പ്രേക്ഷകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ഹിറ്റ് സീരീസ് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 3 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിൽ തന്റെ കഥാപാത്രമായ കണ്ടക്ടർ മുരളി ഉണ്ടായിരിക്കില്ലെന്ന് പറയുകയാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ.
ദൃശ്യം 3ന്റെ ഷൂട്ടിങ് ആരംഭിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് കൂട്ടിക്കൽ ജയചന്ദ്രന്റെ കുറിപ്പ്. "ഒരു പ്രത്യേക അറിയിപ്പ്; ദൃശ്യം 3ൽ കണ്ടക്ടർ മുരളി ഉണ്ടായിരിക്കുന്നതല്ല," ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ നിന്നുള്ള തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കൂട്ടിക്കല്‍ ജയചന്ദ്രൻ കുറിച്ചു.
ഇന്ത്യൻ സിനിമയിൽ തന്നെ വലിയ രീതിയിൽ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും വലിയ രീതിയിൽ വാണിജ്യവിജയം നേടി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം തന്നെ ചിത്രത്തിനു റീമേക്കുകൾ ഉണ്ടായി.
ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ ഒരുങ്ങുന്നത്. ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ചിത്രം പറയുക എന്നാണ് റിപ്പോർട്ട്. ജോർജ് കുട്ടിയ്ക്ക് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കമെന്നും ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഹെവി ഇന്റലിജെന്റ് സിനിമയാവില്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് അടുത്തിടെ ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
"ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്നാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും അറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ, ജോർജ് കുട്ടിയായി കണ്ട് ആ കഥാപാത്രത്തിന് 4 വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിൽ പറയുന്നത്. ദൃശ്യം മൂന്നിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു. അഞ്ച് ഡ്രാഫ്‌റ്റോളം എടുത്താണ് തിരക്കഥ പൂർത്തിയാക്കിയത്. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമ പ്രതീക്ഷിച്ചാൽ പ്രേക്ഷകർ അവർ നിരാശരാകും. ആദ്യ രണ്ടു ഭാഗം പോലെയല്ല, വ്യത്യസ്തമാകും മൂന്നാം ഭാഗം," ജീത്തു ജോസഫ് പറഞ്ഞു.
Conductor Murali is not in Drishyam 3 Jayachandran's post attracts attention