമായി പങ്കുവെച്ചത്. വലിയൊരു സ്വപ്നം സാധിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് കിച്ചു വീഡിയോ ആരംഭിച്ചത്. ഞാനൊരു കാർ വാങ്ങി. കാർ വാങ്ങാൻ പോവുകയാണെന്ന് വീട്ടിൽ ഒരു സൂചന കൊടുത്തിരുന്നു. പക്ഷെ ഞാൻ ഉടനെ കാർ ഞാൻ വാങ്ങുമെന്ന് അവർ വിചാരിച്ച് കാണില്ല.
കുറച്ച് ഡീറ്റെയിൽസൊക്കെ ഞാൻ കാറിനെ കുറിച്ച് വീട്ടിൽ ഡിസ്കസ് ചെയ്തിരുന്നു. അത് മാത്രമെ അവർക്ക് അറിയൂ. എന്ത് പറയാനാണ് ഭയങ്കര സന്തോഷം തോന്നുന്നു. കാർ എടുക്കുക എന്നത് സ്വപ്നമായിരുന്നു. അത് നടന്നു. നിങ്ങളൊക്കെ കാരണമാണ് ഇത് എനിക്ക് സാധ്യമായത്. സെക്കന്റ് ഹാന്റ് വണ്ടിയാണ്. 2007 മോഡൽ ബ്ലാക്ക് സ്വിഫ്റ്റാണ് എടുത്തത് കിച്ചു പറഞ്ഞു. ശേഷം വാഹനവുമായി വീട്ടിലേക്കാണ് കിച്ചു പോയത്.
ആശുപത്രിയിൽ പോകാനായി കിച്ചുവിനേയും കാത്ത് വല്യമ്മയും സുധിയുടെ അമ്മയും കിച്ചുവിന്റെ കസിൻ പെൺകുട്ടിയുമെല്ലാം വീടിന് പുറത്ത് നിൽപ്പുണ്ടായിരുന്നു. വീട്ടിലുള്ളവരുടെ റിയാക്ഷൻ ഇനി നിങ്ങൾക്ക് കാണാമെന്നും കിച്ചു പറയുന്നുണ്ട്. പുതിയ കാർ മുറ്റത്ത് വന്ന് നിന്നതോടെ എല്ലാവരും അമ്പരന്നു. ശേഷം കിച്ചു കാര്യങ്ങൾ വിവരിച്ചതോടെ എല്ലാവർക്കും സന്തോഷം. ബ്ലാക്ക് ആയതുകൊണ്ട് ഇഷ്ടപ്പെട്ടു എല്ലാവർക്കും ഇഷ്ടപ്പെട്ടു.
ശേഷം എല്ലാവരേയും കൂട്ടി സുധിയുടെ ചേട്ടനും കിച്ചുവിന്റെ വല്യച്ഛനുമായ വ്യക്തി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കാണ് പോയത്. കാറിൽ നിന്ന് ഇറങ്ങി ഷോപ്പിന് അകത്ത് ചെന്ന് കാറിന്റെ താക്കോൽ കിച്ചു വല്യച്ഛനെ ഏൽപ്പിച്ചു. ശേഷം വല്യച്ഛൻ കിച്ചുവിന്റെ കാറിൽ നഗരത്തിലാകെ കറങ്ങി. വണ്ടി കൊള്ളാം. ഇവന്മാർ എന്തെങ്കിലും പരിപാടി ഒപ്പിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു.
കിച്ചു കാറിന്റെ താക്കോൽ കയ്യിൽ കൊണ്ട് വന്ന് തന്നപ്പോൾ ഞാൻ പെട്ടന്ന് ഓർത്തത് പണ്ട് ടിവി പ്രോഗ്രാം സുധി ചെയ്തിരുന്ന കാലത്ത് ഒരു 800 കാർ കൊണ്ടുവന്ന് അതിന്റെ കീ കണ്ണ് നിറഞ്ഞുകൊണ്ട് എന്റെ കയ്യിൽ സുധി വെച്ച് തന്നാണ്. ഇത് നിന്റെ വിജയം. കൊള്ളാം. കാർ അടിപൊളി എന്നായിരുന്നു അഭിപ്രായം ചോദിച്ചപ്പോൾ വല്യച്ഛൻ കിച്ചുവിന് നൽകിയ മറുപടി. വല്യച്ഛന്റെ വാക്കുകൾ കേട്ടതോടെ കിച്ചുവും ഡബിൾ ഹാപ്പി.
ആശുപത്രിയിൽ പോകാനായി വെയ്റ്റ് ചെയ്തപ്പോഴാണ് കിച്ചു കാറുമായി വന്നത്. ആകെ അമ്പരന്നുവെന്ന് കിച്ചുവിന്റെ വല്യമ്മയും പറഞ്ഞു. സുധിയുടെ മകനാണെങ്കിലും ഒരു തരത്തിലുള്ള വേർതിരിവും കാണിക്കാതെ സ്വന്തം മകനെപ്പോലെയാണ് കിച്ചുവിനെ സുധിയുടെ ചേട്ടൻ വളർത്തുന്നത്. വല്യച്ഛനും വല്യമ്മയും അത്രത്തോളം സ്നേഹിക്കുന്നതുകൊണ്ടാകും രേണുവിനും റിഥപ്പനുമൊപ്പം കോട്ടയത്തെ സുധിലയത്തിൽ താമസിക്കാൻ കിച്ചു താൽപര്യപ്പെടാത്തത്. തനിക്ക് ഏറ്റവും ഇഷ്ടം കൊല്ലത്തെ വീടും വീട്ടുകാരുമാണെന്ന് കിച്ചു തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
kollam sudhi son rahul kichu bought new car video






























.jpeg)



