( moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ 55 ആം എപ്പിസോഡാണിപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. അതിന് കാരണം കഴിഞ്ഞ ദിവസം ഹൗസിലേക്ക് എത്തിയ അതിഥികളായിരുന്നു. ഏഷ്യാനെറ്റിൽ ഉടൻ സംപ്രേഷണം ആരംഭിക്കാൻ പോകുന്ന സീരിയലായ ഹാപ്പി കപ്പിൾസിലെ നായക നടൻ ജീവൻ ഗോപാലും നായിക നടി സൂഫി മരിയ മാത്യുവുമായിരുന്നു ഹൗസിലേക്ക് എത്തിയ പുതിയ അതിഥികൾ. സീരിയലിന്റെ പ്രമോഷന് വേണ്ടിയാണ് ഇരുവരും എത്തിയത്.
മത്സരാർത്ഥികളുമായി ഇരുവരും പുതിയ സീരിയലിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയും ട്രെയിലർ ഒരുമിച്ചിരുന്ന് ആസ്വദിക്കുകയുമെല്ലാം ചെയ്തിരുന്നു. രണ്ടുപേരും ഹൗസിൽ വന്ന് പോയശേഷം ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ ചർച്ചയായത് ജീവൻ ഗോപാലിനോടുള്ള അനു മോളുടെ പെരുമാറ്റമായിരുന്നു. ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.
എന്നാൽ ഹൗസിൽ വെച്ച് ജീവനെ കണ്ടപ്പോൾ അനു മൈന്റ് ചെയ്യുകയോ കണ്ട ഭാവം നടിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. പോകാനിറങ്ങിയപ്പോൾ ജീവൻ ഷെയ്ക്ക് ഹാന്റ് കൊടുക്കാൻ വന്നപ്പോൾ പോലും അനു ഒഴിഞ്ഞ് മാറി പോകാൻ ശ്രമിച്ചിരുന്നു. ജീവനെ കാണുമ്പോൾ അനുവിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികരണമായിരുന്നില്ല പ്രേക്ഷകരും ഇരുവരുടേയും ആരാധകരും പ്രതീക്ഷിച്ചിരുന്നത്.

അതുകൊണ്ട് ജീവനും അനുവും തമ്മിലുള്ള അകൽച്ച സോഷ്യൽമീഡിയയിൽ ചർച്ചയായി. അനുവിന്റെ മുൻ കാമുകൻ ജീവനാണെന്ന് വരെ സംസാരം വന്നു. കാരണം എന്റെ ലെെഫ് നശിപ്പിച്ചു. മരണത്തിലേക്ക് വരെ തള്ളിയിട്ടു. ഞാൻ ജീവിതത്തിൽ ഒരിക്കൽ പോലും കാണാൻ ആഗ്രഹിക്കാത്ത ആളാണ് എന്നൊക്കെയാണ് ജീവനെ കുറിച്ച് അനുമോൾ ആദിലയോട് പറഞ്ഞത്.
ഒരു ആൺസുഹൃത്തിനെ കുറിച്ച് അനു ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണം ഇരുവരും മുമ്പ് പ്രണയത്തിലായിരുന്നതുകൊണ്ടും ആ സമയത്ത് ജീവനിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായതുകൊണ്ടുമാകുമെന്നും ചർച്ചകളുണ്ട്. ഇരുവരും ഒരുമിച്ച് വെബ് സീരിസുകൾ ചെയ്തിട്ടുണ്ട്. എന്നാൽ എവിടേയും ജീവനുമായി താൻ പ്രണയത്തിലാണെന്ന് അനു തുറന്ന് പറഞ്ഞിട്ടില്ല. ജീവനൊപ്പം നൽകിയിട്ടുള്ള അഭിമുഖങ്ങളിൽ തന്റെ ഏറ്റവും നല്ല സുഹൃത്തെന്നാണ് ജീവനെ അനു വിശേഷിപ്പിച്ചത്.
എന്നാൽ സൗഹൃദത്തിനും അപ്പുറം ഒരു ബന്ധം ഇരുവരും തമ്മിലുണ്ടെന്നാണ് ബിബി പ്രേക്ഷകർ കുറിക്കുന്നത്. ഇതോടൊപ്പം ജീവന്റേയും അനുവിന്റേയും വ്യക്തി ജീവിതത്തിലെ ഭൂതകാലവും ചർച്ചയാകുന്നുണ്ട് ജീവൻ വിവാഹമോചിതനാണെന്നും ഡിവോഴ്സിനുശേഷമാണ് അനുവുമായി പ്രണയത്തിലായതെന്നുമാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. അത് ചിലർ കമന്റായി കുറിച്ചുമുണ്ട്. അതേസമയം മറ്റ് ചിലർ ജീവൻ വിവാഹമോചിതനാണെന്ന റിപ്പോർട്ട് നിഷേധിച്ചു.
ജീവന്റെ നാട്ടുകാർ എന്ന് അവകാശപ്പെടുന്ന ചിലരാണ് വിവാഹമോചന വാർത്ത നിഷേധിച്ചത്. വിവാഹം പോലും കഴിച്ചിട്ടില്ലാത്ത വ്യക്തി എങ്ങനെ വിവാഹമോചിതനാകും എന്നായിരുന്നു റിപ്പോർട്ട് നിഷേധിച്ച് എത്തിയവർ ചോദിച്ചത്. ആ പ്രണയം തകർന്നതുകൊണ്ടാണ് അനു ജീവനോട് അകൽച്ച കാണിച്ചതെന്ന വാദത്തിൽ ഉറച്ച് നിന്നാണ് ഭൂരിഭാഗം പേരുടേയും കമന്റുകൾ.
അതേസമയം ബിഗ് ബോസ് അണിയറപ്രവർത്തകരെ കുറ്റപ്പെടുത്തിയും ചിലർ എത്തി. ബിഗ് ബോസിന് അനുവിനോട് വ്യക്തി വൈരാഗ്യമുണ്ടോ? എന്തിനാണ് അനുവിന്റെ മുൻ കാമുകനെ ഹൗസിൽ കൊണ്ടുവന്ന് മാനസീകമായി വീണ്ടും വിഷമിപ്പിച്ചതെന്നായിരുന്നു ചിലർ ചോദിച്ചത്. ജീവനെ കണ്ടശേഷം അനു വല്ലാത്തൊരു മാനസീകാവസ്ഥയിലേക്ക് പോവുകയും കരയുകയും ചെയ്തിരുന്നു. ഇപ്പോൾ ഹൗസിലുള്ള മത്സരാർത്ഥികളിൽ ഏറ്റവും ജനപിന്തുണയുള്ള ഒരാൾ അനുവാണ്. ടോപ്പ് ഫൈവിലേക്ക് പ്രതീക്ഷിക്കാവുന്ന മത്സരാർത്ഥിയുമാണ്.
jeevangopal past life is being discussed after he came to visit biggboss house































.jpeg)



