സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി
Sep 5, 2025 08:02 PM | By Jain Rosviya

മുംബൈ: വ്യവസായിയിൽ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽ നിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ശിൽപ്പ ഷെട്ടിയുടെയും ഭർത്താവിന്റെയും യാത്രാ വിവരങ്ങൾ പൊലീസ് തേടുകയാണ്. സ്ഥാപനത്തിന്റെ ഓഡിറ്ററെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിട്ടുണ്ട്.

2015-നും 2023-നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികൾ തന്റെ കയ്യിൽ നിന്ന് 60 കോടി രൂപ വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നാണു വ്യവസായി ദീപക് കോത്താരിയുടെ ആരോപണം. നിശ്ചിത സമയത്തിനുള്ളിൽ 12% വാർഷിക പലിശയോടെ പണം തിരികെ നൽകുമെന്ന് ഉറപ്പുനൽകിയിരുന്നതായും 2016 ഏപ്രിലിൽ ശിൽപ്പ ഷെട്ടി രേഖാമൂലം ഒരു വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നതായും കോത്താരി പറയുന്നു. എന്നാൽ ഇതിനു പിന്നാലെ ഏതാനും മാസങ്ങൾക്കുള്ളിൽ ശിൽപ്പ ഷെട്ടി സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവച്ചു. എന്നാൽ ദീപക് കോത്താരിയുടെ ആരോപണങ്ങൾ ശിൽപ്പ ഷെട്ടിയും രാജ് കുന്ദ്രയും നിഷേധിച്ചു.

Lookout notice issued against actress Shilpa Shetty and husband Raj Kundra in financial fraud case

Next TV

Related Stories
അഞ്ചുവയസ്സുകാരിയുടെ മരണത്തിനു മുൻപുള്ള നിമിഷങ്ങൾ; ‘ദ വോയ്‌സ് ഓഫ് ഹിന്ദ് രജബി'ന്  23 മിനിറ്റോളം കയ്യടി

Sep 4, 2025 12:37 PM

അഞ്ചുവയസ്സുകാരിയുടെ മരണത്തിനു മുൻപുള്ള നിമിഷങ്ങൾ; ‘ദ വോയ്‌സ് ഓഫ് ഹിന്ദ് രജബി'ന് 23 മിനിറ്റോളം കയ്യടി

ഇറ്റലിയിലെ വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ച് ദ വോയ്‌സ് ഓഫ് ഹിന്ദ് രജബ്’...

Read More >>
നടി പ്രിയ മറാത്തെ അന്തരിച്ചു

Aug 31, 2025 01:49 PM

നടി പ്രിയ മറാത്തെ അന്തരിച്ചു

ജനപ്രിയ പരമ്പരയായ പവിത്ര റിഷ്തയിലൂടെ പ്രശസ്തയായ നടി പ്രിയ മറാത്തെ അന്തരിച്ചു....

Read More >>
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
Top Stories

https://moviemax.in/- //Truevisionall