'ഇറങ്ങിപൊയ്ക്കോ നീ ..., അസഭ്യം പറഞ്ഞും അധിക്ഷേപിച്ചും പിതാവ്'; ലൈവിൽ കുടുംബവഴക്ക്, ഒടുവിൽ വീടുവിട്ടിറങ്ങി ഏയ്ഞ്ചലിൻ

'ഇറങ്ങിപൊയ്ക്കോ നീ ..., അസഭ്യം പറഞ്ഞും അധിക്ഷേപിച്ചും പിതാവ്'; ലൈവിൽ കുടുംബവഴക്ക്, ഒടുവിൽ വീടുവിട്ടിറങ്ങി ഏയ്ഞ്ചലിൻ
Sep 8, 2025 10:39 AM | By Athira V

( moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ചിൽ മത്സരാർത്ഥിയായി എത്തി ശ്രദ്ധനേടിയ നടിയാണ് ഏയ്ഞ്ചലിൻ മരിയ. ഒമർ ലുലുവിന്റെ നല്ല സമയം എന്ന സിനിമയിലൂടെയാണ് ഏയ്ഞ്ചലിൻ ബി​ഗ് സ്ക്രീനിലേക്ക് എത്തുന്നത്. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയ താരം പിന്നീട് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പറഞ്ഞ ചില വാക്കുകൾ ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. അഭിനേതാവ്, മോഡൽ, ബൈക്കറും എല്ലാമായ ഏയ്ഞ്ചലിൻ തൃശൂർ സ്വദേശിനിയാണ്.

സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായ താരം കുറച്ച് സമയം മുമ്പ് ഇൻസ്റ്റ​ഗ്രാമിൽ ലൈവ് വന്നിരുന്നു. വീട്ടിലെ കുടുംബവഴക്കായിരുന്നു ലൈവിലൂടെ ഏയ്ഞ്ചലിൽ പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം തന്റെ പ്രണയതകർച്ചയെ കുറിച്ച് നടി മനസ് തുറന്നിരുന്നു. കുറച്ച് മുമ്പ് വീട്ടിൽ നടന്ന വഴക്കിനും കാരണം ഏയ്ഞ്ചലിന്റെ പ്രണയം തന്നെയായിരുന്നു. 

പിതാവും നടിയും തമ്മിലാണ് വഴക്ക് നടന്നത്. ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് തെറ്റാണോയെന്ന് ഏയ്ഞ്ചലിൻ പിതാവിനോട് ചോ​ദിക്കുന്നതും ലൈവിൽ കേൾക്കാം. മകളെ അസഭ്യം പറഞ്ഞും അധിക്ഷേപിച്ചുമാണ് ലൈവിൽ ഉടനീളം പിതാവ് സംസാരിച്ചത്. ഏയ്ഞ്ചലിന്റെ പ്രണയ തകർച്ചയും അതിനുശേഷം നടന്ന പ്രശ്നങ്ങളും കാരണം വലിയ ബു​ദ്ധിമുട്ടുകളും പലരോടും മറുപടി പറയേണ്ട അവസ്ഥയും തനിക്ക് വരുന്നുവെന്ന് പറഞ്ഞാണ് പിതാവ് ഏയ്ഞ്ചലിനോട് രോഷം തീർത്തത്.


താനാണ് ബു​ദ്ധിമുട്ടെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിപൊക്കോളമെന്നാണ് ഏയ്ഞ്ചലിൻ മറുപടി പറഞ്ഞത്. നീ ഇറങ്ങിപൊയ്ക്കോ... എന്നായിരുന്നു പിതാവ് പറഞ്ഞത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം പരിധി വിട്ടപ്പോൾ അമ്മയും സഹോദരനും ചേർന്ന് ഇരുവരേയും പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും ലൈവിൽ കാണാമായിരുന്നു. 

പിതാവ് അസഭ്യ ഭാഷ അമിതമായി ഉപയോ​ഗിക്കാൻ തുടങ്ങിയപ്പോൾ എല്ലാം ഇൻസ്റ്റ​ഗ്രാമിൽ ലൈവായി സ്ട്രീം ചെയ്യുകയാണെന്നും ഏയ്ഞ്ചലിൻ പിതാവിന് മുന്നറിയിപ്പ് നൽകി. തന്റെ ഇന്നത്തെ അവസ്ഥയ്ക്കും നിരന്തരമായി ​ഗുളിക കഴിച്ച് ജീവിക്കേണ്ടി വരുന്നതിനും കാരണം തന്റെ അപ്പച്ചനും അമ്മയുമാണെന്നും ഏയ്ഞ്ചലിൻ ലൈവിൽ പറയുന്നുണ്ട്. വീടുവിട്ട് ഇറങ്ങിയ ഏയ്ഞ്ചലിൻ കാറുമായി എങ്ങോട്ടെന്നില്ലാത്ത യാത്രയിലാണ്.

സുഹൃത്തുക്കൾ അടക്കം പലരും ഏയ്ഞ്ചലിനെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കോൾ എടുക്കാൻ ഏയ്ഞ്ചലിൻ തയ്യാറാവുന്നില്ല. എവിടേക്കാണ് പോകുന്നതെന്ന് പോലും അറിയില്ലെന്ന് ഏയ്ഞ്ചലിൻ പറയുന്നതും ലൈവിൽ കേൾക്കാം. സഹോദരൻ അടക്കം പലരും നിരന്തരമായി ഏയ്ഞ്ചലിനെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. 


നടിയെ പരിചയമുള്ളവർ ഏയ്ഞ്ചലിനെ കണ്ടെത്താൻ പോലീസ് സഹായം തേടിയിട്ടുണ്ട്. ഏറെ കാലമായി നടി പ്രണയത്തിലായിരുന്നു. ശുപ്പൂട്ടൻ എന്ന പേരിലാണ് ബി​ഗ് ബോസ് ഷോയിൽ പങ്കെടുത്ത സമയത്ത് താൻ സ്നേഹിക്കുന്നയാളെ ഏയ്ഞ്ചലിൻ പരിചയപ്പെടുത്തിയത്. സ്നേഹിച്ചയാള്‍ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഏയ്ഞ്ചലിൻ വീഡിയോ പങ്കുവെച്ചിരുന്നു. ഞാൻ സ്നേഹിച്ചയാൾക്ക് എന്നെ വേണ്ട. വീട്ടുകാർക്കും എന്നെ വേണ്ട.

എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. ഒരുപാട് അനുഭവിച്ചു. എല്ലാം അവസാനിപ്പിക്കേണ്ട സമയമായി എന്നെല്ലാം ലൈവിൽ ഏയ്ഞ്ചലിൻ പറയുന്നുണ്ട്. ചെറുപ്പത്തില്‍ തന്നെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും താന്‍ നിരവധി ചൂഷണങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ബി​ഗ് ബോസിൽ ജീവിത കഥ പങ്കുവെച്ചപ്പോൾ ഏയ്ഞ്ചലിന്‍ പറഞ്ഞിരുന്നു.  ഓര്‍മ വെച്ച നാള്‍ മുതല്‍ അപ്പനും അമ്മയും തമ്മില്‍ വഴക്കായിരുന്നുവെന്നും അത് കണ്ടാണ് വളര്‍ന്നതെന്നും അപ്പന്‍ ഖത്തറിലായിരുന്നെന്നും വീട്ടിലേക്ക് ചെലവിനൊന്നും തരാതെ മദ്യപിച്ച് നടക്കുകയായിരുന്നുവെന്നും ഏയ്ഞ്ചലിന്‍ തുറന്ന് പറഞ്ഞിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഏയ്ഞ്ചലിനും അമ്മയും തൃശ്ശൂരിലേക്ക് താമസം മാറിയത്.

biggboss malayalam ex contestant angeline mariya releases live video of her family issue

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup