പട്ടി ഭ്രാന്ത്; ഞാൻ വേറെ ആർക്കും സെറ്റാവില്ല, ഏഴ് വയസ് വ്യത്യാസം, അർജുൻ ചേട്ടന് മാത്രമെ എന്നെ ഇഷ്ടപ്പെടൂ!

പട്ടി ഭ്രാന്ത്; ഞാൻ വേറെ ആർക്കും സെറ്റാവില്ല, ഏഴ് വയസ് വ്യത്യാസം, അർജുൻ ചേട്ടന് മാത്രമെ എന്നെ ഇഷ്ടപ്പെടൂ!
Sep 24, 2025 06:04 PM | By Athira V

( moviemax.in) സൗഭാ​ഗ്യ വെങ്കിടേഷിനാണ് അമ്മ താര കല്യാണിനേക്കാൾ ആരാധകർ ഏറെയുള്ളത്. താരപുത്രിയാണെങ്കിലും സ്വന്തം വീട്ടിലെ കുട്ടി ഇമേജാണ് വ്ലോ​ഗുകൾ യുട്യൂബിൽ പങ്കുവെച്ച് തുടങ്ങിയശേഷം സൗഭാ​ഗ്യയ്ക്ക്. കാള മുതൽ പല ബ്രീഡിലുള്ള നായകളും ആടും കിളികളേയും വരെ സൗഭാ​ഗ്യ വളർത്തുന്നുണ്ട്. ഒപ്പം നിരവധി കുട്ടികളെ നൃത്തം പഠിപ്പിക്കുകയും അമ്മയ്ക്കൊപ്പം സ്റ്റേജ് ഷോകൾ ചെയ്യുന്നുമുണ്ട്. കുടുംബകാര്യവും പ്രൊഫഷനും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുക എന്നത് പലർക്കും ഇന്നും പ്രയാസമേറിയ കാര്യമാണ്.

പക്ഷെ വീട്ടിലെ വളർത്ത് മൃ​ഗങ്ങളേയും നാല് വയസുകാരി മകളേയും അടക്കം പരിപാലിക്കുന്നത് സൗഭാ​ഗ്യയാണ്. കൈ സഹായത്തിന് പോലും ഒരു ജോലിക്കാരിയെ സൗഭാ​ഗ്യ നിർത്തിയിട്ടില്ല. ഭർത്താവ് അർജുനും മൃ​ഗസ്നേഹിയാണ്. കുട്ടിക്കാലം മുതൽ അടുത്ത പരിചയമുള്ള ഇരുവരും പ്രണയിച്ച് വിവാ​​​ഹിതരായവരാണ്.  തന്നെ പങ്കാളിയായി സ്വീകരിക്കാൻ അർജുന് അല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് സൗഭാ​ഗ്യ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ പട്ടി ഭ്രാന്തൊന്നും എല്ലാവർക്കും ഇഷ്ടപ്പെടില്ലെന്നും സൗഭാ​ഗ്യ പറയുന്നു. അർജുന് മുമ്പ് മറ്റൊരാളുമായി സൗഭാ​​ഗ്യ പ്രണയത്തിലായിരുന്നു. അത് പാതി വഴിയിൽ തകർന്നശേഷമാണ് അർജുൻ വരുന്നത്. എനിക്ക് അർജുൻ ചേട്ടനോട് പണ്ട് ക്രഷുണ്ടായിരുന്നു. ആ സമയത്ത് സൂര്യയുടെ സില്ലിന് ഒരു കാതലൊക്കെ ഇറങ്ങിയ സമയമാണ്.

എനിക്ക് സൂര്യയെ ഭയങ്കര ഇഷ്ടവുമാണ്. മാത്രമല്ല അർജുൻ ചേട്ടന്റെ ഡ്രസ്സിങ് സ്റ്റൈലും ഹെയർ കളറും എല്ലാം ആ സമയത്തെ സൂര്യയെപ്പോലെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ക്രഷ് തോന്നിയത്. സൂര്യയെപ്പോലിരിക്കുന്നുവെന്ന കോംപ്ലിമെന്റ് അർജുൻ ചേട്ടന് ഞാൻ നേരിട്ട് കൊടുക്കുകയും ചെയ്തു.  പക്ഷെ പുള്ളിക്ക് അത് ഇഷ്ടപ്പെട്ടില്ല. അന്ന് ഞാൻ തീരുമാനിച്ചു ഇത് ഇനി വേണ്ടെന്ന്. പക്ഷെ കുറേക്കാലം കഴിഞ്ഞപ്പോൾ വീണ്ടും ഞങ്ങൾ തന്നെ ഒന്നിച്ചു. വേറെ ആർ‌ക്കും ഞാൻ സെറ്റാവുന്നില്ലെന്നതായിരുന്നു മറ്റൊരു സത്യം. എന്റെ പട്ടി ഭ്രാന്തൊന്നും ആർക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ലായിരുന്നു. കാരണം അവരുടേയും എന്റേയും ഇന്ററസ്റ്റുകൾ ചേരുന്നില്ലായിരുന്നു. അർജുൻ ചേട്ടന് മാത്രമെ എന്നെ ഇഷ്ടപ്പെടു വേറെ ആർക്കും ഇഷ്ടപ്പെടില്ല.

ഒന്നാമത് പെറ്റ്സിനോട് എനിക്ക് ഭയങ്കര സ്നേഹമാണ്. അവരുടെ കാര്യത്തിൽ എനിക്ക് കോംപ്രമൈസ് ചെയ്യാൻ പറ്റില്ല. ടൂറിന് വിളിച്ചാലൊന്നും പോകാത്ത എന്നെ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ. പട്ടിക്ക് ആഹാരം കൊടുക്കണമെന്നുള്ള എന്റെ എക്സ്ക്യൂസ് കേട്ടാൽ വേറെ ആരെങ്കിലും ആണെങ്കിൽ കളഞ്ഞിട്ട് പോകും. അർജുൻ ചേട്ടന് അതൊന്നും പ്രശ്നമല്ല.  ഞങ്ങൾ തമ്മിൽ മ്യൂച്ചൽ ധാരണയുണ്ട്. ഞങ്ങൾ വളർത്തുന്ന പെറ്റ്സിനെ ജോലിക്കാരെ വെച്ച് പരിപാലിക്കുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. ഞങ്ങൾ വീട്ടുകാർ തന്നെ നോക്കുന്നതിനോടാണ് താൽപര്യം. നാളെ മോള് വലുതായി കഴിയുമ്പോൾ അവളും പെറ്റ്സിനെ നോക്കാൻ‌ ഞങ്ങളെ സഹായിക്കുമായിരിക്കും. ഞങ്ങളെ കണ്ടല്ലേ വളരുന്നതെന്ന് സൗഭാ​ഗ്യ പറയുന്നു.

സൗഭാ​​ഗ്യ പങ്കാളിയായി വരുമെന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നുവെന്ന് അർജുനും പറയുന്നു. സൗഭാ​ഗ്യയായിരിക്കും എന്റെ ഭാവി വധുവെന്ന് പണ്ട് ചിന്തിച്ചിരുന്നതേയില്ല. ഞാൻ പത്തിൽ പഠിക്കുമ്പോൾ സൗഭാ​ഗ്യ വളരെ ചെറിയ കുട്ടിയാണ്. ഞാൻ പ്ലസ് ടുവിൽ പഠിക്കുമ്പോൾ സൗഭാ​ഗ്യ അ‍ഞ്ചാം ക്ലാസിലാണ്. ഞങ്ങൾ തമ്മിൽ എട്ട് വയസിന്റെ വ്യത്യാസമുണ്ട്. പിന്നെ അക്കാലത്ത് ആരെങ്കിലും റിസ്ക്ക് എടുത്ത് ടീച്ചറുടെ മകളെ നോക്കുമോ?.

ഞാൻ‌ തിരുവനന്തപുരത്ത ഏറ്റവും നല്ല കോളേജായ മാൻ ഇവാനിയസിലാണ് പഠിച്ചത്. അവിടേയും നിരവധി പെൺകുട്ടികളുണ്ടായിരുന്നുവെന്നും പെൺകുട്ടികളുടെ നടുവിൽ നിൽക്കുന്ന ആ സമയത്ത് സൗഭാ​ഗ്യയെ ശ്രദ്ധിച്ചിരുന്നില്ലെന്നും അർജുൻ തമാശയായി പറഞ്ഞു.

sowbhagya venkitesh and arjun openup about how they fell in love with each other

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup