(moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഏഴ് അമ്പത് ദിവസം പിന്നിടുമ്പോൾ ശക്തമായ മത്സരമാണ് നടക്കുന്നത്. മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള ഒരു മത്സരാർത്ഥി സീരിയൽ താരം അനുമോളാണ്. ആദ്യ ദിവസം ഏറ്റവും കൂടുതൽ വൈറൽ കോണ്ടന്റ്സ് നൽകിയിട്ടുള്ള മത്സരാർത്ഥിയും അനുമോളാണ്. അനുവിന് ശക്തമായ പിആർ വർക്കുണ്ടെന്നത് ബിബി പ്രേക്ഷകർക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ അനുവിന്റെ പിആറിന്റേത് എന്ന രീതിയിൽ ഒരു ഓഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
ഇത്തവണ നോമിനേഷനിൽ വന്നിട്ടുള്ള ആര്യനെ പുറത്താക്കണം എന്ന് ആഹ്വാനം ചെയ്തുള്ളതാണ് ഓഡിയോ. ഈ വോയ്സ് പുറത്ത് വന്നത് മുൻ ബിഗ് ബോസ് മത്സരാർത്ഥി സായ് കൃഷ്ണയുടെ യുട്യൂബ് ചാനലിലൂടെയാണ്. ഈ ആഴ്ച നോമിനേഷനിൽ വന്ന മത്സരാർത്ഥികളുടെ വിധി അനുവിന്റെ വോട്ട് ബാങ്കിനെ ആശ്രയിച്ചാണെന്നും സായ് കൃഷ്ണ പറയുന്നു. സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
പലരും നോമിനേഷനിൽ പേരുകൾ പറയുന്നത് പേഴ്സണൽ ഇഷ്യൂസ് മനസിൽ വെച്ചാണെന്നത് പ്രകടമാണ്. ആരും ചിന്തിച്ചിട്ടല്ല നോമിനേഷൻ ചെയ്യുന്നത്. വോട്ട് ബാങ്ക് സ്പ്ലിറ്റ് ചെയ്ത് കളിക്കാനൊന്നും ആരും ശ്രമിക്കുന്നില്ല. നോമിനേഷനിൽ തന്നെ അത് വ്യക്തമാണ്. ഗെയിം എന്ന രീതിയിൽ നോമിനേഷൻ ചെയ്തത് വളരെ കുറച്ച് മത്സരാർത്ഥികൾ മാത്രം. അക്ബർ, ആര്യൻ, ജിസേൽ, സാബുമാൻ, ആദില, ലക്ഷ്മി, ബിന്നി, ജിഷിൻ, ഷാനവാസ്, അനീഷ് എന്നിവരാണ് നോമിനേഷനിൽ ഇത്തവണ വന്നിട്ടുള്ളത്. ഷാനവാസും അനീഷും ഒരുമിച്ച് നോമിനേഷനിൽ വന്നതുകൊണ്ട് വോട്ട് ബാങ്കിൽ ടൈറ്റ് കോംപറ്റീഷനാകും. വോട്ട് ബാങ്ക് സ്ട്രോങ്ങായിട്ടുള്ള മറ്റൊരാൾ ആദിലയാണ്. ചിലപ്പോഴൊക്കെ മനപൂർവം നെഗറ്റീവ് ഗെയിം നൂറയെ സംരക്ഷിക്കാൻ ആദില കളിക്കുന്നതായി തോന്നിയിട്ടുണ്ട്.
അനുമോളുടെ വോട്ട് ആദിലയ്ക്ക് ലഭിക്കില്ല. അതിന് ഒരു കാരണമുണ്ട്. അക്ബറിന് അക്ബറിന്റെ വോട്ട് മാത്രമെ കിട്ടു. ഈ ആഴ്ച ഡെയ്ഞ്ചറസ് സോണിലുള്ള ഒരാൾ അഭിലാഷാണ്. സാബുമാൻ ഡെയ്ഞ്ചറസ് സോണിലല്ല. സാബുമാൻ സ്വന്തം കണ്ടന്റിലൂടെ വോട്ട് നേടി ഹൗസിൽ തുടരുന്ന ഒരാളാണെന്ന് തോന്നിയിട്ടില്ല. സാബുമാൻ രക്ഷപ്പെടുന്നത് സ്ട്രോങ് കണ്ടസ്റ്റൻസ് പുറത്ത് പോകാനായി ഹെവി പിആർ ഉള്ള മത്സരാർത്ഥികളുടെ ആളുകൾ വീക്കായ സാബുമാനെ വീട്ടിൽ നിർത്താൻ വേണ്ടി വോട്ട് ചെയ്യുന്നത് കൊണ്ടാണ്. ഇതാണ് പുറത്തെ ബിഗ് ബോസ്. അനുമോൾക്ക് സ്ട്രോങ്ങ് പിആറുണ്ട്. വോട്ട് ബാങ്കുണ്ട്. അതുകൊണ്ട് തന്നെ അവർ സാബുമോനും ലക്ഷ്മിക്കും വോട്ട് കുത്തും. അപ്പോൾ ബിന്നി, അഭിലാഷ് തുടങ്ങിയവരുടെ നിലനിൽപ്പ് പരുങ്ങലിലാകും.
ജിഷിനും പിആർ ഒന്നും ഇല്ല. ഭാര്യ മാത്രമാണ് ജിഷിന് വേണ്ടി പ്രവർത്തിക്കുന്നത്. അനുമോളുടെ വോട്ട് ബാങ്കാണ് ഇത്തവണ മത്സരാർത്ഥികളുടെ വിധി നിർണ്ണയിക്കുക എന്ന് സായ് കൃഷ്ണ പറഞ്ഞു. അൺഒഫീഷ്യൽ പോൾസ് നോക്കുക. അതിൽ ഏറ്റവും ലാസ്റ്റുള്ള മത്സരാർത്ഥി ആരാണോ അവർക്ക് വോട്ട് ചെയ്യുക. ഒരോ ദിവസവും ഓരോരുത്തർക്ക് മാറ്റി മാറ്റി കൊടുത്താലും കുഴപ്പമില്ല.
ഉദ്ദേശിക്കുന്നത് ഇത്രമാത്രം. ആര്യൻ ലാസ്റ്റ് വരണം. സ്ട്രോങ്ങായി നിൽക്കുന്ന മത്സരാർത്ഥിക്ക് വോട്ട് കൊടുത്തിട്ട് കാര്യമില്ല. അനുമോൾ എവിക്ഷനിൽ ഇല്ലെങ്കിൽ ആരാണോ അനുമോളുടെ വഴിയിൽ തടസമായി നിൽക്കുന്നത് ആരാണോ അവർ പോകണം. അതല്ലേ ഗെയിം. സ്ട്രോങ്ങായി നിൽക്കുന്ന മത്സരാർത്ഥിക്ക് വോട്ട് കൊടുത്തിട്ട് കാര്യമില്ല. അല്ലെങ്കിൽ ആർക്കും കൊടുക്കാതിരിക്കുക എന്നാണ് വൈറലായ ഓഡിയോയിൽ പറയുന്നത്. പിആർ, ആർമി ഗെയിമുകൾ ഇങ്ങനെയാണ്. അതുകൊണ്ട് സാബുമോൻ ഒന്ന് രണ്ട് ആഴ്ച പോകും. അതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു.
biggboss malayalam season7 saikrishna openup about anumols heavy pr work