കൊല്ലം സുധിയുടെ മരണശേഷം രേണുവിനൊപ്പവും തനിച്ചും എല്ലാം നിരവധി അഭിമുഖങ്ങളിൽ കിച്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ അവതാരകരുടെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയുകയല്ലാതെ കിച്ചു മനസ് തുറന്ന് സംസാരിക്കുന്നത് പ്രേക്ഷകർ ഇതുവരേയും കണ്ടിട്ടുണ്ടാവില്ല. സുധിയുടെ മൃതദേഹം മോർച്ചറിയിൽ ചെന്ന് കണ്ട് തിരിച്ചിറങ്ങിയ കിച്ചു ഒരു തവണ പൊട്ടികരഞ്ഞു. പിന്നീട് സംസ്കാര ചടങ്ങുകൾ പൂർത്തിയാകും വരെ മരവിച്ച അവസ്ഥയിലായിരുന്നു.
കിച്ചുവിന് എല്ലാമെല്ലാം അച്ഛനായിരുന്നു. കൈക്കുഞ്ഞായിരുന്ന കിച്ചുവിനെ ഉപേക്ഷിച്ച് ആദ്യ ഭാര്യ പോയപ്പോൾ സുധി തനിച്ചാണ് കിച്ചുവിനെ വളർത്തിയത്. അച്ഛൻ അപ്രതീക്ഷിതമായി വിട്ടുപോയപ്പോൾ നടുക്കലിൽ ഉൾപ്പെട്ട അവസ്ഥയിലായിരുന്നു കിച്ചു. പിന്നീട് പതിയെ ആ സങ്കടങ്ങളിൽ നിന്നെല്ലാം തിരിച്ച് കയറി. ഇപ്പോൾ പഠനത്തിന് പ്രാധാന്യം നൽകിയാണ് മുന്നോട്ട് പോകുന്നത്.
അതിനിടയിൽ തന്റെ സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചു. രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിന് ഉടമയാണിപ്പോൾ കിച്ചു. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ടാഗ് ലഭിച്ചുവെങ്കിലും ഫോട്ടോഷൂട്ട് പോലുള്ളവയിൽ ഒന്നും കിച്ചു പ്രത്യക്ഷപ്പെട്ടിട്ടില്ല. ആദ്യമായി താടിയും പൊട്ടും എന്ന യുട്യൂബ് ചാനലുമായി ചേർന്നാണ് ഇൻഫ്ലൂവൻസർ എന്ന രീതിയിൽ ഒരു കിച്ചു ഒരു കൊളാബ് ചെയ്തത്. തിരുവോണം സ്പെഷ്യൽ ഫോട്ടോഷൂട്ടായിരുന്നു അത്. ഒപ്പം തന്റെ പുതിയ വിശേഷങ്ങളും ഇഷ്ടങ്ങളുമെല്ലാം കിച്ചു പങ്കുവെച്ചു. യുട്യൂബ് ചാനൽ തുടങ്ങാൻ പ്രേരണയായ കാരണം വിവരിച്ചുകൊണ്ടാണ് കിച്ചു സംസാരിച്ച് തുടങ്ങുന്നത്. യുട്യൂബ് ചാനൽ തുടങ്ങാമെന്നത് എനിക്ക് തന്നെ വന്ന ചിന്തയാണ്.
അത് കൂട്ടുകാരുമായി ഞാൻ ചർച്ച ചെയ്തു. അങ്ങനെയാണ് ചാനൽ തുടങ്ങിയത് കിച്ചു പറയുന്നു. ഭാവിയിലേക്ക് ചില സ്വപ്നങ്ങളുണ്ട്. പക്ഷെ എന്താണ് സ്വപ്നമെന്നത് ഇപ്പോൾ പറയാൻ പറ്റില്ല. നടന്ന് കഴിഞ്ഞാൽ പറയാം. സോഷ്യൽമീഡിയ വഴിയോ യുട്യൂബ് ചാനൽ വഴിയോ എനിക്ക് നെഗറ്റീവ് കമന്റ്സ് വന്ന് കണ്ടിട്ടില്ല. വന്നാലും ഉപദേശം പോലുള്ള എന്തെങ്കിലുമാകും.
അങ്ങനെ കമന്റ് വന്നാലും അതിന്റെ പേരിൽ വിഷമിക്കുന്നയാളല്ല താനെന്നും കിച്ചു പറയുന്നു. രേണു ബിഗ് ബോസിന്റെ ഭാഗമായതിനെ കുറിച്ചും കിച്ചു സംസാരിച്ചു. അമ്മ ബിഗ് ബോസിൽ പോയത് നല്ലൊരു കാര്യമാണ്. അധികം ആർക്കും എത്തിപ്പെടാൻ പറ്റാത്ത സ്ഥലത്ത് അമ്മ എത്തിയല്ലോ. അതുപോലെ റിഥപ്പനെ ഞാൻ കൊല്ലത്തായിരിക്കുമ്പോൾ എനിക്ക് മിസ് ചെയ്യാറുണ്ട്.
അത്തരം സാഹചര്യങ്ങളിലാണ് അവനെ കാണാൻ ഞാൻ കോട്ടയത്ത് പോകുന്നത്. ഞങ്ങൾ തമ്മിൽ അച്ഛനെ കുറിച്ചൊന്നും സംസാരിക്കാറില്ല. അപ്പോൾ നടക്കുന്ന കാര്യങ്ങളാണ് സംസാരിക്കാറ്. റിഥപ്പനെ പോലെ പാട്ട് ഞാൻ പാടാറില്ല. കൂട്ടുകാർക്കൊപ്പം പാടാറുണ്ട്. കൂട്ടുകാരാണ് എനിക്ക് എപ്പോഴും സപ്പോർട്ട്. എന്റെ മാറ്റത്തിന് ഒരു പരിധി വരെ കാരണം കൂട്ടുകാർ തന്നെയാണ്.
ഹാപ്പിനസ്സും അവരാണ്. ഇഷ്ട ഭക്ഷണം എനിക്ക് മന്തിയാണ്. ആരോടും ദേഷ്യപ്പെടാറില്ല. ഏറ്റവും ഇഷ്ടം ഫുഡ്ഡാണ്. വിഷമം വരുന്നത് അച്ഛനെ ഓർക്കുമ്പോഴാണ്. കുട്ടിക്കാലത്തെ കുറിച്ച് ചോദിച്ചാൽ സ്കൂൾ ലൈഫാണ് ഓർമ വരാറ്. അറിയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനോടാണ് എനിക്ക് വെറുപ്പ് തോന്നാറെന്നും കിച്ചു പറയുന്നു. പ്രണയം ഉണ്ടോയെന്ന് ചോദിച്ചപ്പോൾ അതിന് ഉത്തരം പറയുന്നില്ല ഒഴിച്ച് വിടാം എന്നായിരുന്നു കിച്ചുവിന്റെ മറുപടി.
ആനിമേഷൻ വിദ്യാർത്ഥിയാണ് കിച്ചുവെന്ന് വിളിക്കപ്പെടുന്ന രാഹുൽ. അടുത്തിടെ അനിയൻ റിഥുലിന്റെ അഞ്ചാം പിറന്നാൾ കിച്ചു കോട്ടയത്തെ വീട്ടിൽ ഗംഭീരമായി ആഘോഷിച്ചിരുന്നു. സുധിയുടെ അമ്മയ്ക്കൊപ്പം തറവാട്ടിൽ നിന്നാണ് കിച്ചു ഇപ്പോൾ പഠിക്കുന്നത്.
kollamsudhi elder son kichu open talk about his dream and favourite people video