നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി രഞ്ജിത്ത്

നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി രഞ്ജിത്ത്
Sep 13, 2025 03:15 PM | By Athira V

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ ആദ്യ ആഴ്ചയിൽ തന്നെ പുറത്തായ മത്സരാർത്ഥിയാണ് നടൻ മുൻഷി രഞ്ജിത്ത്. ശാന്തപ്രകൃതനായ മുൻഷി രഞ്ജിത്തിന് ബി​ഗ് ബോസിൽ സ്ക്രീൻ സ്പേസ് കിട്ടിയിരുന്നില്ല. പലപ്പോഴും കിച്ചൺ ഡ്യൂട്ടിയിലേക്ക് മാത്രം രഞ്ജിത്ത് ഒതുങ്ങി. ഷോയിൽ ഇടയ്ക്കിടെ വഴക്കുകൾ നടന്നു. എന്നാൽ മുൻഷി രഞ്ജിത്ത് ഭാ​ഗമായില്ല. പ്രേക്ഷകർ അടുത്തറിയുന്നതിന് മുമ്പ് മുൻഷി രഞ്ജിത്ത് ഷോയിൽ നിന്ന് പുറത്തായി. തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ മുൻഷി രഞ്ജിത്ത്.

വിവാഹ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് നടൻ പുതിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുന്നുണ്ട്. താനും ഭാര്യയും അകന്ന് കഴിയുകയാണെന്ന് മുൻഷി രഞ്ജിത്ത് പറയുന്നു. സിനിമതെക്കിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. പ്രണയമുണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷെ വിവാഹ ശേഷം കുറേ പണയമുണ്ടായിരുന്നു. വിവാഹം കഴിച്ച് രണ്ട് കുട്ടികളുണ്ടായി. ഭാര്യ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നെനിക്ക് അറിയില്ല. അവർ തൽക്കാലം എന്റെ കൂടെയില്ല. മകൾ 9ാം ക്ലാസിൽ പഠിക്കുന്നു. വിവാഹം കഴിച്ച് കുറച്ച് വർഷങ്ങൾ ഞാനും ഭാര്യയും ഒരുമിച്ച് ഉണ്ടായിരുന്നു. അവർ അവരുടെ ശരികളിലാണിപ്പോൾ. ഞാൻ എന്റെ ശരികളിലും ആണെന്ന് മുൻഷി രഞ്ജിത്ത് പറഞ്ഞു.

തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മുൻഷി രഞ്ജിത്ത് സംസാരിച്ചിട്ടുണ്ട്. അച്ഛൻ കർക്കശക്കാരനായിരുന്നു. പട്ടാളക്കാരനായിരുന്നു. ബാല്യ കൗമാര്യങ്ങൾ മറ്റുള്ളവരെപോലെ സന്തോഷങ്ങൾ നിറഞ്ഞതായിരുന്നില്ല. ബാല്യം നഷ്‌ടപ്പെട്ട മനുഷ്യനാണ് ഞാൻ. 19 വയസൊക്കെയായപ്പോൾ ഞാൻ വീട്ടിൽ കയറാതായി. അന്ന് മുതൽ ഞാൻ പല ജോലികൾ ചെയ്തു. 

വീട്ടിൽ വല്ലപ്പോഴുമേ പോകൂ. അച്ഛൻ വീട്ടിൽ കയറിപ്പോകരുതെന്നാണ് പറഞ്ഞിരുന്നത്. പട്ടാളചിട്ടയായിരുന്നു. പക്ഷെ എന്റെ ജീവിതത്തിൽ അച്ചടക്കം ലഭിച്ചത് അച്ഛനിൽ നിന്നാണ്. എല്ലാം തന്നു. പക്ഷെ ഒരു അച്ഛനെ എനിക്ക് കിട്ടിയില്ലായിരുന്നു. ഇപ്പോൾ അത് ഞാൻ തിരിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. ഞാനിപ്പോൾ അവരോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുന്നു. അവർക്ക് പ്രായമായി. ഇപ്പോഴും എനിക്ക് അച്ഛന്റെ മുന്നിൽ നിന്ന് സംസാരിക്കാൻ പേടിയാണ്. ബി​ഗ് ബോസിൽ എനിക്ക് കുറേ കാര്യങ്ങൾ പറയാൻ പറ്റുമായിരുന്നു. അച്ഛനോട് തെറ്റ് ഏറ്റ് പറയാൻ പറ്റുമായിരുന്നെന്നും മുൻഷി രഞ്ജിത്ത് കരഞ്ഞ് കൊണ്ട് പറഞ്ഞു.

ബി​ഗ് ബോസിൽ തന്റെ മനസിലുള്ള ദുഖങ്ങൾ പറയാൻ രഞ്ജിത്ത് ആ​ഗ്രഹിച്ചിരുന്നു. നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്. പരാജിതനാണെന്ന് ഞാൻ കരുതുന്നില്ല. ഒരു നല്ല കളിക്കാരന് എപ്പോഴും പന്ത് കിട്ടും എന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ സ്റ്റാർട്ടിം​ഗ് പോയന്റിൽ തന്നെ പുറത്തായി. എനിക്കൊരു പ്ലാനും ഉണ്ടായിരുന്നില്ല. ഏത് സമയത്തും എവിടെ നിന്നും അമ്പ് വരുമെന്ന് പ്രതീക്ഷിക്കണം. എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം. പക്ഷെ കിച്ചൺ ടീമിലായതിനാൽ എല്ലാവർക്കും ഭക്ഷണം കൊടുക്കണം.

അവിടെ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നു. അതിനാൽ ചില കാര്യങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു എന്നാണ് ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം മുൻഷി രഞ്ജിത്ത് പറഞ്ഞിരുന്നത്. തുടരെ വഴക്കുകൾ നടക്കുന്ന സീസണാണ് ഇത്തവണ. സ്ക്രീൻ സ്പേസ് ഇല്ലാത്തവർ ഓരോരുത്തരായി പുറത്ത് പോകുകയാണ്. രേണു സുധി, ശെെത്യ എന്നിവരാണ് അവസാനം പുറത്ത് പോയത്. രേണുവിന് ഷോയിൽ തുടരാൻ താൽപര്യമില്ലായിരുന്നു. ആരോ​ഗ്യം മോശമാണെന്ന് രേണു പറഞ്ഞിരുന്നു. ഒന്നിലേറെ തവണ ഷോയിൽ തുടരാൻ താൽപര്യമില്ലെന്ന് രേണു പറഞ്ഞിരുന്നു.

biggboss fame munshiranjith opens up about her show life and problems in his married life

Next TV

Related Stories
'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും മസ്‍താനിയും

Sep 13, 2025 05:00 PM

'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും മസ്‍താനിയും

'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും...

Read More >>
ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും കണ്ടുപിടിച്ചു

Sep 12, 2025 10:36 AM

ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും കണ്ടുപിടിച്ചു

ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും...

Read More >>
 'പേഴ്സണൽ ലൈഫ് വീഡിയോയിൽ കാണിക്കാൻ താത്പര്യമില്ല, ചിലർ അത് മോശം രീതിയിലാക്കും' -കാർത്തിക് സൂര്യ

Sep 11, 2025 12:08 PM

'പേഴ്സണൽ ലൈഫ് വീഡിയോയിൽ കാണിക്കാൻ താത്പര്യമില്ല, ചിലർ അത് മോശം രീതിയിലാക്കും' -കാർത്തിക് സൂര്യ

വീഡിയോയിൽ വിവാഹ ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചും വർഷയെക്കുറിച്ചും സംസാരിച്ച് കാർത്തിക്...

Read More >>
'ലക്ഷ്മിയുടെ പ്രസ്താവനയോട് ഒരിക്കലും യോജിക്കില്ല, പൂർണ്ണമായും തള്ളിക്കളയുന്നു'; വിമർശനവുമായി അഖിൽ മാരാർ

Sep 10, 2025 02:57 PM

'ലക്ഷ്മിയുടെ പ്രസ്താവനയോട് ഒരിക്കലും യോജിക്കില്ല, പൂർണ്ണമായും തള്ളിക്കളയുന്നു'; വിമർശനവുമായി അഖിൽ മാരാർ

ലക്ഷ്മിയെ വിമർശിച്ചുകൊണ്ട് ബിഗ് ബോസ് സീസൺ സീസൺ ഫൈവ് വിന്നർ അഖിൽ...

Read More >>
'നിൻ്റെയൊന്നും വീട്ടിൽ പോലും കെറ്റാത്തവർ ആണ് ഇവർ';  ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ വാക്കുകളുമായി ലക്ഷ്മി

Sep 10, 2025 12:52 PM

'നിൻ്റെയൊന്നും വീട്ടിൽ പോലും കെറ്റാത്തവർ ആണ് ഇവർ'; ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ വാക്കുകളുമായി ലക്ഷ്മി

'നിൻ്റെയൊന്നും വീട്ടിൽ പോലും കെറ്റാത്തവർ ആണ് ഇവർ'; ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ വാക്കുകളുമായി...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall