( moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7 അതിന്റെ ഏഴാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം നടകീയവും ആവേശകരവുമായ ഒട്ടനവധി സംഭവഭങ്ങൾ ഷോയിൽ നടന്നു കഴിഞ്ഞു. ഇന്നിതാ ബിഗ് ബോസിലെ ഏറ്റവും ശ്രദ്ധേയമായ ഹോട്ടൽ ടാസ്ക് നടക്കുകയാണ്. ബിബി ഹോട്ടൽ എന്നാണ് ഈ വീക്കിലി ടാസ്കിന്റെ പേര്. ഇവിടെ അതിഥികളായി മുൻ സീസണിലെ ശ്രദ്ധേയ മത്സരാർത്ഥികളായ ശോഭ വിശ്വനാഥും ഷിയാസ് കരീമും എത്തിയിരിക്കുകയാണ്.
ടാസ്ക് മുന്നേറുന്നതിനിടെ അനുമോളുടെ പാവ എടുത്ത് പുറത്തേക്ക് എറിഞ്ഞിരിക്കുകയാണ് ഷിയാസ്. പ്ലാച്ചി എന്ന് പേരിട്ടിരിക്കുന്ന പാവ അനുമോളുടെ സന്തത സഹചാരിയാണ്. അതുകൊണ്ട് തന്നെ വളരെ ഇമോഷണലായാണ് അനുമോൾ പ്രതികരിച്ചതും. പൊട്ടിക്കരഞ്ഞ അനുമോൾ ഡോറിന്റെ ഭിത്തിയിൽ തലയിടിക്കുകയും ഒച്ചത്തിൽ കരയുകയും ചെയ്യുന്നുണ്ട്. പിന്നാലെ പ്ലാച്ചിയെ കൊണ്ടുവരുമെന്ന് ഷിയാസ് പറയുന്നുണ്ടെങ്കിലും അനു കരയുകയാണ്. മുൻവശത്ത് നിന്നും കരഞ്ഞു കൊണ്ട് അനുമോൾ വാഷ് റൂമിന്റെ അടുത്തേക്ക് പോയി.
'പ്ലാച്ചീനെ എടുത്ത് താ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അവനെ എടുത്തെറിഞ്ഞെടീ', എന്നെല്ലാം അനുമോൾ കരഞ്ഞു കൊണ്ട് പറയുന്നുണ്ട്. ശോഭയും മറ്റുള്ളവരും അനുവിനെ ആശ്വസിപ്പിക്കുന്നുമുണ്ട്. ശേഷം കൂളായ അനുമോൾ വീണ്ടും ടാസ്കിലേക്ക് തിരിഞ്ഞതും പ്രേക്ഷകർക്ക് കാണാനായി. ബിഗ് ബോസ് സീസൺ 7 തുടങ്ങിയത് മുതൽ ഏറെ ശ്രദ്ധേയമായിരുന്നു അനുവിന്റെ ഈ പാവ. പലപ്പോഴും പലരും ഈ പാവയെ ഒളിപ്പിച്ച് വയ്ക്കുകയും വലിച്ചെറിയുകയുമൊക്കെ ചെയ്തിട്ടുണ്ട്. അനുമോളുടെ സ്ട്രാറ്റജിയാണ് ഇതെന്ന് പറയുന്ന പ്രേക്ഷകരും ധാരാളമാണ്. ഈ പ്രമോ വന്നപ്പോള്‍ തന്നെ സോഷ്യലിടത്ത് ഏറെ ചര്‍ച്ചയായി മാറിയിയിരുന്നു. എന്തായാലും അനുവിന് തന്റെ പ്ലാച്ചിയെ കിട്ടുമോ ഇല്ലയോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.
shiyaskareem throw anumol doll at bigg boss malayalam season 7