(moviemax.in) ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍. മലയാളത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അഭിനന്ദനം. ഏറ്റവും അര്‍ഹമായ അംഗീകാരമാണെന്ന് അമിതാഭ് ബച്ചന്‍ അഭിപ്രായപ്പെട്ടു.
മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണ്. ഒരുപാട് അഭിനന്ദനങ്ങള്‍. താന്‍ മോഹന്‍ലാലിന്റെ അഭിനയത്തിന്റെ വലിയ ആരാധകനാണെന്നും അമിതാഭ് ബച്ചന്‍ കുറിച്ചു.
ഇന്ത്യന്‍ ചലച്ചിത്രകലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കഴിഞ്ഞദിവസമാണ് മോഹന്‍ലാലിന് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും സിനിമയുടെ വികാസനത്തിനും നല്‍കിയ അതുല്യസംഭാവനകള്‍ പരിഗണിച്ചാണ് 2023-ലെ പുരസ്‌കാരം. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
AmitabhBachchan congratulates Mohanlal on winning the Dadasaheb Phalke Award.