( moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ വെച്ച് രേണു സുധി സ്വമേധയ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്തു. ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്ക് കഴിയുന്നില്ലെന്നും മാനസീകമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങിയിരുന്നു. മക്കളെ കാണാൻ പറ്റാത്തത് ഓർത്ത് നിരന്തരം രേണു കരയുന്നതും ലൈവിലും എപ്പിസോഡിലും കാണാമായിരുന്നു.
ജനപിന്തുണയുടെ കാര്യത്തിൽ രേണു ഏറെ മുന്നിലായിരുന്നു. നന്നായി കളിച്ച് ഹൗസിൽ നിന്നിരുന്നുവെങ്കിൽ ടോപ്പ് ഫൈവിലേക്ക് പോലും ചിലപ്പോൾ എത്താൻ സാധ്യതയുള്ള മത്സരാർത്ഥയായിരുന്നു. ഷോയിൽ നിന്നും ഇറങ്ങിയ രേണു ഇന്നലെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇളയമകൻ റിഥപ്പന്റെ അടുത്തേക്കാണ് ആദ്യം ഓടിയത്.
അമ്മയെ കാത്ത് കുഞ്ഞും രാവിലെ മുതൽ വീട്ടുമുറ്റത്തുണ്ട്. മോനെ കണ്ടതും ഏറെ നേരം വാരിപ്പുണർന്ന് രേണു നിന്നു. കുഞ്ഞിനെ ഉമ്മവെച്ചും കൊഞ്ചിച്ചും മതിവരാത്ത രേണുവിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. മകന് നൽകാനായി നിറയെ ചോക്ലേറ്റുകളും രേണു കയ്യിൽ കരുതിയിരുന്നു. എനിക്ക് എന്റെ മക്കളെന്ന് വെച്ചാൽ ഭയങ്കര ജീവനാണ്. കരഞ്ഞ് കരഞ്ഞ് എനിക്ക് വയ്യ. അതാണ് ഞാൻ കരയാത്തത്. നല്ല ക്ഷീണമുണ്ട്.
എവിക്ടായശേഷം നന്നായി ഫുഡ്ഡൊന്നും ഞാൻ കഴിച്ചില്ല. മധുരപ്രിയയാണ് ഞാൻ അതുകൊണ്ട് രണ്ട്, മൂന്ന് തവണ കാപ്പി കുടിച്ചു. കുറച്ച് ബിസ്ക്കറ്റ് കഴിച്ചു. എനിക്ക് മധുരം ഇഷ്ടമാണെന്ന് ബിഗ് ബോസ് കണ്ടവർക്ക് മനസിലായി കാണും. വീട്ടിൽ വെച്ച് പഞ്ചസാര ഒരുപാട് കഴിച്ചു. ഷുഗർ കൂടിയോയെന്ന് അറിയില്ല. മക്കളെ കാണാൻ എക്സൈറ്റഡാണ്. കിച്ചുവിനെ വിളിച്ചു. അവൻ കൊല്ലത്താണ്.
എന്നെ കാണാൻ വൈകാതെ വരും. റിഥപ്പന് കൊടുക്കാൻ കുറച്ച് മിഠായി വാങ്ങിയിട്ടുണ്ട് രേണു മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ന് എന്റെ പിറന്നാളാണ്. എന്റെ മാത്രമല്ല മമ്മൂക്കയുടേയും പിറന്നാളാണ്. സെപ്റ്റംബർ ഏഴിന് ജനിച്ച ഞങ്ങൾക്ക് രണ്ടുപേർക്കും പ്രായം തോന്നുകയില്ല. ഇപ്പോൾ ഞാൻ അമ്മച്ചിയായി എന്ന് തോന്നുന്നു. നല്ല ക്ഷീണമുണ്ട് എനിക്ക്. ഇത്രയും ദിവസങ്ങൾക്ക് ശേഷം പുറം ലോകം കാണുന്നതിന്റെ ത്രില്ലുണ്ട്.
മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു. നൂറ് ദിവസം ഹൗസിൽ കഴിയുന്നവരെ സമ്മതിക്കണം. നൂറ് ദിവസം നിൽക്കുന്നവർ നിൽക്കട്ടെ. അതിൽ എനിക്ക് സന്തോഷം മാത്രം. അവർ മെന്റലി ഓക്കെയായിരിക്കും. എനിക്ക് പക്ഷെ ഓക്കെയായിരുന്നില്ല. സുധി ചേട്ടൻ മരിച്ച ട്രോമയിലേക്ക് വന്നതുപോലെ ഒരു ഫീലായിരുന്നു.
അതാണ് എനിക്ക് പറ്റിപ്പോയത്. എല്ലാവർക്കും ഓരോ പേഴ്സണാലിറ്റിയല്ലേ. ബിഗ് ബോസ് തുടർച്ചയായി കാണാറുള്ള ആളല്ല ഞാൻ. പുറത്തുള്ളപ്പോൾ മെന്റലി സ്ട്രോങ്ങാണെങ്കിലും അകത്ത് കയറിയാൽ ചിലർ ഡൗണായിപ്പോകും. ചിലർ അവിടെ അതിജീവിക്കും. എന്റെ ട്രോമയെ കുറിച്ച് ഞാൻ ശാരികയോട് പറഞ്ഞിരുന്നു. ആദ്യ ദിവസങ്ങളിൽ ഞാൻ ഓക്കെയായിരുന്നു.
ബിഗ് ബോസിന്റെ പണികിട്ടിയശേഷം ഞാൻ ആകെ ഡൗണായി. 35 ദിവസം നിൽക്കുമെന്ന് കരുതിയില്ല. പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി എന്നായിരുന്നു അനുഭവം വിവരിച്ച് രേണു പറഞ്ഞത്. ബിഗ് ബോസ് എപ്പിസോഡുകൾ താൻ കുത്തിയിരുന്ന് കാണുകയില്ലെന്നും എപ്പോഴെങ്കിലും കണ്ടാൽ നോക്കാമെന്നും രേണു പറഞ്ഞു. ഹൗസിന് പുറത്ത് എത്തിയതോടെ രേണു പഴയ രേണുവായി. മാത്രമല്ല ഷോർട്ട് ഫിലിം, മ്യൂസിക്ക് വീഡിയോ ഷൂട്ടിങിലേക്ക് തിരികെ ജോയിൻ ചെയ്യുകയും ചെയ്തു. വാക്കൗട്ട് ചെയ്യാമെന്ന് രേണു തീരുമാനിച്ചത് നന്നായി എന്നാണ് ഏറെയും കമന്റുകൾ.
renusudhi reunion with her son and family after biggboss walkout video