'നീ കുറച്ച് കാലമായി എനിക്ക് മെസേജുകള്‍ അയക്കുന്നുണ്ട്, നമ്മള്‍ വിവാഹം ചെയ്താല്‍.... '; വിവാഹാഭ്യർത്ഥന നടത്തിയ പയ്യനോട് അവന്തിക മോഹൻ

'നീ കുറച്ച് കാലമായി എനിക്ക് മെസേജുകള്‍ അയക്കുന്നുണ്ട്, നമ്മള്‍ വിവാഹം ചെയ്താല്‍.... '; വിവാഹാഭ്യർത്ഥന നടത്തിയ പയ്യനോട് അവന്തിക മോഹൻ
Sep 9, 2025 10:39 AM | By Athira V

( moviemax.in)മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സീരിയലിലൂടെയാണ് അവന്തിക മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. തൂവല്‍ സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘യക്ഷി’, ‘ഫെയ്ത്ത്ഫുളി യുവേഴ്‍സ്', ‘നീലാകാശം പച്ച കടൽ ചുവന്ന ഭൂമി’, ഇന്ദ്രജിത്ത് നായകനായ ‘ധീരം’ തുടങ്ങിയ ചിത്രങ്ങളിലും അവന്തിക അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വിവാഹാഭ്യർത്ഥന നടത്തുന്ന പതിനേഴുകാരന് അവന്തിക നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അവന്തിക ആരാധകനുള്ള മറുപടി നൽകിയത്. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടെന്നും ഇത് പഠിക്കേണ്ട സമയമാണെന്നും അവന്തിക പറയുന്നു. നമ്മള്‍ വിവാഹം കഴിച്ചാല്‍ ആളുകള്‍ നിന്റെ ഭാര്യയായിട്ടല്ല അമ്മയായിട്ടായിരിക്കും തന്നെ കാണുകയെന്നും അവന്തിക കുറിച്ചു.

''എന്റെ കുഞ്ഞ് ആരാധകന്, നീ കുറച്ച് കാലമായി എനിക്ക് മെസേജുകള്‍ അയക്കുന്നുണ്ട്. നിന്നോട് സത്യസന്ധമായി ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. പതിനാറോ പതിനേഴോ വയസ് മാത്രമേ പ്രായം കാണൂ. ജീവിതം എന്താണെന്ന് നീ ഇനിയും മനസിലാക്കാനിക്കുന്നതേയുള്ളൂ. ഒരു വര്‍ഷമായി എന്നെ വിവാഹം കഴിക്കണമെന്ന് നീ നിരന്തരമായി ആവശ്യപ്പെടുന്നു. നീ ഒരു വാശിക്കാരനാണെന്ന് എനിക്ക് തോന്നുന്നു. നീ വളരെ ചെറുപ്പമല്ലേ. വിവാഹത്തെ കുറിച്ചല്ല, പരീക്ഷകളെ കുറിച്ചാണ് ഇപ്പോള്‍ നീ ആകുലപ്പെടേണ്ടത്. എന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളാണ് നീ. നമ്മള്‍ വിവാഹം ചെയ്താല്‍ ആളുകള്‍ നിന്റെ അമ്മയായിട്ടായിരിക്കും എന്നെ കാണുന്നത്, ഭാര്യയായിട്ടായിരിക്കില്ല. അതുകൊണ്ട് ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കൂ. നിന്റെ പ്രണയകഥ ശരിയായ സമയത്ത് തീര്‍ച്ചയായും സംഭവിക്കും. സ്‌നേഹത്തോടെ, അനുഗ്രഹങ്ങളോടെ!'- അവന്തിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

avanthika mohan reply gets attention

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories