'ഡ്ര​​ഗ്സിനടിമപ്പെട്ട ആളെ എന്തിന് പങ്കാളിയാക്കി, അമേയ, നീയെടുക്കുന്നത് റിസ്കല്ലേ...? അവർ പിരിഞ്ഞത് പുറത്ത് വിട്ടിരുന്നില്ല'; അമേയ

'ഡ്ര​​ഗ്സിനടിമപ്പെട്ട ആളെ എന്തിന് പങ്കാളിയാക്കി, അമേയ, നീയെടുക്കുന്നത് റിസ്കല്ലേ...? അവർ പിരിഞ്ഞത് പുറത്ത് വിട്ടിരുന്നില്ല'; അമേയ
Sep 22, 2025 03:02 PM | By Athira V

( moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ മത്സരാർത്ഥിയായ നടൻ ജിഷിൻ മോഹൻ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഷോയിൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. നടി വര​ദയായിരുന്നു ജിഷിന്റെ ആദ്യ ഭാര്യ. വരദയുമായി പിരിഞ്ഞ ശേഷം നടി അമേയ നായരുമായി ജിഷിൻ അടുത്തു. ഇരുവരും ഇന്ന് ജീവിത പങ്കാളികളാണ്. ഒരുമിച്ച് സീരിയൽ ചെയ്യുന്നതിനിടെയാണ് ഇവർ അടുത്തത്. ജിഷിൻ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ പോകുമ്പോഴാണ് അമേയ ജീവിതത്തിലേക്ക് വരുന്നത്.

താൻ ലഹരിക്കടിമപ്പെട്ടിരുന്നെന്ന് ജിഷിൻ തുറന്ന് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അമേയ. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഡ്ര​​ഗ്സിനടിമപ്പെട്ട ആളെ എന്തിന് പങ്കാളിയാക്കിയെന്ന് ചോദിച്ചവരുണ്ട്. ഞങ്ങൾ റിലേഷൻഷിപ്പിലായ സമയത്ത് പുള്ളിക്ക് ഒരുപാട് മെന്റൽ പ്രശ്നങ്ങളും മെന്റൽ ട്രോമകളുമുണ്ടായിരുന്നു. അമേയ, നീയെടുക്കുന്നത് റിസ്കല്ലേ എന്ന് എന്റെ കൂടെ പഠിക്കുന്ന ചേച്ചി ചോദിച്ചു. റിസ്കെടുക്കാതെ ആരും ഒന്നും നേടിയിട്ടില്ലെന്ന് ഞാൻ പറഞ്ഞു. രണ്ടാമത്തെ കാര്യം എനിക്ക് സ്നേഹം തോന്നിപ്പോയി.


എല്ലാ ദുസ്വഭാവങ്ങളും കണ്ടിട്ട് തന്നെ. ഞങ്ങളാദ്യം ഫ്രണ്ട്സായിരുന്നു. സഹതാപത്തിൽ നിന്നാണ് എനിക്ക് സ്നേഹമുണ്ടായത്. ഇത് ശരിയാകുമോ എന്ന് എന്റെ സിസ്റ്റർ വരെ ചോദിച്ചിട്ടുണ്ട്. ആളുടെ ക്യാരക്ടറായിരുന്നു പ്രശ്നം. അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളുണ്ടായിരുന്നു. ആരും പെർഫെക്ടല്ല. നമുക്കെല്ലാവർക്കും വ്യക്തിത്വവും വ്യക്തി വെെകല്യങ്ങളുമുണ്ട്. അതും കൂടെ ഉൾക്കൊള്ളണം. നൂറിൽ 40 ശതമാനം ഓക്കെയാണെങ്കിൽ 30 ശതമാനം ഞാൻ ശരിയാക്കിയെടുക്കേണ്ടിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

ജിഷിന്റെ ആദ്യ വിവാഹ ബന്ധത്തിൽ പ്രശ്നമായത് താനല്ലെന്നും അങ്ങനെയൊരു തെറ്റിദ്ധാരണ ആളുകൾക്കുണ്ടെന്നും അമേയ പറയുന്നുണ്ട്. അവർ രണ്ട് പേരും സെലിബ്രിറ്റികളാണ്. സെപ്പറേറ്റായ വിവരം അവർ പുറത്ത് വിട്ടിരുന്നില്ല. മൂന്ന് വർഷം കഴിഞ്ഞാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഇവർ പിരിഞ്ഞോ എന്ന് കുറച്ച് പേർക്ക് കൺഫ്യൂഷനുണ്ട്. അത്രയും ക്ലോസ് ആയി നിൽക്കുന്നവർക്കേ അറിയൂ. ഇന്നലെയും കൂടെ ഇതാരാണെന്ന് ചോദിച്ച് കമന്റുകളുണ്ട്.

പരിചയപ്പെടുന്നതിന് മുമ്പ് ഒരു സീരിയലിൽ വെച്ച് കണ്ടിരുന്നു. അന്ന് സെൽഫിയെടുത്തു. പക്ഷെ കമ്മ്യൂണിക്കേഷനോ കോൺടാക്ടോ ഇല്ല. സെൽഫി ഇൻസ്റ്റ​ഗ്രാമിൽ ഇട്ടപ്പോൾ കൊള്ളില്ല, പൊട്ട മനുഷ്യനാണെന്ന് പറഞ്ഞു. അതോടെ ഞാൻ ഡിലീറ്റ് ചെയ്തു. പിന്നെ കന്യാദാനം എന്ന സീരിയലിൽ വെച്ചാണ് കാണുന്നത്. അങ്ങനെ ഫ്രണ്ട്ഷിപ്പായി. ആറ് മാസം കഴിഞ്ഞപ്പോൾ ഫ്രണ്ട്ഷിപ്പിനും അപ്പുറത്തേക്കുള്ള അവസ്ഥ. ഞാൻ പറയുന്നതനുസരിച്ച് പുള്ളി മാറുന്നുണ്ട്. അപ്പോൾ എനിക്കൊരു പ്രിഫറൻസുണ്ടെന്ന് മനസിലാക്കിയെന്നും അമേയ ഓർത്തു.

ameyanair opens up about her life with jishinmohan says nobody is perfect

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup