'സാരി' കാണാത്തവരാണോ?, ആരാധ്യ ചിത്രം 'സാരി' യൂട്യൂബിൽ റിലീസ് ചെയ്ത് രാം ഗോപാൽ വർമ്മ

'സാരി' കാണാത്തവരാണോ?, ആരാധ്യ ചിത്രം 'സാരി' യൂട്യൂബിൽ റിലീസ് ചെയ്ത് രാം ഗോപാൽ വർമ്മ
Sep 20, 2025 01:55 PM | By Susmitha Surendran

(moviemax.in) ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി രാം ഗോപാൽ വർമ്മ അവതരിപ്പിച്ച ചിത്രമായിരുന്നു 'സാരി'. ഫെബ്രുവരി 8 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. റിലീസ് ചെയ്ത് അഞ്ച് മാസങ്ങൾക്ക് ശേഷം ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ യൂട്യൂബിൽ സൗജന്യമായി ചിത്രം റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ രചയിതാവ് കൂടിയായ രാം ഗോപാൽ വർമ്മ. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്.

ജൂൺ 27ന് ആയിരുന്നു ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്ത സാരി ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചത്. ലയൺസ്ഗേറ്റ് പ്ലേ എന്ന പ്ലാറ്റ് ഫോമിലൂടെ ആയിരുന്നു സ്ട്രീമിം​ഗ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായിരുന്നു സ്ട്രീമിം​ഗ് ആരംഭിച്ചത്. യൂട്യൂബ് സ്ട്രീമിങ് ആരംഭിച്ചതോടെ ചിത്രത്തിനെതിരെ വലിയ രീതിയിൽ ട്രോളുകളും ഉയർന്നുവരുന്നുണ്ട്.



RamGopalVarma releases adorable film 'Saari' on YouTube

Next TV

Related Stories
Top Stories










News Roundup






GCC News