(moviemax.in) വിവാഹിതയായെന്ന് അറിയിച്ച് മലയാളത്തിന്റെ യുവ താരം ഗ്രേസ് ആന്റണി. സോഷ്യൽ മീഡിയയിലൂടെയാണ് ഗ്രേസ് സന്തോഷ വിവരം പങ്കിട്ടിരിക്കുന്നത്. 'ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി', എന്നായിരുന്നു ജസ്റ്റ് മാരീഡ് എന്ന ഹാഷ് ടാഗോടുകൂടി ഗ്രേസ് ആന്റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
വരൻ ആരാണെന്നോ ഫോട്ടോയോ ഒന്നും തന്നെ ഗ്രേസ് പങ്കിട്ടിട്ടില്ല. മുഖം മറച്ചുകൊണ്ടുള്ള ഫോട്ടോയാണ് ഷെയർ ചെയ്തിരിക്കുന്നതും. പിന്നാലെ ഉണ്ണി മുകുന്ദൻ, ശ്രിന്ദ തുടങ്ങി ഒട്ടനവധി താരങ്ങൾ ഗ്രേസ് ആന്റണിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
Malayalam's young star Grace Antony gets married