'ആരെയോ കുത്തി പറയും പോലെ.... മറക്കാൻ സാധ്യതയില്ല'; ജിഷിന്റെ പെരുമാറ്റം വിമർശിക്കപ്പെടവെ മുൻഭാര്യ വരദയുടെ പോസ്റ്റ്

'ആരെയോ കുത്തി പറയും പോലെ.... മറക്കാൻ സാധ്യതയില്ല'; ജിഷിന്റെ പെരുമാറ്റം വിമർശിക്കപ്പെടവെ മുൻഭാര്യ വരദയുടെ പോസ്റ്റ്
Sep 7, 2025 02:36 PM | By Athira V

( moviemax.in ) ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ ജനങ്ങൾ ഏറ്റെടുത്ത മത്സരാർത്ഥികളേക്കാളുമധികം പ്രേക്ഷകരെ അലോസരപ്പെടുത്തുന്ന മത്സരാർത്ഥികളാണുള്ളത്. ഇതുവരെയും പ്രേക്ഷകർ ഒന്നടങ്കം ആഘോഷിക്കുന്ന ഒരു മത്സരാർത്ഥിയും ഷോയിൽ ഉയർന്ന് വന്നിട്ടില്ല. എന്നാൽ പ്രേക്ഷകരിൽ ഭൂരിഭാ​ഗവും വിമർശിക്കുന്ന മത്സരാർത്ഥികളുണ്ട്. ഈയാഴ്ച പുറത്തായ അപ്പാനി ശരത്ത് ഇവരിൽ ഒരാളായിരുന്നു. വെെൽ‍ഡ് കാർഡ് ആയി വന്നവരിൽ മസ്താനി, ജിഷിൻ എന്നിവരാണ് പലപ്പോഴും സഹമത്സരാർത്ഥികളുടെയും പ്രേക്ഷകരു‌ടെയും ക്ഷമ പരീക്ഷിക്കുന്നത്.

അനാവശ്യമായി വഴക്കും പ്രശ്നങ്ങളുമുണ്ടാക്കുന്നു, സഹമത്സരാർത്ഥികളെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു തുടങ്ങി ഇവർക്ക് നേരെയുള്ള വിമർശനങ്ങൾ നേരിടുന്നു. ജിഷിനാണ് കൂടുതലും വിമർശനങ്ങൾ വരുന്നത്. ജിഷിന്റെ മനോഭാവത്തെ വിമർശിക്കുന്നവർ ഏറെയാണ്. ഷോയിൽ ഇതുവരെ ഏറ്റവും വലിയ വിവാദമായത് ജിസേൽ, ആര്യൻ എന്നിവരെ അപമാനിച്ച സംഭവമാണ്. ഇരുവരും ചുംബിച്ചു എന്നാരോപിച്ചായിരുന്നു പ്രശ്നം. അനുമോൾ ഉന്നയിച്ച ഈ വിഷയം വഷളാക്കിയത് ജിഷിനാണ്. ആര്യനും ജിസേലും തമ്മിൽ ബെഡിൽ നടന്നത് അനുകരിച്ച് കാണിക്കാൻ ജിഷിനാണ് ആവശ്യപ്പെട്ടത്.


ജിഷിന്റെ ഇടുങ്ങിയ ചിന്താ​ഗതിയെ നിരവധി പേർ വിമർശിച്ചു. ഇത്രയും സംസ്കാരമില്ലാത്തവർ ബി​ഗ് ബോസിൽ ഇതാദ്യമാണെന്ന് വിമർശനങ്ങൾ വന്നിരുന്നു. ഇതിനിടെ ജിഷിന്റെ മുൻ ഭാര്യ വരദ സോഷ്യൽ‌ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണിപ്പോൾ ചർച്ചയാകുന്നത്. വെൻ കൾച്ചർ മീറ്റ് ചാം, എവെരി ഫ്രെയിം ഷെെൻസ് എന്നാണ് വരദ നടൻ സനൽ കൃഷ്ണയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്.

ജിഷിന് സംസ്കാരമില്ലാത്ത പെരുമാറ്റവും സംസാരവുമെന്ന് വിമർശനങ്ങൾ വരുമ്പോഴാണ് വരദ സംസ്കാരം പരാമർശിച്ച് കൊണ്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇത് ജിഷിനെ കുത്തിപ്പറഞ്ഞത് പോലെ തോന്നുന്നു എന്നാണ് കമന്റുകൾ. ആരെയോ കുത്തി പറയും പോലെ, ആർക്കോ കൊട്ടുന്ന പോലെ എന്നിങ്ങനെ കമന്റുകൾ വരുന്നുണ്ട്. ബി​ഗ് ബോസിൽ ജിഷിൻ എത്തിയതോടെ താങ്കളോ‌ട് ബഹുമാനം തോന്നുന്നെന്നും കമന്റുകളുണ്ട്. വേർപിരിയലെന്ന തീരുമാനത്തിൽ നിങ്ങളായിരുന്നു ശരി എന്നും കമന്റുകളുണ്ട്.

വരദയുമായുള്ള ജിഷിന്റെ വിവാഹവും വേർപിരിയലും വലിയ ചർച്ചയായതാണ്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായവരാണ് ജിഷിനും വരദയും. വിവാഹ ശേഷം ഇവർക്കൊരു മകനും പിറന്നു. അസ്വാരസ്യങ്ങൾ വന്നതോടെ പിരിഞ്ഞു. മകൻ വരദയ്ക്കൊപ്പമാണുള്ളത്. വിവാഹമോചനത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. എന്നാൽ വരദ പ്രതികരിച്ചില്ല. ഡിവോഴ്സിന് ശേഷം മകനെ ഞാൻ ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളൂ എന്നാണ് ജിഷിൻ പറയുന്നത്.

മകനെ കാണുന്നതിൽ‌ മുൻ ഭാര്യയുടെ എതിർപ്പില്ലെന്നും തന്റെ തീരുമാനമാണെന്നും ജിഷിൻ വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്കിടെ പോയി കണ്ട് അവനെ ഓർമ്മിപ്പിക്കേണ്ട എന്ന് കരുതി. കുട്ടികൾക്ക് പെട്ടെന്ന് മറക്കാൻ പറ്റുമായിരിക്കും. എവിടെയെങ്കിലും പോകുമ്പോൾ ഞാനവന് ഡ്രസുകൾ വാങ്ങിക്കും. അത് കൊടുക്കാൻ പോലും പറ്റിയില്ല. അവൻ മറക്കാൻ സാധ്യതയില്ല.

അവനെ എന്റെ കൂടെ തനിയെ വിടാനുള്ള പ്രായമായിട്ടില്ല. ആ സമയമാകുമ്പോൾ ഒന്നിച്ച് കറങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ജിഷിൻ പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലായിരുന്നു. ഡിവോഴ്സ് ആവശ്യപ്പെട്ടത് അവളാണ്. പത്ത് ദിവസത്തിനുള്ളിൽ ഞങ്ങൾ ഡിവോഴ്സായി. ഇത്രയ്ക്ക് എളുപ്പമായിരുന്നോ ഡിവോഴ്സ് എന്ന് തോന്നിയെന്നും ജിഷിൻ അന്ന് പറഞ്ഞു. വേർപിരിയൽ മാനസികമായി തന്നെ ഏറെ ബാധിച്ചിരുന്നെന്നും താൻ തെറ്റായ വഴിയിലേക്ക് അക്കാലത്ത് പോയെന്നും ജിഷിൻ ബി​ഗ് ബോസ് ഹൗസിലും പറഞ്ഞിട്ടുണ്ട്.

biggboss malayalam season7 jishins ex wife varada post cryptic not amid actor face criticization

Next TV

Related Stories
'നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ..., തിരിച്ചുവന്നാൽ കാണാം'; കുറിപ്പ് പങ്കുവെച്ച് മല്ലു

Sep 7, 2025 08:07 PM

'നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ..., തിരിച്ചുവന്നാൽ കാണാം'; കുറിപ്പ് പങ്കുവെച്ച് മല്ലു

'നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ..., തിരിച്ചുവന്നാൽ കാണാം'; കുറിപ്പ് പങ്കുവെച്ച്...

Read More >>
ഓമിയും ഡാഡിയും അഡ്മിറ്റ്, സദ്യ മുടങ്ങിയ ആദ്യത്തെ തിരുവോണം, പൂക്കളും വേസ്റ്റായി, സംഭവിക്കുന്നതെല്ലാം നല്ലതിന്!

Sep 7, 2025 06:00 PM

ഓമിയും ഡാഡിയും അഡ്മിറ്റ്, സദ്യ മുടങ്ങിയ ആദ്യത്തെ തിരുവോണം, പൂക്കളും വേസ്റ്റായി, സംഭവിക്കുന്നതെല്ലാം നല്ലതിന്!

ഓമിയും ഡാഡിയും അഡ്മിറ്റ്, സദ്യ മുടങ്ങിയ ആദ്യത്തെ തിരുവോണം, പൂക്കളും വേസ്റ്റായി, സംഭവിക്കുന്നതെല്ലാം...

Read More >>
'ഭർത്താവിന്റെ വീട്ടിൽ അടിച്ച് വാരി തുടയ്ക്കൽ, തുണി കഴുകൽ...തുടങ്ങി ഉച്ചവരെ പണികൾ, അത് കഴിഞ്ഞാണിതെല്ലാം ചെയ്യുന്നത്' -നന്ദന

Sep 4, 2025 04:06 PM

'ഭർത്താവിന്റെ വീട്ടിൽ അടിച്ച് വാരി തുടയ്ക്കൽ, തുണി കഴുകൽ...തുടങ്ങി ഉച്ചവരെ പണികൾ, അത് കഴിഞ്ഞാണിതെല്ലാം ചെയ്യുന്നത്' -നന്ദന

പുതിയ വ്ലോ​ഗിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് അറുപടി നൽകി ഉപ്പും മുളകും ലെെറ്റ് ഫാമിലിയിലെ...

Read More >>
ട്രെയിനിൽ വെച്ചുള്ള യാത്രയിൽ അച്ഛൻ വല്ലാതെ മോശമായി പെരുമാറി, എന്നെ ചവിട്ടി, എന്റെ ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു അച്ഛൻ' -വേദ് ലക്ഷ്മി

Sep 4, 2025 02:47 PM

ട്രെയിനിൽ വെച്ചുള്ള യാത്രയിൽ അച്ഛൻ വല്ലാതെ മോശമായി പെരുമാറി, എന്നെ ചവിട്ടി, എന്റെ ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു അച്ഛൻ' -വേദ് ലക്ഷ്മി

സ്വന്തം അച്ഛനിൽ നിന്നും ഉണ്ടായ മോശം അനുഭവം ലക്ഷ്മി പങ്കുവെച്ച് ബി​ഗ് ബോസ് മത്സരാർത്ഥി വേദ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall