ആരാവും വന്നത് ...? ബിഗ് ബോസിലേക്ക് ആ ഗ്രാൻഡ് എൻട്രി; അമ്പരന്ന് മത്സരാർത്ഥികൾ, അപ്രതീക്ഷിത ട്വിസ്റ്റ്

ആരാവും വന്നത് ...? ബിഗ് ബോസിലേക്ക് ആ ഗ്രാൻഡ് എൻട്രി; അമ്പരന്ന് മത്സരാർത്ഥികൾ, അപ്രതീക്ഷിത ട്വിസ്റ്റ്
Sep 9, 2025 12:03 PM | By Anusree vc

( moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7 ആവേശകരമായ ആറാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. 'ഏഴിന്‍റെ പണി' എന്ന ടാഗ്‌ലൈനോടുകൂടി എത്തിയ ഈ സീസൺ മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്. 19 മത്സരാർത്ഥികളുമായി തുടങ്ങിയ ഈ സീസണിലേക്ക് പിന്നീട് അഞ്ച് വൈൽഡ് കാർഡ് എൻട്രികൾ കൂടി എത്തി. ഇതിനോടകം ആറുപേർ പുറത്തായ ഈ സീസണിൽ, രേണു സുധി എന്ന മത്സരാർത്ഥി സ്വന്തം താൽപര്യപ്രകാരം ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരുന്നു. ഇപ്പോഴിതാ, നിലവിലെ മത്സരാർത്ഥികളെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു എൻട്രി കൂടി ബിഗ് ബോസിൽ സംഭവിച്ചിരിക്കുന്നു.

ബി​ഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാരുടെ ഹൗസിലേക്കുള്ള എന്‍ട്രിയാണ് അത്. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. സ്റ്റോര്‍ റൂമിന്‍റെ വാതില്‍ തുറന്ന് തികച്ചും അപ്രതീക്ഷിതമായി മത്സരാര്‍ഥികള്‍ക്ക് അരികിലേക്ക് എത്തുന്ന അഖില്‍ മാരാരെ പ്രൊമോ വീഡിയോയില്‍ കാണാം. എല്ലാവരും ഈ സമയം ബി​ഗ് ബോസ് വിളിച്ചുകൂട്ടിയത് അനുസരിച്ച് ലിവിം​ഗ് ഏരിയയില്‍ ആണ്. അഖില്‍ മാരാരെ കാണുന്ന മത്സരാര്‍ഥികളുടെ മുഖഭാവങ്ങളാണ് പ്രൊമോയുടെ ഹൈലൈറ്റ്. അഖില്‍ മാരാര്‍ക്കൊപ്പം സീസണ്‍ 5 ലെ അദ്ദേഹത്തിന്‍റെ സഹമത്സരാര്‍ഥികള്‍ ആയിരുന്ന അഭിഷേക്, സെറീന എന്നിവരും ഹൗസിലേക്ക് പിന്നാലെ എത്തുന്നുണ്ട്.

താന്‍ ആദ്യമായി നായകനായി അഭിനയിച്ച മലയാള ചിത്രം മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലിയുടെ പ്രചരണാര്‍ഥമാണ് അഖില്‍ മാരാര്‍ ബി​ഗ് ബോസിലേക്ക് വീണ്ടും എത്തിയിരിക്കുന്നത് എന്നാണ് സൂചന. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്‍ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സെറീന ആണ് ചിത്രത്തിനെ നായിക. അഭിഷേക് ശ്രീകുമാറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാബു ജോണ്‍ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.

ബി​ഗ് ബോസ് മലയാളം മുന്‍ സീസണുകളില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളുടെ കൂട്ടത്തിലാണ് അഖില്‍ മാരാരുടെ സ്ഥാനം. അതിനാല്‍ത്തന്നെ കുറച്ച് നേരത്തേക്ക് ആവാമെങ്കിലും അഖിലിന്‍റെ സീസണ്‍ 7 ലെ സാന്നിധ്യം നിലവിലെ മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ആവേശം പകരുമെന്ന് ഉറപ്പാണ്. മത്സരാര്‍ഥികളോടുള്ള അഖിലിന്‍റെ സംസാരവും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്.

Who came...? That grand entry to Bigg Boss; Contestants were surprised, unexpected twist

Next TV

Related Stories
'ജോലിക്ക് പോയി വരുമ്പോൾ ഒരു സമാധാനം ഉണ്ടാവില്ല, ഉമ്മ കയ്യിലെ വളയൂരി തരും, അതുമായി ചാൻസിനായി അലയും' -ഷാനവാസ്

Sep 9, 2025 04:49 PM

'ജോലിക്ക് പോയി വരുമ്പോൾ ഒരു സമാധാനം ഉണ്ടാവില്ല, ഉമ്മ കയ്യിലെ വളയൂരി തരും, അതുമായി ചാൻസിനായി അലയും' -ഷാനവാസ്

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ഉമ്മയേയും ഭാര്യയേയും കുറിച്ച് പറഞ്ഞ് ഷാനവാസ്...

Read More >>
അവരുടെ കെണിയിൽ വീഴരുത്! അച്ചമ്മേടെ പൊന്നുമോനായി റിഥപ്പൻ, രണ്ട് വർഷത്തിനുശേഷം സുധിയുടെ വീട്ടിൽ രേണുവിന്റെ കുടുംബം

Sep 9, 2025 03:16 PM

അവരുടെ കെണിയിൽ വീഴരുത്! അച്ചമ്മേടെ പൊന്നുമോനായി റിഥപ്പൻ, രണ്ട് വർഷത്തിനുശേഷം സുധിയുടെ വീട്ടിൽ രേണുവിന്റെ കുടുംബം

അവരുടെ കെണിയിൽ വീഴരുത്! അച്ചമ്മേടെ പൊന്നുമോനായി റിഥപ്പൻ, രണ്ട് വർഷത്തിനുശേഷം സുധിയുടെ വീട്ടിൽ രേണുവിന്റെ...

Read More >>
അമലയെന്നാ സുമ്മാവാ ....; വാട്സാപ്പിൽ സക്കര്‍ബര്‍ഗിനും നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ ഇടംനേടി  അമലാ ഷാജി

Sep 9, 2025 02:48 PM

അമലയെന്നാ സുമ്മാവാ ....; വാട്സാപ്പിൽ സക്കര്‍ബര്‍ഗിനും നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ ഇടംനേടി അമലാ ഷാജി

വാട്‌സാപ്പ് ചാനലുകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ളവയില്‍ നാലാമതാണ് അമലാ...

Read More >>
'കുക്കർ എടുത്ത് തലയ്ക്ക് അടിക്കാൻ നോക്കി, ബിബി ടീം കൊടുത്ത ​ഗുളികയൊന്നും സിബിൻ കഴിച്ചില്ല, എല്ലാത്തിനും പിന്നിൽ അവരായിരുന്നു' -ആര്യ

Sep 9, 2025 10:57 AM

'കുക്കർ എടുത്ത് തലയ്ക്ക് അടിക്കാൻ നോക്കി, ബിബി ടീം കൊടുത്ത ​ഗുളികയൊന്നും സിബിൻ കഴിച്ചില്ല, എല്ലാത്തിനും പിന്നിൽ അവരായിരുന്നു' -ആര്യ

'കുക്കർ എടുത്ത് തലയ്ക്ക് അടിക്കാൻ നോക്കി, ബിബി ടീം കൊടുത്ത ​ഗുളികയൊന്നും സിബിൻ കഴിച്ചില്ല, എല്ലാത്തിനും പിന്നിൽ അവരായിരുന്നു'...

Read More >>
'നീ കുറച്ച് കാലമായി എനിക്ക് മെസേജുകള്‍ അയക്കുന്നുണ്ട്, നമ്മള്‍ വിവാഹം ചെയ്താല്‍.... '; വിവാഹാഭ്യർത്ഥന നടത്തിയ പയ്യനോട് അവന്തിക മോഹൻ

Sep 9, 2025 10:39 AM

'നീ കുറച്ച് കാലമായി എനിക്ക് മെസേജുകള്‍ അയക്കുന്നുണ്ട്, നമ്മള്‍ വിവാഹം ചെയ്താല്‍.... '; വിവാഹാഭ്യർത്ഥന നടത്തിയ പയ്യനോട് അവന്തിക മോഹൻ

'നീ കുറച്ച് കാലമായി എനിക്ക് മെസേജുകള്‍ അയക്കുന്നുണ്ട്, നമ്മള്‍ വിവാഹം ചെയ്താല്‍.... '; വിവാഹാഭ്യർത്ഥന നടത്തിയ പയ്യനോട് അവന്തിക...

Read More >>
സുധി ചേട്ടൻ മരിച്ച ട്രോമയിലേക്ക് വന്നു, റിഥപ്പനെ ഉമ്മവെച്ച് മതി വരുന്നില്ല, പുറം ലോകം കണ്ടതോടെ രേണു പഴയ രേണുവായി!

Sep 8, 2025 02:59 PM

സുധി ചേട്ടൻ മരിച്ച ട്രോമയിലേക്ക് വന്നു, റിഥപ്പനെ ഉമ്മവെച്ച് മതി വരുന്നില്ല, പുറം ലോകം കണ്ടതോടെ രേണു പഴയ രേണുവായി!

സുധി ചേട്ടൻ മരിച്ച ട്രോമയിലേക്ക് വന്നു, റിഥപ്പനെ ഉമ്മവെച്ച് മതി വരുന്നില്ല, പുറം ലോകം കണ്ടതോടെ രേണു പഴയ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall