'നിർബന്ധിച്ച് ആ സീനുകൾ ചെയ്യിച്ചു, ഒരു രാത്രി മുഴുവൻ .... ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് കൂടോത്രം'; തുറന്ന് പറഞ്ഞ് മോഹിനി

'നിർബന്ധിച്ച് ആ സീനുകൾ ചെയ്യിച്ചു, ഒരു രാത്രി മുഴുവൻ .... ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് കൂടോത്രം';  തുറന്ന് പറഞ്ഞ് മോഹിനി
Sep 9, 2025 11:13 AM | By Athira V

( moviemax.in) തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തിളങ്ങിയ നടിയാണ് മോഹിനി. തമിഴിലും മലയാളത്തിലും ശ്രദ്ധേയ റോളുകൾ മോഹിനിക്ക് ലഭിച്ചു. കരിയറിലെ ഓർമകൾ പങ്കുവെച്ച് കൊണ്ട് പുതിയ അഭിമുഖത്തിൽ മോഹിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്ര​ദ്ധ നേടുന്നത്. കൺമണി എന്ന തമിഴ് സിനിമയിലെ ഇന്റിമേറ്റ് രം​ഗങ്ങൾ തനിക്കിഷ്ടമില്ലാതെ ചെയ്യേണ്ടി വന്നതാണെന്ന് മോഹിനി പറയുന്നു. അവൾ വികടൻ എന്ന തമിഴ് മീഡിയയിൽ സംസാരിക്കുകയായിരുന്നു നടി.

നിർബന്ധിച്ചാണ് ആ സീനുകൾ എടുത്തത്. ഹാഫ് ഡേ ഞാൻ വർക്ക് ചെയ്ത് കൊടുത്തു. അതേ സീൻ ഊ‌‌ട്ടിയിൽ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു. ഷൂട്ടിം​ഗ് നടക്കാതാകും എന്ന് പറഞ്ഞപ്പോൾ അത് നിങ്ങളുടെ പ്രശ്നമാണ്, എന്റെ പ്രശ്നമല്ല, ഇത് പോലെ നിർബന്ധിച്ചാണ് നിങ്ങൾ എന്നെക്കൊണ്ട് മുമ്പ് അങ്ങനെ ചെയ്യിച്ചതെന്ന് ഞാൻ മറുപടി നൽകി. കണ്മണിയിലെ റോൾ വളരെ മനോഹരവും ചലഞ്ചിം​ഗുമായിരുന്നു. പക്ഷെ ആ സിനിമ പ്രതീക്ഷിച്ച പോലെ ശ്രദ്ധിക്കപ്പെട്ടില്ലെന്നും മോഹിനി പറയുന്നു.

താൻ ചെയ്യാതെ പോയ സിനിമകളെക്കുറിച്ചും മോഹിനി സംസാരിച്ചു. വാരണം ആയിരത്തിൽ സിമ്രാന്റെ റോൾ എനിക്ക് വന്നിരുന്നു. എന്റെ അനിയന്റെ ഭാര്യ സൂര്യയുടെ ഫാനാണ്. ഞാൻ സിനിമ ചെയ്യാഞ്ഞപ്പോൾ അവളാണ് മൂഡ് ഔട്ട് ആയത്. അക്കാ, നിങ്ങൾക്ക് ചെയ്ത് കൂടായിരുന്നോ എന്ന് ചോദിച്ചു. സിനിമ ചെയ്താലും ഞാനല്ലേ സൂര്യയുടെ കൂടെ അഭിനയിക്കുക, നീയല്ലല്ലോ എന്ന് ഞാൻ പറഞ്ഞു. ഒരുപാട് പേർ നമ്മൾ അഭിനയിക്കുന്നില്ലെന്ന് സ്വയം കരുതും. ഞാൻ അഭിനയിക്കുന്നില്ലെന്ന് ആരോ പറഞ്ഞതോടെയാണ് സിമ്രാനിലേക്ക് റോൾ പോയത്. ആ സിനിമയുടെ സംവിധായകൻ തന്നെയാണ് എന്നോട് ഇക്കാര്യം പിന്നീട് പറഞ്ഞത്.

മുത്തു എന്ന സിനിമയിൽ അവസാന നിമിഷം വരെയും എന്റെയും മീനയുടെയും പേരായിരുന്നു. പക്ഷെ അവസാനം മീനയ്ക്ക് ലഭിച്ചു. നിങ്ങൾ അവരെ കണ്ട് സംസാരിക്കുന്നോ എന്ന് ചോദിച്ചിരുന്നെങ്കിലും ഞാൻ തയ്യാറായില്ല. ഒരു കാര്യം നമുക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ അതിന് പിന്നാലെ ഒരുപാട് പോകേണ്ടതില്ല. അത് പ്രണയമായാലും ജോലിയായാലും വിവാഹമായാലും. നമുക്ക് വേണ്ടിയുള്ളതാണെങ്കിൽ അത് വരും. ഒരു രാത്രി മുഴുവൻ ഞാനാണോ മീനയാണോ നായിക എന്ന ചർച്ച നടന്നു. മീനയെ തീരുമാനിച്ചപ്പോൾ ഞാൻ റിലാക്സ് ആയി. എനിക്ക് ദെെവം മറ്റൊന്ന് കരുതിയിട്ടുണ്ടാകും. ചിന്ന തമ്പി എന്ന സിനിമ ഡേറ്റ് ക്ലാഷിൽ പോയതാണെന്നും മോഹിനി പറയുന്നു.

വിവാഹ ശേഷമാണ് മോഹിനി അഭിനയ രം​ഗത്ത് സജീവമല്ലാതായത്. മോഹനിയുടെ ജീവിതത്തിൽ പല സംഭവ വികാസങ്ങളുണ്ടായിട്ടുണ്ട്. നടി മതം മാറിയത് വാർത്തയായിരുന്നത്. മാനസികമായി തകർന്ന ഘട്ടത്തിലാണ് താൻ ക്രിസ്തുവിലേക്ക് അടുത്തതെന്ന് മോഹിനി പറഞ്ഞി‌ട്ടുണ്ട്. മകം മാറുന്നതിൽ വീട്ടുകാർക്കും എതിർപ്പില്ലായിരുന്നു. മരിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസിൽ

എല്ലാം ഉണ്ടായിട്ടും എന്തുകാെണ്ട് ഇങ്ങനെ സംഭവിക്കുന്നെന്ന് ചിന്തിച്ചു. ഭർത്താവിന്റെ കസിനായ ഒരു സ്ത്രീ ചെയ്ത കൂടോത്രമായിരുന്നു തന്റെ അവസ്ഥയ്ക്ക് കാരണം. ജീസസിലുള്ള വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്ന് മോഹിനി പറഞ്ഞിട്ടുണ്ട്. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം വിദേശത്താണ് മോഹിനി കഴിയുന്നത്. മലയാളത്തിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ മോ​ഹിനിയെ വീണ്ടും സിനിമകളിൽ കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.


mohini open up about her experience from movies recalls an uncomfortable incident

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup