( moviemax.in)പേളി-ശ്രീനിഷ് ജോഡി കഴിഞ്ഞാൽ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾ ദിയ കൃഷ്ണയും അശ്വിൻ ഗണേഷുമാണ്. രണ്ട് ദിവസം മുമ്പായിരുന്നു ഇരുവരുടേയും ഒന്നാം വിവാഹ വാർഷികം. രണ്ട് വർഷത്തോളം പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹിതരായത്. ഒരു വർഷം മുമ്പ് ഇവരുടെ കല്യാണവും വൈറലായിരുന്നു. ഇപ്പോഴിതാ അശ്വിനെ കുറിച്ച് സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ദിയ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
അശ്വിനെ കൺവിൻസ് ചെയ്യാൻ ചെയ്യേണ്ടത് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരപുത്രി. അശ്വിന്റെ ലവ് ലാംഗ്വേജ് കിസ്സിങ്ങാണ്. എന്ത് കിട്ടിയാലും ഉമ്മവെച്ചുകൊണ്ടിരിക്കും. പിന്നെ ഗിഫ്റ്റ്സും തരും. മെയ്ക്ക് ലവ് ആണ് കൺവിൻസ് ചെയ്യാനുള്ള വഴി. അശ്വിൻ വർക്ക് വിട്ട് ലാപ് ടോപ്പിന്റെ മുന്നിൽ നിന്ന് അനങ്ങണമെങ്കിൽ രജിനികാന്ത് വല്ലതും വന്ന് മോനെ എന്ന് വിളിക്കേണ്ടി വരും. അല്ലാതെ അവൻ അനങ്ങണമെങ്കിൽ മെയ്ക്ക് ലവ് അല്ലാതെ വേറെ വഴിയില്ല. അല്ലെങ്കിൽ അവൻ അനങ്ങില്ല. അത്രയ്ക്ക് ഇംപോർട്ടന്റായ എന്തെങ്കിലും ആണെങ്കിൽ മാത്രമെ അവൻ ജോലി വിട്ട് വരൂ. എപ്പോഴും അശ്വിനൊപ്പം ലാപ്ടോപ്പുണ്ട്. ഇതിന് വരുമ്പോൾ പോലും.
ഓമിയെ ഉണ്ടാക്കിയ സമയത്തും അശ്വിന്റെ സൈഡിൽ ലാപ്ടോപ്പുണ്ടായിരുന്നു. അശ്വിൻ എനിക്കൊപ്പമല്ല ലാപ്ടോപ്പിന് ഒപ്പമാണ് കൂടുതലും സമയം ചിലവഴിക്കുന്നത്. ഒരു മോതിരം തന്നശേഷം അശ്വിനെന്നും ട്രിപ്പാണ്. ലണ്ടൻ, തായ്ലന്റ്, പട്ടായ, ബാങ്കോക്ക്, മലേഷ്യ എന്നിവിടങ്ങളിൽ എല്ലാം പോയി. അവന് കറങ്ങി നടന്നാൽ പോരെ. പാസഞ്ചർ പ്രിൻസാണ് അവൻ.
മോതിരം ഇട്ട് തന്നശേഷം അശ്വിനെന്നും എന്റെ വക ട്രീറ്റാണ്. ലണ്ടൻ പോയപ്പോൾ ബിസിനസ് ക്ലാസിലാണ് പോയത്. തിരികെ വന്നത് ഫസ്റ്റ്ക്ലാസ് ടിക്കറ്റിലും. അവൻ എന്നെ കുറിച്ച് പറയുമ്പോൾ എല്ലാവരോടും പറയും സ്നേഹം മാത്രം കൊടുത്താൽ മതി ബാക്കി എല്ലാം അവൾ തരുമെന്ന്. പൈങ്കിളിയുടെ എക്സ്ട്രീമാണ് ഞാൻ. പൈങ്കിളി ലെവൽ എന്തെങ്കിലും കാണിച്ചാൽ ഞാൻ ഫ്ലാറ്റാണ്.
എന്നെ എളുപ്പത്തിൽ സന്തോഷിപ്പിക്കാൻ പറ്റും ദിയ പറഞ്ഞു. രണ്ടാമതൊരു കുഞ്ഞ് ഉടനെ ഇല്ലെന്നും ദിയ പറഞ്ഞു. സെക്കന്റ് ബേബിയെ കുറിച്ച് ആളുകൾ എന്നോട് ചോദിക്കുമ്പോൾ റിലാക്സ് ചെയ്യാനാണ് ഞാൻ പറയുന്നത്. എന്തായാലും രണ്ട് വർഷത്തേക്ക് അങ്ങനൊരു കാര്യം ചിന്തിക്കുന്നില്ല. ഓമിക്ക് ബോറടിക്കുന്നുവെന്ന് തോന്നിയാൽ അപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ കുറിച്ച് ചിന്തിക്കും ദിയ പറയുന്നു.
താൻ ഇതുവരെയും നല്ലൊരു അച്ഛനായിട്ടില്ലെന്ന് അശ്വിനും കൂട്ടിച്ചേർത്തു. ദിയയുടെ പ്രസവശേഷം സിറ്റുവേഷൻ എങ്ങനെ ഹാന്റിൽ ചെയ്യണമെന്ന് എനിക്ക് മനസിലാവുന്നില്ലായിരുന്നു. ഓമി രാത്രിയൊക്കെ എഴുന്നേറ്റ് ഇരുന്ന് കരയും. ഉറങ്ങിയാൽ പിന്നെ ഞാൻ ഒന്നും അറിയാറില്ല. കുഞ്ഞ് ഒന്നര മണിക്കൂറും രണ്ട് മണിക്കൂറുമൊക്കെ കൂടുമ്പോൾ എഴുന്നേറ്റ് കരയുന്നത് കാണുമ്പോൾ ഇവൻ എന്താണ് ഇങ്ങനെ എന്നൊക്കെ തോന്നുമായിരുന്നു എനിക്ക്.
പക്ഷെ ദിയ അങ്ങനെയല്ല ഓമിക്ക് വേണ്ടി എല്ലാം ചെയ്യാൻ എപ്പോഴും കോൺഷ്യസായി ഇരിക്കും. എന്നെക്കാൾ ഉറക്കം ഇഷ്ടപ്പെടുന്നയാൾ കൂടിയാണ് ദിയ. എന്നിട്ടും കുഞ്ഞിന്റെ കാര്യം വരുമ്പോൾ എല്ലാം മാറ്റിവെച്ച് അവൾ ചെയ്യും. അതുകൊണ്ട് തന്നെ ഞാൻ എന്നെ തന്നെയാണോ ഏറ്റവും കൂടുതൽ പ്രയോററ്റൈസ് ചെയ്യുന്നതെന്ന് എനിക്ക് തോന്നും. അതുകൊണ്ട് തന്നെ നല്ലൊരു അച്ഛനാവാനുള്ള ശ്രമത്തിലാണ് ഞാൻ എന്നേ പറയാൻ പറ്റു. നല്ല അച്ഛനായിട്ടില്ലെന്ന് അശ്വിൻ പറഞ്ഞു.
diyakrishna open up about her husband aswinganesh love language and convincing trick