( moviemax.in) ബിഗ് ബോസ് മലയാളം ഷോ സീസൺ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മൽസരാർത്ഥിയാണ് റെന ഫാത്തിമ. കഴിഞ്ഞ ദിവസമാണ് റെന എവിക്ട് ആയത്. ഷോ അമ്പത് ദിവസം പിന്നിട്ടതിനു പിന്നാലെയാണ് റെന പുറത്തായത്. പുറത്തിറങ്ങിയതിനു ശേഷം കാമുകൻ ആലിബ് റെനക്കൊപ്പം പങ്കുവെച്ച ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
''എന്റെ കള്ളിപ്പൂങ്കുയിൽ തിരിച്ചെത്തി, മസ്താനീ സുഖമല്ലേ'', എന്ന ക്യാപ്ഷനോടെയാണ് ആലിബ് റെനക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പുറത്തിറങ്ങുമ്പോൾ ആലിബും കുടുംബവും നിന്നെ അംഗീകരിക്കില്ലെന്നും റെനയെ ഉപേക്ഷിക്കും എന്ന് ബിഗ്ബോസ് ഹൗസിനുള്ളിൽ വെച്ച് സഹമൽസരാർത്ഥിയായ മസ്താനി റെനയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ റെന ഒരുപാട് കരയുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന ആലിബ്, റെന പുറത്തിറങ്ങിയതിന് ശേഷമാണ് ഒറ്റ വാക്കിൽ മസ്താനിക്കുള്ള മറുപടിയുമായി എത്തിയത്.
കോഴിക്കോട് സ്വദേശിയായ റെന എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷൻ വീഡിയോ ചെയ്യുന്നത്. അപ്രതീക്ഷിതമായി ആ വീഡിയോ തരംഗമാകുകയായിരുന്നു. പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയിൽ റെന സജീവമായി. വീട്ടുകാരും റെനയെ പിന്തുണച്ചു. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് റെന ആലിബുമായി പ്രണയത്തിലാകുന്നത്. പ്രണയം തമാശയായി കൊണ്ടുപോകാൻ റെനക്ക് താൽപര്യം ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ പ്രണയം വീട്ടിൽ തുറന്ന് പറയുകയും ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർ അംഗീകരിച്ച് അതുറപ്പിക്കുകയും ചെയ്‍തു. വിവാഹം ഉറപ്പിച്ച ശേഷം പിന്നീട് ആലിബും റെനയോടൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇരുവരും ഒരുമിച്ച് മണാലിയിൽ പോയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഫാഷൺ വ്‌ളോഗുകളും ഡെയിലി വ്‌ളോഗുകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് റെനക്ക് ബിഗ്ബോസിൽ നിന്നുമുള്ള വിളിയെത്തുന്നത്.
Boyfriend Alib shares pictures with Rena