ബിഗ് ബോസ് മലയാളം സീസൺ ഏഴ് കാണാൻ ഭൂരിഭാഗം മലയാളികളേയും പ്രേരിപ്പിച്ച ഒരു ഘടകം സോഷ്യൽമീഡിയയിലെ വൈറൽ താരം രേണു സുധിയും ഇത്തവണ മത്സരിക്കാൻ എത്തുന്നുവെന്നതായിരുന്നു. ഉദ്ഘാടന എപ്പിസോഡിൽ അവസാനം വരെ സസ്പെൻസ് നിലനിർത്തി ഒരു ഗ്രാന്റ് എൻട്രിയാണ് ഹൗസിലേക്ക് ബിഗ് ബോസ് രേണുവിന് കൊടുത്തതും. ആദ്യ ആഴ്ചയിൽ ഫയറായിരുന്നുവെങ്കിലും പിന്നീട് രേണുവിനെ ക്യാമറയിൽ പോലും കാണാൻ കിട്ടാത്ത അവസ്ഥയായി.
മാത്രമല്ല ഒരാഴ്ച പൂർത്തിയായപ്പോൾ മുതൽ എങ്ങനെ എങ്കിലും ഒന്ന് പുറത്ത് പോയാൽ മതിയെന്ന ചിന്ത മാത്രമായി രേണുവിന്. പല തവണ ഇതേ കാര്യം രേണു ആവശ്യപ്പെട്ടതോടെ ഷോ ക്വിറ്റ് ചെയ്യാൻ രേണുവിന് ബിഗ് ബോസ് അനുവാദം നൽകി. മുപ്പത്തിയഞ്ച് ദിവസമാണ് രേണു ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നത്. വലിയ സ്ട്രാറ്റർജി ഒന്നും ഇറക്കി കളിച്ചില്ലെങ്കിലും തനിക്ക് ഹൗസിൽ കയറും മുമ്പ് ഉണ്ടായിരുന്ന നെഗറ്റീവ് പോസിറ്റീവാക്കി വോട്ട് പിടിക്കാൻ രേണുവിന് കഴിഞ്ഞു. ജനപിന്തുണയുടെ കാര്യത്തിൽ രേണു മുന്നിലായിരുന്നു. മുപ്പത്തിയഞ്ച് ദിവസം മുമ്പ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ രേണുവിനെ കാണാൻ മകൻ കിച്ചു കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് വന്നത്.
ഒരു മാസത്തിനുശേഷം അമ്മയെ കണ്ടതിന്റെ സന്തോഷം വ്ലോഗായി കൊല്ലം സുധിയുടെ മകൻ കിച്ചു സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ടു. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കിച്ചു കോട്ടയത്തെ സുധിലയത്തിൽ എത്തിയത്. ഇന്ന് ഞങ്ങൾ ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രയിലാണ്. അമ്മ ബിഗ് ബോസിൽ നിന്നും ഇറങ്ങി. അതിന്റെ വിശേഷം ചോദിച്ച് അറിയണം. അമ്മയെ കാണണം അതൊക്കെയാണ് യാത്രയുടെ ഉദ്ദേശം.
അമ്മ നന്നായി തന്നെ ഗെയിം കളിച്ചു. അമ്മയ്ക്ക് ഷോയിൽ തുടരാമായിരുന്നു. നല്ല വോട്ട് ഉണ്ടായിരുന്നു എന്നും കിച്ചു പറഞ്ഞു. അമ്മയേയും അനിയൻ റിഥുലിനേയും കൂട്ടി ഭക്ഷണം കഴിക്കാനാണ് ചങ്ങനാശ്ശേരിയിൽ എത്തിയശേഷം ആദ്യം കിച്ചു പോയത്. ഇപ്പോഴാണോ നീ എന്നെ കാണാൻ വരുന്നത് എന്നാണ് കിച്ചുവിനെ കണ്ടയുടൻ രേണുവിന് ചോദിക്കാനുണ്ടായിരുന്നു ചോദ്യം.
കിച്ചു പഠനവും മറ്റ് തിരക്കുകളുമായും രേണു ഷൂട്ടും ഉദ്ഘാടനവും മറ്റുമായി തിരക്കിലായിരുന്നതിനാലാണ് അമ്മയും മകനും തമ്മിലുള്ള കൂടിക്കാഴ്ച വൈകിയത്. അമ്മയുടെ ബിഗ് ബോസ് വിശേഷങ്ങൾ കിച്ചു ചോദിച്ച് അറിയുന്നതും വീഡിയോയിൽ കാണാം. മുപ്പത്തിയഞ്ച് ദിവസം നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഒരു ആഴ്ച നിൽക്കാനാണ് പോയത്. എന്നിട്ടും മുപ്പത്തിയഞ്ച് ദിവസം നിന്നു. തുടരാനുള്ള തരത്തിൽ വോട്ടുണ്ടായിരുന്നു.
പക്ഷെ ഞാൻ മെന്റലി ഡൗണായിപ്പോയി. സ്വരം നന്നായപ്പോൾ പാട്ട് നിർത്തി. നെഗറ്റീവ് പോസിറ്റീവാക്കാൻ കഴിഞ്ഞു എന്നാണ് അനുഭവം പങ്കുവെച്ച് രേണു പറഞ്ഞത്. അതുകേട്ടശേഷം അവിടെ നിൽക്കാമായിരുന്നില്ലേ എന്നാണ് കിച്ചു വീണ്ടും ചോദിച്ചത്. അമ്മ ഹൗസിൽ തുടരണം ഫൈനൽ ഫൈവ് ആകണമെന്നെല്ലാം കിച്ചു ആഗ്രഹിച്ചിരുന്നുവെന്നത് വാക്കുകളിൽ വ്യക്തമാണ്. രേണു വീട്ടിൽ നിന്ന് മാറി നിന്നപ്പോഴും കിച്ചു അനിയന്റെ വിളിപ്പുറത്ത് ഉണ്ടായിരുന്നു.
റിഥുലിന്റെ പിറന്നാളും ഓണവും എല്ലാം ഗംഭീരമാക്കിയത് കിച്ചുവിന്റെ നേതൃത്വത്തിലാണ്. പുതിയ വ്ലോഗ് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. അമ്മയും മക്കളും ഹാപ്പിയായി മുന്നോട്ട് പോകുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമെന്നാണ് ഏറെയും കമന്റുകൾ. മനോഹരമായ വീഡിയോ. ️ആരെല്ലാം എന്തൊക്കെ പറഞ്ഞാലും രേണുവിന്റെ മുൻജന്മത്തിലെ മകനാണ് കിച്ചുവെന്നാണ് ഓരോ വീഡിയോ കാണുമ്പോഴും തോന്നുന്നത്.
അമ്മയും മക്കളും വളരെയധികം ഹാപ്പിയാണ്. ഇനിയെങ്കിലും എല്ലാവരും ഇവരെ കുറിച്ച് ഇല്ലാകഥകൾ പറയാതിരിക്കൂ, കുറേപ്പേർ തല്ലിപിരിക്കാൻ നോക്കിയ കുടുംബം. കിച്ചു അമ്മയെ എപ്പോഴും കൂടെ നിർത്തണം. എന്ത് തെറ്റ് പറ്റിയാലും ഒറ്റക്കാക്കരുത്. നിന്റെ അച്ഛനോട് നീ ചെയ്യുന്ന ഏറ്റവും വല്യ കാര്യമാണ് അത് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
renusudhi and son kichu first meetup after biggboss malayalam show video