(moviemax.in) മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. സെപ്റ്റംബർ 7ന് ആയിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ. ആ ദിവസങ്ങളിൽ പ്രേക്ഷക ശ്രദ്ധനേടിയ ഒന്നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7ൽ മോഹൻലാൽ ധരിച്ച ഷർട്ട്. മമ്മൂട്ടിയുടെ ഫോട്ടോകൾ പ്രിന്റ് ചെയ്ത അതിമനോഹരമായൊരു സ്പെഷ്യൽ ഷർട്ടായിരുന്നു അത്. ഇപ്പോഴിതാ ഈ വൈറൽ ഷർട്ട് സ്വന്തമാക്കാൻ പ്രേക്ഷകർക്കൊരു അവസരം ഒരുക്കിയിരിക്കുകയാണ് ബിഗ് ബോസ് അണിയറ പ്രവർത്തകർ.
മമ്മൂട്ടി സ്പെഷ്യൽ ഷർട്ട് ലഭിക്കാൻ പ്രേക്ഷകർ ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോകുന്ന മത്സരാർത്ഥി ആരാണെന്ന് പ്രവചിക്കുക എന്നതാണ് അത്. ഏഷ്യാനെറ്റ് ഇൻസ്റ്റാഗ്രാം പേജിൽ "Wear The LegendC ontest" എന്ന പോസ്റ്റിന് താഴെ കമന്റ് ചെയ്യേണ്ടതാണ്.
ശരിയായി പ്രവചിക്കുന്ന ഒരു ഭാഗ്യശാലിക്ക് മമ്മൂട്ടി സ്പെഷ്യൽ ഷർട്ട് സ്വന്തമാക്കാവുന്നതാണ്. ഇത്തവണ പതിനൊന്ന് മത്സരാർത്ഥികളാണ് എവിക്ഷൻ ലിസ്റ്റിലുള്ളത്. ആദില, അനീഷ്, ബിന്നി, ലക്ഷ്മി, അഭിലാഷ്, സാബുമാൻ, ഷാനവാസ്, ജിഷിൻ, ആര്യൻ, അക്ബർ, ജിസേൽ എന്നിവരാണ് അവർ.
Who will be out of the 11? Get ready to predict, get a special Mammootty shirt as a prize!