( moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7-ലെ മത്സരാർത്ഥികളായ ആദില നസ്രിനും നൂറ സിത്താരയും പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത നേടുന്നതിനിടെ, ഇരുവരുടെയും ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ സജീവമാകുന്നു. ലെസ്ബിയൻ പങ്കാളികളായ ഇവർ, വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഒന്നിച്ചത്. ഇരുവരുടെയും ബന്ധത്തിൽ ചിലർ വിമർശനമുന്നയിക്കുകയും, "നൂറയെ ഈ ബന്ധത്തിൽ ആദില മാനസികമായി തളച്ചിട്ടിരിക്കുകയാണ്" എന്ന് ആരോപിക്കുകയും ചെയ്യുന്നു.
ബിഗ് ബോസ് കണ്ടപ്പോൾ നൂറയ്ക്ക് അവരുടെ പഴയ ജീവിതത്തിലേക്ക്, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെ അടുത്തേക്ക് തിരികെ പോകാൻ ആഗ്രഹമുണ്ടെന്ന് തോന്നുന്നുവെന്നാണ് ഈ കുറിപ്പിലെ പ്രധാന വാദം.
പോസ്റ്റിലെ പ്രധാന വാദങ്ങൾ ഇങ്ങനെ: "നൂറയെ മാനസികമായും വൈകാരികമായും തന്നിലേക്ക് കൊളുത്തിവെച്ചിരിക്കുകയാണ് ആദില." "ആദില എന്ന തടസ്സം മാറിയാൽ നൂറ തീർച്ചയായും കുടുംബത്തിനൊപ്പം തിരിച്ചുപോകും." ബിഗ് ബോസ് ഫാമിലി വീക്കിൽ നൂറയുടെ ഉമ്മ തീർച്ചയായും വരണം. "പോകാൻ നേരത്ത്, 'ഉമ്മാന്റെ കൂടെ പോരുന്നോ മോളെ?' എന്ന് ചോദിച്ചാൽ നൂറ കൂടെ വരും. ആ ഒരൊറ്റ വിളിക്ക് വേണ്ടിയാണ് അവൾ കാത്തിരിക്കുന്നത്." ഇതൊരു ലോക ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് ആയിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
എന്നാൽ, മുൻപ് ഒരു അഭിമുഖത്തിൽ, കുടുംബത്തിനുവേണ്ടി ആദിലയെ ഉപേക്ഷിക്കില്ലെന്ന് നൂറ വ്യക്തമാക്കിയതാണ്. മാത്രമല്ല, കുടുംബബന്ധങ്ങൾ വീണ്ടും സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ മോശം അനുഭവങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു.
ആദിലയുടെ വാക്കുകൾ: "ഞാൻ മണ്ടിയായിരുന്നു. റീ-കണക്ട് ആകാൻ ശ്രമിച്ചു, പക്ഷേ അത് പാളിപ്പോയി. ഞാൻ കാരണം നൂറയും കുടുംബവുമായി അടുക്കാൻ നോക്കി, എന്നാൽ അത് വീണ്ടും പ്രശ്നങ്ങളിലാണ് അവസാനിച്ചത്. ആ ബന്ധം 'ടോക്സിക്കിന്റെ അങ്ങേയറ്റമായിരുന്നു'."
നൂറയുടെ നിലപാട്: "എനിക്ക് ജീവിതത്തിൽ ഒരു 'ടോക്സിസിറ്റിയും' ഇനി വേണ്ട. അത് എങ്ങനെ വന്നാലും എനിക്ക് സഹിക്കാൻ പറ്റില്ല. ആര് വന്നാലും അവർ കുറച്ച് അകന്നുനിൽക്കട്ടെ. എന്നെ ആരെങ്കിലും ഭരിക്കുന്നതോ, നീ അത് ചെയ്യണം ഇത് ധരിക്കണം എന്ന് പറയുന്നതോ ഇഷ്ടമല്ല," എന്ന് നൂറ അന്ന് വ്യക്തമാക്കിയിരുന്നു.
കുടുംബ ബന്ധങ്ങളിൽ നിന്നുള്ള അകലം, ലെസ്ബിയൻ ബന്ധം അംഗീകരിക്കാത്തതുകൊണ്ട് മാത്രമല്ലെന്നും ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. എട്ടാം ക്ലാസ്സിൽ നിന്ന് പോലും ആ വീട് വിട്ട് പോകാൻ തനിക്ക് തോന്നിയിട്ടുണ്ട് എന്ന് ആദില വെളിപ്പെടുത്തി. സ്വന്തം പിതാവിൽ നിന്നുണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങളും (മുടിക്ക് കുത്തിപ്പിടിച്ചുള്ള ഉപദ്രവം ഉൾപ്പെടെ) ആദില തുറന്നുപറഞ്ഞിട്ടുണ്ട്. ബന്ധുക്കളിൽ നിന്നുള്ള മോശം അനുഭവങ്ങളല്ല തങ്ങൾ പ്രണയത്തിലാകാൻ കാരണമെന്നും നൂറ അന്ന് വ്യക്തമാക്കിയിരുന്നു.
biggboss malayalam season7 noora once shared how will she react if father came to patchup with