(moviemax.in) പരസ്യചിത്ര ഷൂട്ടിങ്ങിനിടെ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. താരത്തിന്റെ ടീം തന്നെയാണ് പരിക്കേറ്റ വിവരം അറിയിച്ചത്. രണ്ടാഴ്ച വിശ്രമത്തില്‍ കഴിയാന്‍ താരത്തോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു.
'ഇന്ന് ഒരു പരസ്യചിത്രീകരണത്തിനിടെ എന്‍ടിആറിന് നിസ്സാരമായി പരിക്കേറ്റു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അടുത്ത രണ്ടാഴ്ചത്തേക്ക് അദ്ദേഹം വിശ്രമത്തിലായിരിക്കും. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരാധകരും മാധ്യമങ്ങളും പൊതുജനങ്ങളും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു', പ്രസ്താവനയില്‍ വ്യക്തമാക്കി.
'വാര്‍ 2' ആണ് ജൂനിയര്‍ എന്‍ടിആറിന്റെ ഒടുവിലിറങ്ങിയ ചിത്രം. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനൊരുങ്ങുകയാണ് താരം. 'ഡ്രാഗണ്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറങ്ങും. നെല്‍സണ്‍ ദിലീപ് കുമാറിന്റെ പേരിടാത്ത ഒരു ചിത്രത്തിലും ജൂനിയര്‍ എന്‍ടിആര്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം.
Telugu superstar Junior NTR injured during an advertisement shoot.