(moviemax.in) പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. ഓൺസ്ക്രീനിലെ സായ് പല്ലവിയുടെ കഥാപാത്രങ്ങൾക്കൊപ്പം സായ് പല്ലവിയുടെ വ്യക്തിത്വവും ജനം ഇഷ്ടപ്പെടുന്നു. ആരാധകരോട് സൗമ്യമായി പെരുമാറുന്നയാളാണ് സായ് പല്ലവി. താരജാഡകളോടെ ഒരിക്കലും നടിയെ ആരാധകരും സഹപ്രവർത്തകരും കണ്ടിട്ടില്ല. നിർമാതാക്കളുടെ പ്രശംസ വാങ്ങുന്ന നടീനടൻമാർ വിരളമാണ്. എന്നാൽ സായ് പല്ലവിയെ നായികയാക്കി സിനിമ ചെയ്ത ഒന്നിലേറെ നിർമാതാക്കൾ നടിയെ പൊതുവേദിയിൽ പ്രശംസിച്ചിട്ടുണ്ട്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നിബന്ധനകളുള്ളയാളാണ് സായ് പല്ലവി. ഗ്ലാമറസ് റോളുകൾ ചെയ്യാൻ തയ്യാറല്ല. ഇത്തരം റോളുകളിൽ കരിയറിൽ ഇതുവരെയും നടി ചെയ്തിട്ടില്ല.
തെലുങ്ക് സിനിമാ രംഗത്ത് ഗ്ലാമറസ് റോൾ ചെയ്യാതെ മുൻനിരയിൽ തുടരുന്ന ഇപ്പോഴത്തെ ഏക നടി സായ് പല്ലവിയാണ്. അത്തരം നോട്ടങ്ങൾ തന്നിലേക്ക് വരുന്നത് ഇഷ്ടപ്പെടുന്നില്ലെന്നാണ് സായ് പല്ലവി പറയുന്നത്. എന്നാലിപ്പോൾ സായ് പല്ലവിയുടെ പേരിൽ പ്രചരിക്കുന്ന ഫോട്ടോകളാണ് ചർച്ചയാകുന്നത്. സഹോദരി പൂജയ്ക്കൊപ്പം ബീച്ചിൽ നിന്നുള്ള ഫോട്ടോകളാണിത്.
https://x.com/cinemakoodam/status/1969738318410826008
ബിക്കിനി ധരിച്ചാണ് സായ് പല്ലവിയെ ഈ ഫോട്ടോകളിൽ കാണുന്നത്. ഇതോടെ ചോദ്യങ്ങൾ വന്നു. ആരാധകർക്ക് മുന്നിൽ കാണുന്ന സായ് പല്ലവി ശരിക്കും അങ്ങനെയൊരാളല്ലേ മോഡേണാണോ എന്ന് ചോദ്യങ്ങൾ വന്നു. ഇത്തരം വസ്ത്രങ്ങൾ താൻ ധരിക്കില്ലെന്നാണ് സായ് പല്ലവി അഭിമുഖങ്ങളിൽ പറയാറ്. അതേസമയം പ്രചരിക്കുന്ന ഫോട്ടോകൾ എഐ എഡിറ്റഡ് ആണെന്ന വാദമുണ്ട്.
തനിക്കുള്ള ഇമേജ് അറിയാവുന്നതിനാൽ തന്നെ ഇത്തരം വസ്ത്രം ധരിച്ചാൽ പോലും സായ് പല്ലവി പുറത്ത് വിടാനുള്ള സാധ്യത കുറവാണെന്നും ഇത് എഡിറ്റ് ചെയ്ത ഫോട്ടോകളാണെന്നും ഇവർ പറയുന്നു. ഫോട്ടോകളിൽ ആർട്ടിഫിഷ്യാലിറ്റി തോന്നുന്നുണ്ടെന്നും കമന്റുകളുണ്ട്. സായ് പല്ലവിയുടെ ഹേറ്റേഴ്സ് ആയിരിക്കാം ഈ ഫോട്ടോകൾക്ക് പിന്നിലെന്നും വാദമുണ്ട്. കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് സായ് പല്ലവി. തമിഴിൽ അമരൻ 300 കോടിക്ക് മുകളിൽ കലക്ട് ചെയ്തു. പിന്നാലെ വന്ന തെലുങ്ക് ചിത്രം തണ്ടെൽ വിജയം ആവർത്തിച്ചു. നാഗ ചെെതന്യയായിരുന്നു നായകൻ.
ഹിന്ദി ചിത്രം രാമായണയാണ് സായ് പല്ലവിയുടെ വരാനിരിക്കുന്ന സിനിമ. സീതയായി ചിത്രത്തിൽ നടി അഭിനയിക്കുന്നു. പല താരങ്ങളും കൊതിച്ച ഈ റോൾ തേടിയെത്തിയത് സായ് പല്ലവിയെയാണ്. ഇതിൽ പല നടിമാരുടെയും പിആർ ഏജൻസികൾക്ക് നീരസമുണ്ട്. സായ് പല്ലവിയെ വിമർശിക്കുന്ന നിരവധി പോസ്റ്റുകൾ അടുത്ത കാലത്ത് വന്നു. ഇതിന്റെ ഭാഗമായാണോ ഈ ഫോട്ടോകളും എന്ന് വ്യക്തമല്ല. ഓഫ് സ്ക്രീനിൽ ഇമേജും സായ് പല്ലവിയുടെ ജനപ്രീതിയിൽ വലിയൊരു ഘടകമാണ്. ഗുഡ് ഗേൾ ഇമേജിലാണ് സായ് പല്ലവി ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. നടിയുടെ പുതിയ സിനിമൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
2015 ൽ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് വന്ന് ഇന്നു വരെയും തിളങ്ങി നിൽക്കാൻ കഴിഞ്ഞ നടിയാണ് സായ് പല്ലവി. മലയാളത്തിൽ വളരെ കുറച്ച് സിനിമകളേ സായ് പല്ലവി ചെയ്തിട്ടുള്ളൂ. പ്രേമത്തിന് ശേഷം അതിരൻ, കലി എന്നീ മലയാള സിനിമകളിലാണ് നടി അഭിനയിച്ചത്. പ്രേമത്തിലെ മലർ മിസ് എന്ന കഥാപാത്രമായാണ് ഇന്നും മലയാളികൾ സായ് പല്ലവിയെ ഓർക്കുന്നത്. അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകളുണ്ടെങ്കിലും തെലുങ്ക് സിനിമാ മേഖലയിലാണ് സായ്ക്ക് കൂടുതൽ സ്വീകാര്യത നൽകിയത്. ലവ് സ്റ്റോറി, ഫിദ തുടങ്ങിയ സിനിമകളുടെ വിജയം ടോളിവുഡിൽ സായ് പല്ലവി തരംഗം സൃഷ്ടിച്ചു.
saipallavi viral photos became discussion netizen ask is it real or not