ഡാൻസ് മാത്രമല്ല വില്ലത്തരവും വഴങ്ങും; 'ലോക'യിലെ നാച്ചിയപ്പ ഗൗഡക്ക് ശേഷം സാൻഡി മാസ്റ്റർ ഇനി ജയസൂര്യയുടെയും ദിലീപിന്റെയും ചിത്രങ്ങളിൽ

ഡാൻസ് മാത്രമല്ല വില്ലത്തരവും വഴങ്ങും; 'ലോക'യിലെ നാച്ചിയപ്പ ഗൗഡക്ക് ശേഷം സാൻഡി മാസ്റ്റർ ഇനി ജയസൂര്യയുടെയും ദിലീപിന്റെയും ചിത്രങ്ങളിൽ
Sep 6, 2025 01:18 PM | By Anusree vc

(moviemax.in) തമിഴ് ചിത്രങ്ങളിലെ മാസ് വില്ലനായ സാന്‍ഡി മാസ്റ്റർ മലയാള സിനിമയിലേക്ക്. 'ലിയോ'യിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷം ജയസൂര്യ നായകനാകുന്ന 'കത്തനാരിലും' ദിലീപിന്റെ 'ഭ.ഭ.ഭ'യിലും സാൻഡി മാസ്റ്റർ പ്രധാന വേഷത്തിലെത്തും. ആക്ഷൻ ത്രില്ലറായ 'ഭ.ഭ.ഭ' ദിലീപിന്റെ ഒരു തിരിച്ചുവരവ് ചിത്രമാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്‍റെ ടീസർ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.ജയസൂര്യ നായകനാകുന്ന ഫാന്‍റസി ത്രില്ലർ ചിത്രം കത്തനാർ ഏറെ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിലെ രണ്ട് വമ്പൻ റിലീസുകളിലും തിളങ്ങാൻ ഒരുങ്ങുകയാണ് സാന്‍റി മാസ്റ്റർ. തമിഴ് നടനും ഡാൻസ് കൊറിയോഗ്രാഫറുമായ സാൻഡി മാസ്റ്റർ തമിഴ് ബിഗ് ബോസിലൂടെയാണ് ജനപ്രിയനായത്.

ലോകേഷ് കനകരാജ് സംവിധാനത്തിൽ വിജയ് നായകനായെത്തിയ ലിയോയിലെ സാന്‍റി മാസ്റ്ററുടെ വില്ലൻ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ലൗ ടുഡെ, പണി എന്നിവ സാന്‍റി മാസ്റ്ററെന്ന സന്തോഷ് കുമാറിനെ കൂടുതൽ സുപരിചിതനാക്കി. ലോകയിലെ ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡ പ്രേക്ഷകരെ ത്രസിപ്പിച്ച വില്ലനായിരുന്നു. കോമഡിയും ഡാൻസും മാത്രമല്ല, അഭിനയത്തിന്‍റെ ഏതു തലവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് സാന്‍റി മാസ്റ്റർ.

Not only dance, but also villainy; After Nachiyappa Gowda in 'Loka', Sandy Master will now appear in Jayasurya and Dileep's films

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup