ഈ ചിത്രം നിങ്ങൾ ഒരിക്കലും കാണില്ല! ടിക്കറ്റുകൾ തലമുറകളായി കൈമാറും, കാണാമെക്കിൽ കാത്തിരിക്കേണ്ടത് 100 വർഷം

ഈ ചിത്രം നിങ്ങൾ ഒരിക്കലും കാണില്ല! ടിക്കറ്റുകൾ തലമുറകളായി കൈമാറും, കാണാമെക്കിൽ കാത്തിരിക്കേണ്ടത് 100 വർഷം
Sep 20, 2025 03:53 PM | By Anusree vc

( moviemax.in) ക്രിസ്റ്റഫർ നോളന്റെ 'ഒഡീസി' എന്ന ചിത്രം റിലീസിന് ഒരു വർഷം മുമ്പ് തന്നെ ടിക്കറ്റുകൾ വിറ്റ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. എന്നാൽ, ചിത്രീകരണം പൂർത്തിയാക്കി 100 വർഷത്തിന് ശേഷം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ഒരു സിനിമയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

2015-ൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമയുടെ റിലീസ് വർഷം 2115 ആണ്. അതിനാൽ, സിനിമയുടെ അണിയറപ്രവർത്തകർക്കോ ഇന്നത്തെ തലമുറയിലുള്ളവർക്കോ ഈ ചിത്രം കാണാൻ സാധിക്കില്ല.

‘100 ഇയേഴ്‌സ്: ദ് മൂവി യു വിൽ നെവർ സീ’ എന്നാണ് ഹ്രസ്വ ചിത്രത്തിന്റെ പേര്. റോബർട്ട് റോഡ്രിഗസ് സംവിധാനം ചെയ്ത പരീക്ഷണ ചിത്രത്തിൽ ജോൺ മാൽക്കോവിച്ചാണ് അഭിനയിച്ചിരിക്കുന്നത്. സയൻസ് ഫിക്‌ഷൻ ഷോർട്ട് ഫിലിം രചിച്ചതും ജോൺ മാൽക്കോവിച്ച് തന്നെയാണ്. 2015ൽ ആണ് ചിത്രം ആദ്യമായി പരസ്യപ്പെടുത്തുന്നത്.

ചിത്രത്തിന്റെ കോപ്പി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് നിർമിച്ച ഹൈടെക് സേഫിലാണ് സൂക്ഷിച്ചിരിക്കുന്നത്. സിനിമയുടെ പ്രീമിയർ ദിവസമായ 2115 നവംബർ 18-ന് ഈ സേഫ് ഓട്ടോമാറ്റിക്കായി തുറക്കും. 2016 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഈ ഗ്ലാസ് സേഫ് പ്രദർശിപ്പിച്ചിരുന്നു.

ജോൺ മാൽക്കോവിച്ച്, ചൈനീസ് നടി ഷുയ ചാങ്, ഫിലിപ്പിനോ നടൻ ഗെഡിയോൺ മൻലുലു, ചിലിയൻ നടൻ മാർക്കോ സരോർ എന്നിവരടങ്ങുന്ന വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. മറ്റ് സഹതാരങ്ങളുടെ വിവരങ്ങളും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഇതിവൃത്തവും രഹസ്യമായി തുടരുകയാണ്.

2015 നവംബർ 18-ന് മാൽക്കോവിച്ചും റോഡ്രിഗസും ചേർന്ന് റെട്രോ, നേച്ചർ, ഫ്യൂച്ചർ എന്നീ പേരുകളിൽ മൂന്ന് ട്രെയിലറുകൾ പുറത്തിറക്കിയിരുന്നു. 2115-ലെ ജീവിതം എങ്ങനെയായിരിക്കുമെന്ന ആശയങ്ങളാണ് ട്രെയിലറിൽ അവതരിപ്പച്ചിരിക്കുന്നത്.

മാൽക്കോവിച്ച്, റോഡ്രിഗസ് ഉൾപ്പെടെ ആയിരത്തോളം അതിഥികൾക്ക് ചിത്രത്തിന്റെ ടിക്കറ്റ് നൽകിയിട്ടുണ്ട്. ലോഹം കൊണ്ടുണ്ടാക്കിയ ടിക്കറ്റാണ് അതിഥികൾക്ക് നൽകിയിരിക്കുന്നത്. ഇത് തലമുറകൾക്ക് കൈമാറപ്പെടും. 2115ൽ ഈ ലോഹ ടിക്കറ്റ് കൈവശമുള്ളവർക്ക് ചിത്രം കാണാനാകും. ഗായകൻ ഫാരെൽ വില്യംസ് ചിത്രത്തിന് വേണ്ടി ഗാനമൊരുക്കിയതായും റിപ്പോർട്ടുണ്ട്.

You will never see this picture! Tickets will be passed down through generations, waiting for Kanamek for 100 years

Next TV

Related Stories
'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

Dec 4, 2025 12:57 PM

'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

സാറാ അർജുൻ, മുന്നറിയിപ്പുമായി രാജ് അർജുൻ, വ്യാജ നമ്പറുപയോഗിച്ച് ആൾമാറാട്ടം...

Read More >>
50 കോടി ? കളക്ഷൻ   റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

Dec 1, 2025 11:29 AM

50 കോടി ? കളക്ഷൻ റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ധനുഷ് ചിത്രം തേരെ ഇഷ്‌ക് മേം, കളക്ഷൻ റെക്കോർഡുകൾ...

Read More >>
Top Stories










News Roundup