'പൃഥ്വിരാജിനൊപ്പമുള്ളത് കല്ല്യാണി പ്രിയദർശനല്ല, അത് എന്റെ മകൻ'; വൈറൽ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് സിദ്ധു പനയ്ക്കൽ

'പൃഥ്വിരാജിനൊപ്പമുള്ളത് കല്ല്യാണി പ്രിയദർശനല്ല, അത് എന്റെ മകൻ'; വൈറൽ ചിത്രത്തിന് പിന്നിലെ  സത്യാവസ്ഥയെക്കുറിച്ച് സിദ്ധു പനയ്ക്കൽ
Sep 10, 2025 05:12 PM | By Anusree vc

(moviemax.in) പൃഥ്വിരാജിനൊപ്പമുള്ള കല്യാണി പ്രിയദർശന്റെ കുട്ടിക്കാല ചിത്രമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഫോട്ടോയിലെ വാസ്തവം വെളിപ്പെടുത്തി നിർമാതാവും പൃഥ്വിരാജിന്റെ കുടുംബ സുഹൃത്തുമായ സിദ്ധു പനയ്ക്കൽ. ചിത്രത്തിലുള്ളത് കല്യാണിയല്ല, തന്റെ മകൻ അരുൺ സിദ്ധാർത്ഥനാണെന്ന് സിദ്ധു പനയ്ക്കൽ അറിയിച്ചു.

അരുണിന്റെ കല്യാണനിശ്ചയം കഴിഞ്ഞ വേളയിൽ അരുൺ, പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും മല്ലിക സുകുമാരന്റെയും കൂടെ നിൽക്കുന്ന പഴയ കാല ചിത്രങ്ങൾ സിദ്ധു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് പിന്നീട് കല്യാണിയോടൊപ്പം പൃഥ്വിരാജ് എന്ന പേരിൽ പ്രചരിച്ചത്.

‘‘പ്രിയപ്പെട്ട ഫെയ്സ്ബുക്ക് സുഹൃത്തുക്കളെ, എന്റെ മൂത്ത മകൻ അരുണിന്റെ കല്യാണനിശ്ചയം കഴിഞ്ഞപ്പോൾ, അവൻ ചെറുപ്പത്തിൽ മല്ലിക ചേച്ചിയുടെയും, ഇന്ദ്രജിത്തിന്റെയും, പൃഥ്വിരാജിന്റെയും കൂടെ നിൽക്കുന്ന ഫോട്ടോയും അതിനോടൊപ്പം തന്നെ അവൻ ഇപ്പോൾ മല്ലിക ചേച്ചിയുടെയും ഇന്ദ്രജിത്തിന്റെ കൂടെ നിൽക്കുന്ന ഫോട്ടോയും ചേർത്ത് എഫ്ബിയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു

ആ ഫോട്ടോകളിൽ പൃഥ്വിരാജിന്റെ കൂടെ അവൻ ചെറുപ്പത്തിൽ നിൽക്കുന്ന ഫോട്ടോ എടുത്ത്, അത് ഡയറക്ടർ പ്രിയദർശൻ സാറിന്റെ മകൾ കല്യാണിയാണ് എന്ന് പറഞ്ഞുകൊണ്ട് ട്രോളുകൾ ഇറങ്ങുകയും അത് വൈറലാവുകയും ചെയ്തു. പൃഥ്വിരാജിന്റെ കൂടെ നിൽക്കുന്നത് കല്യാണി പ്രിയദർശൻ അല്ല. എന്റെ മകൻ അരുൺ സിദ്ധാർത്ഥനാണ്".–സിദ്ധു പനയ്ക്കലിന്റെ വാക്കുകൾ.

കല്യാണി നായികയായെത്തുന്ന ‘ലോക’ സിനിമ വലിയ വിജയമായി പ്രദർശനം തുടരുന്നതിനിടെയാണ് പൃഥ്വിരാജിനൊപ്പമുള്ള കല്യാണിയുടെ പഴയകാല ഫോട്ടോ എന്ന രീതിയിൽ ഈ ഫോട്ടോ വ്യാപകമായി പ്രചരിച്ചത്. പൃഥ്വിരാജിനൊപ്പമുള്ളത് കല്യാണി പ്രിയദർശനാണ് എന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. വളരെവേഗം ചിത്രങ്ങൾ വൈറലാവുകയും ചെയ്തു. പല ചാനലുകളും ഇതു വാര്‍ത്തയുമാക്കിയിരുന്നു.

'The one with Prithviraj is not Kalyani Priyadarshan, it's my son'; Sidhu Panackal on the truth behind the viral picture

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup