സോഷ്യൽമീഡിയയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്ത് ചർച്ചയായി മാറിയ മോഡലും നടിയുമാണ് ഗൗരി സിജി മാത്യൂസ്. നഴ്സിങ് പ്രൊഫഷൻ വിട്ട് മോഡലിങ്ങിലേക്ക് എത്തിയ ഗൗരി ഏറെയും ബിക്കിനി ഫോട്ടോഷൂട്ടുകളാണ് ചെയ്യാറുള്ളത്. പത്തനാപുരത്താണ് ജനിച്ചതും വളർന്നതും. അമ്മയും അച്ഛനും ചേച്ചിയുമെല്ലാം അടങ്ങുന്നതാണ് ഗൗരിയുടെ കുടുംബം. അച്ഛൻ കുറേക്കാലം സൗദിയിൽ ജോലി ചെയ്യുകയായിരുന്നു. ഗൗരിയുടേത് പ്രണയ വിവാഹമായിരുന്നു. മൂവി വേൾഡ് മീഡിയയിൽ ഷക്കീലയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന് ഇടയിൽ ഇതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ച് ഗൗരി മനസ് തുറന്നു.
സാരി ഫോട്ടോഷൂട്ടുകളെക്കാൾ തന്റെ ബിക്കിനി ഫോട്ടോഷൂട്ടിനാണ് ആരാധകർ കൂടുതലെന്ന് ഗൗരി പറയുന്നു. ഈ ഫീൽഡിൽ വന്നശേഷം ചതിക്കപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചാൽ അവസരങ്ങൾ ചോദിക്കുമ്പോൾ പല തരത്തിലുള്ള ചോദ്യങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അത് അല്ലാതെ ജോലി ചെയ്ത് ഫാമിലിക്ക് കൊണ്ടുപോയി കൊടുക്കുമ്പോൾ അവർ ചീറ്റ് ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ട്.
അവർ എന്നോട് ആവശ്യം പറയുമ്പോൾ ഞാൻ കൊടുക്കാറുണ്ട്. മാത്രമല്ല അവർ ചോദിക്കുമ്പോൾ പണം കൊടുത്തില്ലെങ്കിലുള്ള മുഖം വീർപ്പീരും കാണേണ്ടി വന്നിട്ടുണ്ട്. ഞാൻ ഒരുപാട് നന്മകൾ ചെയ്യാറുണ്ട്. ഭക്ഷണത്തിന് വകയില്ലാത്തവരെ സഹായിക്കാറുണ്ട്. ആരെങ്കിലും ആവശ്യം പറഞ്ഞാൽ ചെയ്ത് കൊടുക്കും. ചിരിച്ച മുഖവുമായി മാത്രമാണ് മുന്നോട്ട് പോകുന്നത്. കുടുംബത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് ഗൗരി പറഞ്ഞ് തുടങ്ങി. ഭർത്താവിനെ പരിചയപ്പെടുന്നത് നഴ്സിങ് പഠിച്ച സമയത്താണ്.
കുവൈറ്റിൽ ഞാൻ ജോലി ചെയ്തിരുന്നു. പിന്നീട് വിസയിൽ പ്രശ്നം വന്നപ്പോൾ നാട്ടിലേക്ക് വന്നു. ശേഷം സിനിമയിൽ അവസരം വന്നു. അത് കഴിഞ്ഞ് തമിഴിലും സിനിമ ചെയ്തു. അഡ്ജസ്റ്റ്മെന്റ് ആളുകൾ ചോദിച്ച് തുടങ്ങിയതോടെയാണ് സിനിമയിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയത്. ബിഗ്രേഡ് സിനിമകൾ ചെയ്യാൻ താൽപര്യമില്ല. അത്തരം അവസരം വന്നിട്ടില്ല.
അത്തരം സിനിമകളിൽ അഭിനയിക്കുന്നതുപോലെയല്ല ബിക്കിനി ഫോട്ടോഷൂട്ട് ചെയ്യുന്നത്. ബിക്കിനി ഷൂട്ട് എല്ലാവരും ചെയ്യുന്നതല്ലേ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. ഞാൻ നല്ലൊരു സാരിയുടുത്ത് ഫോട്ടോഷൂട്ട് ചെയ്താൽ ആർക്കും അതിനോട് താൽപര്യമില്ല. ലൈക്ക്സും കുറവായിരിക്കും. ബിക്കിനി ഇട്ട് വരുമോയെന്നാണ് ചോദ്യം. അതിന് ലൈക്ക്സുമുണ്ട്. അല്ലാതെ മറ്റൊന്നും ഫോളോവേഴ്സ് ചോദിക്കാറില്ല. ഞാൻ ഇങ്ങനെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ചേച്ചിക്കും ഭർത്താവിനും എല്ലാം അറിയാം. കമന്റ്സ് കണ്ട് കരഞ്ഞ് ഞങ്ങളുടെ അടുത്ത് വരരുത് എന്നാണ് അവർ പറഞ്ഞിട്ടുള്ളത്.
ചേച്ചിയൊക്കെ സപ്പോർട്ടീവാണ്. എന്റെ കാര്യങ്ങൾക്ക് ആരോടും ഞാൻ പണം ആവശ്യപ്പെടാറില്ല. ഒരു കമ്പനിയുടെ കീഴിൽ ഞാൻ ബിക്കിനി ഷൂട്ട് ചെയ്തിരുന്നു. അടിമയെപ്പോലെ പണി എടുത്തിട്ടും എനിക്ക് അവർ കൃത്യമായി പണം തന്നില്ല. എന്നാൽ അവർക്ക് നല്ല വരുമാനവുമുണ്ട്. എനിക്ക് തുച്ഛമായ തുകയാണ് കിട്ടിയിരുന്നത്. എന്റെ ശരീരം ഞാൻ കൊണ്ടുപോയി പാഴാക്കിയിട്ട് എന്തിനാണ്.
അങ്ങനെ ആ കമ്പനി വിട്ട് സ്വന്തമായി ഫോട്ടോഷൂട്ട് ചെയ്യാൻ തുടങ്ങി. വിവിധ ബൊട്ടീക്കുകളാണ് ബിക്കിന് തരുന്നത്. എനിക്ക് വയ്യാതാകുന്ന കാലത്തും സമ്പാദ്യമുണ്ടാകണം. അതിന് വേണ്ടിയാണ് ബിക്കിനി ഫോട്ടോഷൂട്ടിലേക്ക് വന്നത്. ആരും ഇല്ലെങ്കിലും എനിക്ക് ജീവിക്കണം ചാവാൻ പറ്റില്ലല്ലോ. നടിമാർ ബിക്കിനി ഇട്ടാൽ ആളുകൾക്ക് കുഴപ്പമില്ല. ഞങ്ങളിട്ടാൽ വേശ്യയെന്ന് വിളിക്കും. പണം വാങ്ങി ഡേറ്റിങിന് ഇന്നേവരെ പോയിട്ടില്ല. അഡൽട്ട് ആപ്പിൽ താൽപര്യമുള്ളവർ തുക അവർ അടച്ചാൽ മാത്രമെ ഡേറ്റിങിന് പോകൂ. പക്ഷെ ഇന്നേവരെ പോയിട്ടില്ല.
അങ്ങനെ ആരും അടച്ചിട്ടില്ല. ഒരു കോഫി ഡേറ്റിന് അയ്യായിരം രൂപയാണ്. ഇതുപോലുള്ള പ്ലാറ്റ്ഫോമിൽ ഒരുപാട് മലയാളി മോഡൽസുണ്ട്. എന്നെ കണ്ടിട്ട് ആരും ഈ പ്ലാറ്റ്ഫോമിലേക്ക് വന്നിട്ടില്ല. കേരളത്തിലുള്ള ചില വ്യക്തികളെ കണ്ടിട്ടാണ് ഞാനും ഈ പ്ലാറ്റ്ഫോമിലേക്ക് വന്നത്. സെലിബ്രിറ്റീസിനൊപ്പം പണം വാങ്ങി ഞാൻ ഇന്നേവരെ പോയിട്ടില്ല. ഇൻസ്റ്റഗ്രാമിൽ കണ്ടിട്ട് എന്നെ ആരും വിലയിരുത്തരുതെന്നും ഗൗരി പറയുന്നു.
കുടുംബത്തിൽ വരുന്ന ഫങ്ഷനുകളിൽ പോലും ഞാൻ പോകാറില്ല. അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതിയാണ് പോകാത്തത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. എല്ലാവരും ചിരിക്കുന്ന എന്റെ മുഖമെ കണ്ടിട്ടുള്ളു. ഉള്ളിൽ കരയുന്ന ഒരാളാണ് ഞാൻ. എന്റെ മകൻ ഡോക്ടറാകാൻ പഠിക്കാൻ പോവുകയാണ്. എന്റെ പണത്തിനാണ് ഞാൻ അവനെ പഠിക്കാൻ അയക്കാൻ പോകുന്നത്. ആ ഒരു സന്തോഷം ദൈവം എനിക്ക് തന്നിട്ടുണ്ടെന്നും ഗൗരി സിജി പറയുന്നു.
socialmedia viral model gowrisiji mathews openup about her life struggles video goes viral