( moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥിയായ അനുവും സുഹൃത്തും നടനുമായ ജീവനും തമ്മിലുള്ള കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ, മകന് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി ജീവന്റെ അമ്മ. "തന്റെ ജീവിതം നശിപ്പിച്ചത് ജീവനാണ്" എന്ന് അനു ആരോപിച്ച വീഡിയോ പുറത്തുവന്നതോടെ ജീവന് നേരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. എന്നാൽ, അനുവാണ് ജീവനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്നാണ് ജീവന്റെ അമ്മയുടെ വെളിപ്പെടുത്തലെന്ന് യൂട്യൂബർ ഡാനി സത്യൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
അനുവും ജീവനും തമ്മിൽ അഞ്ച് വർഷത്തെ പ്രണയമായിരുന്നു. കുറച്ച് അധികം ദിവസം ജീവന്റെ വീട്ടിലും അനു താമസിച്ചു. ആര്യനേയും ജിസേലിനേയും കുറ്റം പറയാൻ അനുവിന് ഒരു യോഗ്യതയുമില്ല. ജീവന്റെ അമ്മയോട് ഒരു മണിക്കൂറോളം ഞാൻ സംസാരിച്ചിരുന്നു. അനു-ജീവൻ റിലേഷൻഷിപ്പിലുണ്ടായിരുന്ന എല്ലാ കാര്യങ്ങളും അമ്മ പറഞ്ഞു. അഞ്ച് വർഷത്തോളം ഇരുവരും പ്രണയിച്ചു. ഈ അടുത്തിടെയാണ് ബ്രേക്കപ്പായത്. അതിന്റെ വോയ്സുകൾ പലതും ഞാൻ കേട്ടു. ജീവന്റെ ഭാഗത്ത് ന്യായമുണ്ട്.

സോഷ്യൽമീഡിയയിൽ എല്ലാവരും സൈബർ അറ്റാക്ക് ചെയ്യുന്നത് ജീവനെയാണ്. പക്ഷെ അവന്റെ അമ്മയുടെ സംസാരവും കുറേ കാര്യങ്ങളും കേട്ടപ്പോൾ ജീവന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തോന്നി. അനുവും ജീവനും തമ്മിൽ അഞ്ച് വർഷത്തെ റിലേഷൻഷിപ്പായിരുന്നുവെന്ന് ആർക്കും അറിയില്ല. സീരിയൽ പ്രമോഷന് വേണ്ടി ബിഗ് ബോസ് ഹൗസിൽ പോകാൻ ജീവന് താൽപര്യമില്ലായിരുന്നു. ചാനലുകാർ ഇക്കാര്യം പറഞ്ഞപ്പോൾ പരമാവധി ഒഴിഞ്ഞ് മാറാനും ജീവൻ ശ്രമിച്ചു.
സീരിയലിൽ നിന്നും മാറ്റിയേക്കും സീരിയലിനെ പല തരത്തിൽ ബാധിക്കും എന്ന് തോന്നിയപ്പോഴാണ് ജീവൻ ബിഗ് ബോസിൽ പ്രമോഷന് പോകാൻ സമ്മതം അറിയിച്ചത്. ജീവൻ ഹൗസിലേക്ക് പോകും മുമ്പ് അനുവിന്റെ പിആർ വിളിച്ച് റിലേഷൻഷിപ്പിന്റെ കാര്യം ഹൗസിൽ പറയരുതെന്ന് പറഞ്ഞിരുന്നു. അവൻ അത് അനുസരിച്ച് ഒന്നും പറഞ്ഞതുമില്ല. പക്ഷെ റിലേഷൻഷിപ്പിലായിരുന്നുവെന്ന് സൂചന നൽകുന്ന തരത്തിൽ അനു പലതും ഹൗസിൽ സംസാരിച്ചു.
ജീവൻ ദ്രോഹിയാണെന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ജീവൻ അനുവിനെ മർദ്ദിച്ച് ആശുപത്രിയിലാക്കി എന്നും പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ അതല്ല. അനുവാണ് ജീവനെ അടിച്ചത്. ജീവന്റെ ഫോൺ പോലും കൈകാര്യം ചെയ്തിരുന്നത് അനുവാണ്. കോൾ ഹിസ്റ്ററി അടക്കം എല്ലാം പരിശോധിക്കും. പെൺകുട്ടികൾ മെസേജ് അയക്കാൻ പാടില്ലെന്ന നിർബന്ധമുണ്ട്. ജീവന്റെ സോഷ്യൽമീഡിയ പേജുകൾ പോലും അനുവാണ് കൈകാര്യം ചെയ്തിരുന്നത്.

എന്തെങ്കിലും ഇതേ കുറിച്ച് സംസാരിച്ചാൽ അടിയും ഇടിയും സംശയവുമാകും. റീൽസ് പോലും വേറെ ആരുടെയും കൂടെ എടുക്കാൻ അനു സമ്മതിക്കില്ല. വഴക്കിട്ട് പോയാൽ അനു മൂന്ന് മാസത്തേക്ക് ജീവന്റെ നമ്പർ അടക്കം ബ്ലോക്ക് ചെയ്യും. അനുവിനോട് സൗഹൃദം മാത്രമാണെന്നാണ് ജീവൻ അമ്മയോട് പറഞ്ഞിരുന്നത്. ജീവന് 28 വയസ് മാത്രമെയുള്ളു. അനുവിന് മുപ്പത് മുപ്പത്തിരണ്ട് വയസുണ്ടെന്നും അതിലും അമ്മയ്ക്ക് ആശങ്കയുണ്ടായിരുന്നു. പത്ത് പതിനഞ്ച് ദിവസം അനു ജീവന്റെ വീട്ടിൽ നിന്നു. ഷൂട്ടിന് പോലും അനുവിനൊപ്പം പോയിരുന്നത് ജീവനാണ്.
അതുപോലെ അനുവിന്റെ 30 ലക്ഷം രൂപ ജീവൻ തട്ടിയെടുത്തിട്ടുമില്ല. ഒരു രൂപപോലും മേടിച്ചിട്ടില്ല. ഒരിക്കൽ ഒരിടത്ത് പോയി വരുന്ന വഴിയാണ് അനു ജീവനെ അടിച്ചത്. അമ്മ ചോദിച്ചപ്പോൾ സീരിയലിൽ ഫൈറ്റ് സീൻ അഭിനയിച്ചപ്പോൾ പറ്റിയ പരിക്കാണെന്നാണ് ജീവൻ പറഞ്ഞത്. ഒരിക്കൽ ജീവൻ വിളിച്ചപ്പോൾ താൻ തൃശൂരാണ് ഉള്ളതെന്നും ഗുരുവായൂർ തൊഴാൻ വന്നതാണെന്നും റൂമെടുത്ത് താമസിക്കുകയാണെന്നും ഒരാൾ ഒപ്പമുണ്ടെന്നും പറഞ്ഞു.
അത് കേട്ട് ദേഷ്യം വന്ന ജീവൻ ഫോൺ കട്ട് ചെയ്തു. പിന്നീട് അനു വീണ്ടും വിളിച്ചപ്പോൾ കണ്ടവരുടെ കൂടെ റൂമെടുത്ത് നടന്നോയെന്ന് ജീവൻ അനുവിനോട് പറഞ്ഞു. അത് കേട്ടയുടൻ ജീവന്റെ അമ്മയെ അനു പറഞ്ഞു. അതിന് തുടർന്നുണ്ടായ വഴക്കാണ് ഇവരുടെ ബ്രേക്കപ്പിന് പ്രധാന കാരണമെന്നും ഡാനി സത്യൻ പറയുന്നു.
youtuber reveal the reason behind biggboss contestant anumol and jeevan breakup reason































.jpeg)



