'ഭാര്യയോട് മോശമായി പെരുമാറാൻ ശ്രമിച്ചയാളെ അടിച്ചു, താൻ എന്തൊരു ആളാണെന്ന് മമ്മൂട്ടി ചോദിച്ചു' -കുഞ്ചൻ

'ഭാര്യയോട് മോശമായി പെരുമാറാൻ ശ്രമിച്ചയാളെ അടിച്ചു, താൻ എന്തൊരു ആളാണെന്ന് മമ്മൂട്ടി ചോദിച്ചു' -കുഞ്ചൻ
Sep 8, 2025 04:46 PM | By Jain Rosviya

മലയാള സിനിമയെ ഇവിടം വരെ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരു നടനാണ് കുഞ്ചൻ. നിരവധി വേഷങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ അതുല്യ കലാകാരനാണ് അദ്ദേഹം. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ കാണാൻ തിയേറ്ററിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം ഓർത്തെടുകയാണ് അദ്ദേഹം. തിയേറ്ററിൽ വെച്ച് തന്റെ ഭാര്യയോട് മോശമായി പെരുമാറാൻ ശ്രമിച്ച ഒരാളെ അടയ്‌ക്കേണ്ടി വന്നുവെന്നും അത് കണ്ട മമ്മൂക്ക പേടിച്ചുവെന്നും കുഞ്ചൻ പറഞ്ഞു.

'സിബിഐ ഡയറികുറിപ്പ് എന്ന സിനിമ കാണാൻ ഞങ്ങൾ തിയേറ്ററിൽ പോയി. മമ്മൂട്ടിയും ഡെന്നി ജോസഫും ഞങ്ങളുടെ കുടുംബവുമുണ്ടായിരുന്നു. ഷെണായീസ് തിയേറ്ററിലായിരുന്നു പാേയിരുന്നത്. ഞാൻ മമ്മൂക്കയോട് പറഞ്ഞു സിനിമ കഴിയും മുന്നേ പോകാമെന്ന്. നമ്മുടെ നാട് ആണ് പേടിക്കണം വേഗം ഇറങ്ങാം എന്ന് ഞാൻ പറഞ്ഞു. നമ്മുടെ നാട് അല്ലേ എന്തിനാ ഇത്ര നേരത്തെ പേടിച്ച് ഇറങ്ങുന്നതെന്ന് മമ്മൂക്ക ചോദിച്ചു. താൻ അവിടെ ഇരിക്ക് എന്നും പറഞ്ഞു.

പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഒരാൾ എന്റെ ഭാര്യയോട് മോശമായി പെരുമാറാൻ വന്നു. ഞാൻ അയാളെ എനിക്ക് തോന്നിയ വിധത്തിൽ പെരുമാറി. സാഹചര്യം ആണ് അല്ലാതെ റൗഡി ആയിട്ടല്ല. ആളുകൾ വന്നു കൂടി പിന്നീട് അയാൾ എയറിൽ ആയിരുന്നു. ഇത് കണ്ട് മമ്മൂട്ടി കാറിൽ ഇരുന്ന് വിറച്ചു കൊണ്ട് ചോദിച്ചു. താൻ എന്തൊരു ആളാണ് എന്ന്,' കുഞ്ചൻ പറഞ്ഞു.

Kunchan recalls the experience of going to the theater to watch a movie with Mammootty

Next TV

Related Stories
'എന്റെ ജീവിതത്തിലെ ഉടഞ്ഞുപോകാത്ത വിഗ്രഹം': മമ്മൂട്ടിയെക്കുറിച്ച് വികാരഭരിതനായി ചന്തു സലിം കുമാർ

Sep 8, 2025 03:46 PM

'എന്റെ ജീവിതത്തിലെ ഉടഞ്ഞുപോകാത്ത വിഗ്രഹം': മമ്മൂട്ടിയെക്കുറിച്ച് വികാരഭരിതനായി ചന്തു സലിം കുമാർ

'എന്റെ ജീവിതത്തിലെ ഉടഞ്ഞുപോകാത്ത വിഗ്രഹം': മമ്മൂട്ടിയെക്കുറിച്ച് വികാരഭരിതനായി ചന്തു സലിം...

Read More >>
അച്ഛൻ മരിച്ചിട്ട് മാസങ്ങൾ മാത്രം, വീണ്ടും പഴയ പാതയിലേക്ക് വഴിതെറ്റി ഷൈൻ? ഒരിക്കലും നന്നാവില്ലേ...! ഓണവീഡിയോ വൈറൽ

Sep 8, 2025 01:34 PM

അച്ഛൻ മരിച്ചിട്ട് മാസങ്ങൾ മാത്രം, വീണ്ടും പഴയ പാതയിലേക്ക് വഴിതെറ്റി ഷൈൻ? ഒരിക്കലും നന്നാവില്ലേ...! ഓണവീഡിയോ വൈറൽ

അച്ഛൻ മരിച്ചിട്ട് മാസങ്ങൾ മാത്രം, വീണ്ടും പഴയ പാതയിലേക്ക് വഴിതെറ്റി ഷൈൻ? ഒരിക്കലും നന്നാവില്ലേ...! ഓണവീഡിയോ വൈറൽ...

Read More >>
ശ്രീനിവാസന്റെ മകനായത് കൊണ്ട് കിട്ടിയിട്ടില്ല, ചേട്ടന്റെ കല്യാണത്തിന് പോലും എന്നെ വിളിച്ചില്ല; പ്രശ്നങ്ങളെക്കുറിച്ചോർത്ത് ധ്യാൻ

Sep 8, 2025 11:32 AM

ശ്രീനിവാസന്റെ മകനായത് കൊണ്ട് കിട്ടിയിട്ടില്ല, ചേട്ടന്റെ കല്യാണത്തിന് പോലും എന്നെ വിളിച്ചില്ല; പ്രശ്നങ്ങളെക്കുറിച്ചോർത്ത് ധ്യാൻ

ശ്രീനിവാസന്റെ മകനായത് കൊണ്ട് കിട്ടിയിട്ടില്ല, ചേട്ടന്റെ കല്യാണത്തിന് പോലും എന്നെ വിളിച്ചില്ല; പ്രശ്നങ്ങളെക്കുറിച്ചോർത്ത്...

Read More >>
'പാസ്പോർട്ട് വിട്ടുനൽകണം, വിദേശത്ത് പോകണം', അപേക്ഷയുമായി സൗബിൻ ഷാഹിർ, ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Sep 8, 2025 07:52 AM

'പാസ്പോർട്ട് വിട്ടുനൽകണം, വിദേശത്ത് പോകണം', അപേക്ഷയുമായി സൗബിൻ ഷാഹിർ, ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വഞ്ചനാക്കേസിലെ ജാമ്യ ഇളവ് തേടി നടൻ സൗബിൻ ഷാഹിർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall