(moviemax.in)പൃഥ്വിരാജ്, പ്രഭുദേവ പ്രധാന വേഷങ്ങളിൽ എത്തിയ സൂപ്പർ ഹിറ്റ് സിനിമയാണ് ഉറുമി. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരു ലഭിച്ചത്. ഇപ്പോഴിതാ 2011 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും നടനും കൂടിയായ ശങ്കര്‍ രാമകൃഷ്ണൻ.
'എന്നെ സംബന്ധിച്ചിടത്തോളം ഉറുമി നമ്മൾ മറന്നുപോയ മലയാളികൾക്ക് അറിയാമായിരുന്ന സംസ്‌കൃതിയെ പുനരുദ്ധരിക്കുക തിരിച്ചു കൊണ്ടുവരുക എന്നതാണ്. അതിന്റെ പിന്തുടർച്ചയായിട്ട് രണ്ട് സിനിമകൾ കൂടി മനസിലുണ്ട്. അതിൽ ഒന്നിന്റെ രചന പൂർത്തിയാക്കിയതേയുള്ളു. 12 വർഷത്തോളമായി അതിന്റെ പുറകിലാണ്. എഴുതി കഴിഞ്ഞു. ഇനി അത് സ്‌ക്രീനുകളിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിലാണ് ഞാൻ.
Screenwriter Shankar Ramakrishnan announces the second part of the movie Urumi