( moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഏഴ് അമ്പത്തിയഞ്ച് ദിവസം പിന്നിടുമ്പോൾ ഹൗസിൽ നിലവിലുള്ള മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ നെഗറ്റീവ് ഇമേജും ഹെയ്റ്റും ഇപ്പോൾ ലഭിക്കുന്നത് ആദിലയ്ക്കാണ്. കഴിഞ്ഞ രണ്ട് ആഴ്ചയായി ഹൗസിൽ നടക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളുടേയും കാരണക്കാരി ആദിലയാവുകയാണ്. ഈ വീക്കിലെ ജ്യൂസ് ഫാക്ടറി ടാസ്ക്ക് നശിപ്പിക്കാൻ മുന്നിൽ നിന്നു, അനീഷിനെ അടിച്ചു, ശരീരത്തിൽ വെയ്സ്റ്റ് വെള്ളം ഒഴിച്ചു തുടങ്ങി നിരവധി പ്രശ്നങ്ങൾ ആദില മൂലം ഹൗസിൽ ഉണ്ടായിട്ടുണ്ട്.
ആദില ചെയ്യുന്ന തെറ്റുകൾ അവതാരകൻ മോഹൻലാൽ ചൂണ്ടിക്കാണിക്കുന്നില്ലെന്ന പരാതി പ്രേക്ഷകർക്കുണ്ട്. അനീഷിനോട് ആദില ചെയ്ത മോശം പ്രവൃത്തികൾ ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ ചോദിക്കാതിരുന്നതും ബിബി പ്രേക്ഷകരിൽ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. എന്നാൽ ആ വിഷയം ഞായറാഴ്ചയിലേക്ക് ചോദിക്കാനായി ലാലേട്ടൻ മാറ്റിവെച്ചിരിക്കുകയായിരുന്നുവെന്ന് വേണം പുതിയ പ്രമോയിൽ നിന്നും മനസിലാക്കാൻ. അനീഷ് വിഷയം മുതൽ നൂറയും ആദിലയും തമ്മിൽ നടന്ന കപ്പിൾ ഫൈറ്റിനെ കുറിച്ച് വരെ ഇന്നത്തെ എപ്പിസോഡിൽ മോഹൻലാൽ ചോദിക്കുമെന്നത് പുതിയ പ്രമോയിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ ഒരാഴ്ചയിലെ ആദിലയുടെ പെരുമാറ്റം പ്രേക്ഷകരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നിടത്താണ് പ്രമോ ആരംഭിക്കുന്നത്.
ഇറിറ്റേറ്റഡായപ്പോൾ പെരുമാറിയതാണെന്ന് ആദില മറുപടി പറഞ്ഞു. ഇറിറ്റേഷൻ എല്ലാവർക്കും ഇല്ലേ? എന്നായിരുന്നു മോഹൻലാൽ തിരിച്ച് ചോദിച്ചത്. ആദിലയ്ക്ക് വ്യക്തി വിരോധമുള്ളത് പോലെ തോന്നിയിട്ടുണ്ടെന്ന് അനീഷും മോഹൻലാലിനോട് പറഞ്ഞു. ദേഹോപ്രദ്രവത്തിലേക്ക് കാര്യങ്ങൾ പോയോയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ പെട്ടന്ന് ഉന്തിയപ്പോൾ വന്ന റിഫ്ലക്ഷനാണ് എന്നായിരുന്നു ആദില മറുപടി നൽകിയത്. റിഫ്ലക്ഷൻ ഉടനെ ഉണ്ടാകുന്ന ഒന്നാണ് അത് കുറച്ച് ദിവസം കഴിഞ്ഞ് ഉണ്ടാകേണ്ട ഒന്നല്ലെന്ന് മോഹൻലാലും പറഞ്ഞു. പിന്നീട് ആദിലയെ കുറിച്ച് നൂറയോടാണ് മോഹൻലാൽ ചോദിച്ചത്. നൂറ ഇതാണോ ശരിക്കും ആദിലയുടെ സ്വഭാവമെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ഇത് തന്നെയാണ് എന്നാണ് നൂറ നൽകിയ മറുപടി.
അപ്പോൾ നൂറ എങ്ങനെ സഹിക്കുന്നുവെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ എന്ത് ചെയ്യാനാ പെട്ടുപോയില്ലേ എന്നായിരുന്നു നൂറയുടെ മറുപടി. നൂറയുടെ മറുപടി കേട്ട് ആദില അമ്പരന്ന് നോക്കുന്നതും പ്രമോയിൽ കാണാം. പ്രമോ ഇതിനോടകം ബിബി പ്രേക്ഷകർക്കിടയിൽ വൈറലാണ്. നൂറ പറയുന്നത് കേട്ട് ആദില ഒരു നോട്ടം നോക്കുന്നുണ്ട്.
ഇനി നൂറയ്ക്ക് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം എന്നായിരുന്നു പ്രമോയ്ക്ക് വന്ന കമന്റുകൾ. നൂറ തമാശയെന്ന തരത്തിൽ പറഞ്ഞതാണെങ്കിലും ആദില നൂറയുടെ വാക്കുകൾ മനസിലേക്ക് എടുത്ത് പെരുമാറാനും പ്രവൃത്തിക്കാനും സാധ്യതയുണ്ട്. ലാലേട്ടൻ തിരി കൊളുത്തി വിട്ടു... ഇനി ആളി കത്തും, പെട്ടുപോയില്ലേ... എല്ലാവരും കേൾക്കാൻ കൊതിച്ച വാചകം.
പ്രത്യേകിച്ച് നൂറയുടെ കുടുംബം, ഇത് നൂറ കോമഡിയായി പറഞ്ഞതാണെങ്കിൽ പോലും ആദില ഇത് വിടാൻ ചാൻസ് ഇല്ല. ഈ ഒരു വാക്ക് കേൾക്കാൻ പുറത്ത് കുറെ ആൾക്കാരുണ്ടെന്ന് നൂറ ഓർത്തില്ലങ്കിലും ആദില ഓർക്കും, ഇത് കാണുന്ന നൂറയുടെ മാതാപിതാക്കൾ ഈ കുട്ടിയെ രക്ഷിച്ചുകൊണ്ട് പോകണം. ഇല്ലെങ്കിൽ ഈ കുട്ടി ആദില കാരണം ആത്മഹത്യ ചെയ്യും, നൂറ മടുത്തു സത്യത്തിൽ. ആർക്കും ഒരു തെറ്റൊക്കെ സംഭവിക്കാം. അത് മനസിലാക്കി ഷോയിൽ നിന്നിറങ്ങുമ്പോൾ രണ്ടുപേരുടെയും സ്വഭാവങ്ങൾക്ക് മാറ്റം ഉണ്ടാകട്ടെ എന്നിങ്ങനെ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രമോയ്ക്ക് ലഭിച്ചത്. രണ്ടുപേരും കപ്പിളായാണ് ഹൗസിലേക്ക് മത്സരിക്കാൻ എത്തിയതെങ്കിലും പിന്നീട് ബിഗ് ബോസ് രണ്ടുപേരെയും രണ്ട് മത്സരാർത്ഥികളായി പിരിക്കുകയായിരുന്നു.
biggboss malayalam season7 noora and mohanlal conversation about adhila character promo viral






























.jpeg)



