മുംബൈ:സംവിധായകൻ സനൽകുമാർ ശശിധരൻ കേരള പൊലീസിന്റെ കസ്റ്റഡിയിൽ. എളമക്കര സ്റ്റേഷനിൽ നിന്ന് എത്തിയ പൊലീസുകാരുടെ കസ്റ്റഡിയിലാണ് സനൽകുമാർ. ഇന്ന് രാത്രി ട്രെയിൻ മാർഗ്ഗം പൊലീസ് സംഘം കേരളത്തിലേക്ക് തിരിക്കുമെന്നാണ് വിവരം. നാളെ പത്തുമണിയോടെ കേരളത്തിൽ എത്തും. കൊച്ചി എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാളെ എളമക്കരയിലേക്കാണ് സംവിധായകനെ എത്തിക്കുക.
നേരത്തെ, തന്നെ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞിരുന്നു. അമേരിക്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്. നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ കൊച്ചി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്ന് സനൽകുമാർ ശശിധരൻ തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
Director Sanalkumar Sasidharan in custody of Kerala Police