( moviemax.in)ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥിയായ അനുമോളുടെ കരച്ചിൽ നാടകമാണെന്ന് ആരോപിച്ച് മുൻ ബിഗ് ബോസ് താരം സിജോ ജോൺ. സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ ഉന്നയിച്ച വിമർശനങ്ങളെ പിന്തുണച്ചുകൊണ്ടാണ് സിജോ രംഗത്തെത്തിയത്. സ്വന്തം ചിത്രം നശിപ്പിച്ചപ്പോൾ കരഞ്ഞ അനുമോൾക്ക്, മോഹൻലാൽ ദേഷ്യപ്പെട്ടപ്പോൾ എന്തുകൊണ്ടാണ് കരച്ചിൽ വരാത്തതെന്നാണ് സിജോയുടെ ചോദ്യം. ഇത് അനുമോളുടെ കാപട്യമാണ് കാണിക്കുന്നതെന്നും സിജോ ആരോപിച്ചു.
''അനുമോൾ ഇപ്പോൾ ഒരു പാവയെയും കൊണ്ട് നടക്കുന്നുണ്ട്. നമ്മളത് എത്ര സീസണിൽ കണ്ടതാ. സീസൺ 2ൽ രജിത് കുമാർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സീസണിൽ നന്ദന ചെയ്തിട്ടുണ്ട്. ശ്രീതുവും ഇതേ സംഭവം ചെയ്തിട്ടുണ്ട്. ഇത് പലരും ചെയ്ത ഒരു കാര്യമാണ്. ചെയ്ത കാര്യം വീണ്ടും വീണ്ടും ചെയ്യുകയല്ലേ അനുമോൾ ചെയ്യുന്നത്? ഡെയ്ലി ലൈഫിൽ ആരെങ്കിലും പാവയുടെ അടുത്ത് ഇതുപോലെ സംസാരിക്കുമോ? അപ്പോൾ അതൊക്കെ ഫെയ്ക്ക് അല്ലേ?'', എന്ന് സിജോ ചോദിതക്കുന്നു.
''അനുമോളുടെ കരച്ചിലിന്റെ കാര്യം..ഇന്നലത്തെ ലാലേട്ടന്റെ എപ്പിസോഡ് കണ്ടാൽ നിങ്ങൾക്ക് മനസിലാകും. സ്വന്തം ഫോട്ടോ കത്തിച്ചു എന്നു പറഞ്ഞപ്പോൾ അനുമോൾ എന്തു മാത്രം കരഞ്ഞിട്ടുണ്ട്? ആ അനുമോൾക്ക് ലാലേട്ടൻ ഇത്രയും പറഞ്ഞപ്പോൾ കരച്ചിൽ വന്നില്ലല്ലോ.. ലാലേട്ടനെ പോലെ നമ്മൾ ആരാധിക്കുന്ന ഒരാൾ വന്നിട്ട് മുന്നിൽ വന്ന് ഷൗട്ട് ചെയ്യുമ്പോൾ നമ്മളാണെങ്കിൽ എന്തു ചെയ്യും? പേടിച്ചുപോകുക തന്നെ ചെയ്യും. ആകെ ഡൗൺ ആകും. അനുമോൾക്ക് ഒരു കുലുക്കവും ഉണ്ടായില്ലല്ലോ. അനുമോൾ സോറി പറഞ്ഞില്ല, തിരുത്തിയുമില്ല. ഞങ്ങളാരും നോക്കിയിട്ട് കണ്ടിട്ടേയില്ല എന്ന് ലാലേട്ടൻ പ്രത്യേകം പറഞ്ഞു. എന്നിട്ടും അനുമോൾ തിരുത്തിയില്ല. അപ്പോൾ അനുമോൾ റിയൽ ആണോ ഫെയ്ക്ക് ആണോ എന്ന് ചോദിച്ചാൽ, എനിക്ക് ഫെയ്ക്ക് ആയിട്ടാണ് തോന്നിയത്'', എന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സിജോ പറഞ്ഞു.
'Anumole's crying drama'; Former Bigg Boss star Sijo John reveals the tricks