( moviemax.in ) തിരുവോണദിനത്തിൽ സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്നവരെല്ലാം കാണാൻ കൊതിച്ച് കാത്തിരുന്നത് കൃഷ്ണകുമാർ കുടുംബത്തിന്റെ ഫാമിലി ഫോട്ടോയ്ക്ക് വേണ്ടിയായിരുന്നു. കഴിഞ്ഞ വർഷം വരെ അത് മുടങ്ങിയിരുന്നില്ല. പക്ഷെ ഇത്തവണ ഓണം സ്പെഷ്യൽ ഫോട്ടോ മാത്രമല്ല തിരുവോണം പോലും ആഘോഷിക്കാൻ കൃഷ്ണകുമാർ കുടുംബത്തിന് സാധിച്ചില്ല. സാധാരണ ഒരു ദിവസം പോലെയാണ് കടന്നുപോയത്.
അപ്രതീക്ഷിതമായി ചില സംഭവങ്ങൾ ജീവിതത്തിലുണ്ടായതുകൊണ്ടാണ് തിരുവോണം ആഘോഷിക്കാൻ കഴിയാതെ പോയതെന്ന് പുതിയ വ്ലോഗിൽ സംസാരിക്കവെ സിന്ധു കൃഷ്ണ പറഞ്ഞു. നിയമസഭയിൽ നടന്ന ഓണസദ്യയിൽ പങ്കെടുക്കാൻ സിന്ധുവിനും മകൾ അഹാന കൃഷ്ണയ്ക്കും ക്ഷണം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് എത്തി ഇങ്ങനൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സിന്ധു പറയുന്നു.
നിയമസഭയ്ക്ക് ഉള്ളിൽ കയറണമെന്ന് ആഗ്രഹിച്ചിരുന്നു. ചീഫ് മിനിസ്റ്ററിന്റെ ക്ഷണം സ്വീകരിച്ച് വരാൻ കഴിഞ്ഞു. ധാരാളം കറികളുള്ള ഗംഭീര സദ്യയായിരുന്നു. സിനിമാ മേഖലയിൽ നിന്നും ഒരുപാടുപേർ ഉണ്ടായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് സിന്ധുവിന്റെ വ്ലോഗ് ആരംഭിച്ചത്. പിന്നീട് തിരുവോണം പ്ലാൻ ചെയ്തതുപോലെ ഗംഭീരമാക്കാനായി ഷോപ്പിങ് നടത്തിയതിന്റെ വിശേഷങ്ങളാണ് സിന്ധു പങ്കിട്ടത്.
തിരുവോണത്തിന് തലേദിവസം മുതൽ ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾകൊണ്ട് ദിയയുടെ കുഞ്ഞ് ഓമി ആശുപത്രിയിൽ അഡ്മിറ്റാണ്. കൂടാതെ സിന്ധുവിന്റെ പിതാവും ശാരീരിക അവശതകൾ മൂലം മറ്റൊരു ആശുപത്രിയിൽ അഡ്മിറ്റാണ്. ഉത്രാടമായിട്ട് വീട്ടിൽ വിളക്ക് കത്തിക്കാൻ പറ്റാത്തതുകൊണ്ട് വിഷമത്തിൽ ഇരിക്കുകയാണെന്ന് സിന്ധുവിനോട് അമ്മ പരാതി പറയുകയും ചെയ്തു.
അച്ഛൻ നാല് ദിവസമായി അഡ്മിറ്റാണ്. രണ്ട് ദിവസം കൂടി മോണിറ്ററിങ് ഉണ്ട്. തിരുവോണത്തിന് വീട്ടിൽ കൊണ്ടുപോയിട്ട് തിരിച്ച് കൊണ്ടുവരാനാണ് പ്ലാനെന്നും സിന്ധു പറഞ്ഞിരുന്നു. അച്ഛനും കൃഷ്ണകുമാറിനുമുള്ള കസവ് മുണ്ടും ഷർട്ടുമെല്ലാം സിന്ധു ഉത്രാടത്തിന് തന്നെ വാങ്ങിയിരുന്നു. കൂടാതെ പതിവ് പോലെ മനോഹരമായ പൂക്കളം തീർക്കാൻ ഒരുപാട് പൂക്കളും തലയിൽ ചൂടാനായി നിറയെ മുല്ലപ്പൂവും വാങ്ങിയിരുന്നു.
പക്ഷെ വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ നടന്നത്. ഓസിയും കുഞ്ഞും അച്ഛനുമെല്ലാം ആശുപത്രിയിൽ ആയതുകൊണ്ട് ആഘോഷങ്ങളെല്ലാം ഒഴിവാക്കി. അത്തപ്പൂവ് ഇടാനുള്ള മൂഡ് പോലും ഇല്ല. ഇത്തവണ ഞങ്ങളുടേത് വളരെ വ്യത്യസ്തമായ തിരുവോണമായിരുന്നു. വീട് പണിതശേഷം ആദ്യമായാണ് ഒരു തരത്തിലുള്ള ആഘോഷവും ഓണമായിട്ട് വീട്ടിൽ ഇല്ലാതെ പോയത്.
ഡാഡി ആശുപത്രിയിലാണ്. വേറെയും രണ്ട്, മൂന്ന് റീസണുകളുണ്ട്. ആഘോഷമില്ലാത്തതുകൊണ്ട് ഞങ്ങൾക്ക് ഓണം വ്ലോഗ്സും ഇല്ല. പൊതുവെ എല്ലാവരും പറയും ഓണമായാൽ ഞങ്ങളുടെ വീട്ടിലുള്ളവരുടെ ഓണം വ്ലോഗ്സ് തട്ടി നടക്കാൻ വയ്യെന്ന്. പൂവ് വാങ്ങി. പക്ഷെ ഒരു മൂഡ് ഇല്ലാത്തതുകൊണ്ട് ഇട്ടില്ല. എല്ലാവരേയും കൊണ്ട് പുറത്ത് ഊണ് കഴിക്കാൻ പോകണമെന്ന് കരുതി.
പക്ഷെ ആ പ്ലാനും പിന്നീട് മാറ്റി. വയ്യാതിരിക്കുന്ന എല്ലാവരും ഹെൽത്തിയായശേഷം അടുത്ത ആഴ്ച ഓണം ഉഷാറായി ആഘോഷിക്കണമെന്ന് കരുതുന്നു. ചെറിയ രീതിയിൽ പൂവിട്ടു. ആരും ഒരു ഫോട്ടോപോലും അതിന് മുന്നിൽ നിന്ന് എടുത്തില്ല. ഒത്തിരി ഓർമകളുണ്ട്. നോർമൽ ഓണം പ്രതീക്ഷിച്ചാണ് പൂവ് വാങ്ങാൻ പോയത്. ലൈഫ് നമ്മൾ വിചാരിക്കുന്നത് പോലെ ആയിരിക്കില്ലല്ലോ. ദൈവത്തിനും പ്ലാനുകളുണ്ടാകും.
സംഭവിക്കുന്നതെല്ലാം നല്ലതിന്. അങ്ങനെ ഓണം കടന്നുപോയി. ഓണം ഫോട്ടോഷൂട്ട് നടത്തിയില്ല. ഒരു മാസമായി എല്ലാവരും തിരക്കിലായിരുന്നു. ഒരു നോർമൽ ഫോട്ടോ തിരുവോണത്തിന് എടുക്കാമെന്നാണ് കരുതിയത്. ഓണസദ്യയും കഴിച്ചില്ല. എല്ലാ സ്മൂത്തായി പോകുന്നതിന് ഇടയിൽ പെട്ടന്ന് ജീവിതം ഇടിച്ച് നിൽക്കും. അതോടെ എല്ലാം കുളമാകും. മുല്ലപ്പൂവ് വാങ്ങിയെങ്കിലും ആരും വെച്ചില്ല. കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്നും സിന്ധു പറയുന്നു.
sindhukrishna revealed the reason behind not celebrating onam this time video