'വൈവിധ്യമാർന്ന അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ചലച്ചിത്രലോകത്തെ മുന്നോട്ട് നയിക്കാനും സാധിക്കട്ടെ' - ആശംസകളുമായി മുഖ്യമന്ത്രി

'വൈവിധ്യമാർന്ന അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ചലച്ചിത്രലോകത്തെ മുന്നോട്ട് നയിക്കാനും സാധിക്കട്ടെ' - ആശംസകളുമായി മുഖ്യമന്ത്രി
Sep 7, 2025 12:20 PM | By Susmitha Surendran

(moviemax.in) മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്ക ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള മമ്മൂട്ടിയുടെ ഓരോ കുരുന്ന് ആരാധകരും അതിന്റെ ആവേശത്തിലുമാണ്. പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകളാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും താരത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ്. ഭാവാത്മകമായ അഭിനയാവിഷ്കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സർഗ്ഗപ്രതിഭയാണ് അദ്ദേഹം എന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. ഭാവാത്മകമായ അഭിനയാവിഷ്കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സർഗ്ഗപ്രതിഭയാണ് അദ്ദേഹം. വൈവിധ്യമാർന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

അതേസമയം എല്ലാവരോടും നന്ദി അറിയിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. കടലിന്റെ തീരത്ത് തന്റെ ലാൻഡ് ക്രൂയിസറിൽ ചാരി നിൽക്കുന്ന ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.






May you be able to portray many diverse characters and lead the film industry forward - CM wishes

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup