( moviemax.in) സായ് പല്ലവിയെ പോലെ തെലുങ്ക് സിനിമാ ലോകം ആഘോഷിച്ച മറ്റൊരു നടി അടുത്ത കാലത്തൊന്നും വന്നിട്ടില്ല. തമിഴിലും മലയാളത്തിലുമെല്ലാം സായ് പല്ലവിക്ക് ആരാധക വൃന്ദമുണ്ട്. ടോളിവുഡിലാണ് താരം തുടരെ സിനിമകൾ ചെയ്തത്. സാവിത്രി, സൗന്ദര്യ, അനുഷ്ക ഷെട്ടി എന്നിവർക്ക് ശേഷം ടോളിവുഡിൽ ഇവരുടെ സ്ഥാനത്തേക്ക് ഉയർന്ന് വന്നത് സായ് പല്ലവിയാണ്. തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് നടി. ഓഫ് സ്ക്രീനിൽ ഇമേജും സായ് പല്ലവിയുടെ ജനപ്രീതിയിൽ വലിയൊരു ഘടകമാണ്. ഗുഡ് ഗേൾ ഇമേജിലാണ് സായ് പല്ലവി ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.
ഗ്ലാമറസ് റോളുകൾ ചെയ്യില്ല എന്നതാണ് ആരാധകർ സായ് പല്ലവിയിൽ എടുത്ത് പറയുന്ന കാര്യം. എത്ര വലിയ ഓഫറാണെങ്കിൽ പോലും സായ് പല്ലവി ഇത്തരം റോളുകൾ നിരസിക്കും. എപ്പോഴും എളിമയോടെ സംസാരിക്കുന്നയാളാണ് സായ് പല്ലവി. താര ജാഡകളോടെ ഒരിക്കലും സായ് പല്ലവിയെ ആരാധകർ കണ്ടിട്ടില്ല. താര റാണിയായി മാറിയിട്ടും സായ് പല്ലവിയുടെ ഈ പ്രകൃതത്തിൽ മാറ്റം വന്നിട്ടില്ല. തീർത്തും ലളിതമായ ജീവിതമാണ് താരം നയിക്കുന്നതും.
അതേസമയം സായ് പല്ലവിയെ വിമർശിക്കുന്നവരുമുണ്ട്. സായ് പല്ലവി ഓവർ റേറ്റഡ് ആണെന്നാണ് ഇവരുടെ വാദം. റെഡിറ്റിൽ സായ് പല്ലവിയെ വിമർശിച്ച് കൊണ്ട് വന്നിരിക്കുന്ന കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദീർഘമായ കുറിപ്പിൽ സായ് പല്ലവിക്ക് ശക്തമായ പിആർ ഉണ്ടെന്ന വാദമുണ്ട്. സായ് പല്ലവിക്ക് പിആർ ഇല്ലെന്ന വാദം തെറ്റാണ്. പിആറുണ്ട്. ഒരു ആക്ടർക്ക് പിആർ ഉണ്ടാകുന്നത് തെറ്റല്ല. അവരുടെ പ്രൊഫഷന്റെ ഭാഗമാണ്. എന്നാൽ സായ് പല്ലവിയുടെ പിആറിനോട് എനിക്ക് കടുത്ത എതിർപ്പുണ്ട്.
മറ്റ് നടിമാരെ താഴ്ത്തിക്കെട്ടുകയും സായ് പല്ലവി സംസ്കാരമുള്ള പെൺകുട്ടിയാണെന്ന് കാണിക്കുകയുമാണ് അവർ ചെയ്യുന്നത്. ഏതെങ്കിലുമൊരു നടി പ്രശസ്തിയിലേക്ക് വരുമ്പോൾ ഇങ്ങനെ ചെയ്യുന്നുണ്ട്. അടുത്തിടെ ശ്രീലയുടെ വയ്യാരി എന്ന സോങിന്റെ റീൽ കണ്ടു. ശ്രീലീല നന്നായിട്ടുണ്ട്, പക്ഷെ സായ് പല്ലവിക്കാണ് സംസ്കാരം എന്നാണ് പറയുന്നത്. സായ് പല്ലവിയുടെ നോ മേക്കപ്പ് ലുക്കിനെക്കുറിച്ചും നിരവധി റീലുകൾ വരുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. സായ് പല്ലവിക്കൊപ്പം പഠിച്ചവരാണെന്ന അവകാശവാദവുമായി ചിലരെത്തി. ഇന്നത്തെ പോലെ ഗുഡ് ഗേൾ ഇമേജിൽ അറിയപ്പെട്ട ആളായിരുന്നില്ല സായ് പല്ലവിയെന്ന് ഇവർ കമന്റ് ചെയ്യുന്നു. "ഒരേ സ്കൂളിലാണ് ഞങ്ങൾ പഠിച്ചത്. അന്ന് തീർത്തും വ്യത്യസ്തയായിരുന്നു സായ് പല്ലവി. തെറ്റായ കാരണങ്ങൾ കൊണ്ട് അവൾ സ്കൂളിൽ അറിയപ്പെടുന്ന ആളായിരുന്നു"
"ആക്ടിംഗ് ഓഫർ അവിചാരിതമായി വന്നതല്ല. സ്കൂൾ കാലത്തേ സിനിമാ മേഖലയിലേക്ക് സായ് പല്ലവിക്ക് കണ്ണുണ്ട്. ഡാൻസിൽ പ്രൊഫഷണൽ ട്രെയിനിംഗ് നേടിയിട്ടില്ലെന്ന് കള്ളം പറഞ്ഞതാണ്. ഒരു പ്രശസ്തമായ ഡാൻസ് സ്കൂളിലാണ് സായ് പല്ലവി പോയിരുന്നത്" എന്നും കമന്റുണ്ട്. കോളേജിൽ പഠിച്ചിരുന്ന കാലത്ത് സായ് പല്ലവി അഹങ്കാരിയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞതെന്നും കമന്റുണ്ട്.
netizens discuss about saipallavi good girl image and alleged pr work