(moviemax.in)ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഓരോ ദിവസം കഴിയുമ്പോഴും മികച്ച പോരാട്ടങ്ങളാണ് മത്സരാർത്ഥികൾ കാഴചവെക്കുന്നത് . ഏതാനും ദിവസം മുൻപ് വന്ന വൈൽഡ് കാർഡുകാർ പറഞ്ഞ പുറത്തുള്ള കാര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങൾ ഷോയിൽ നടക്കുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ് അനുവിന്റെ എക്സ് ബോയ് ഫ്രണ്ടിനെ കുറിച്ചുള്ള കാര്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട് അനുവും ശൈത്യയും തമ്മിൽ ഇന്ന് വലിയ തർക്കമായിരിക്കുകയാണ്.
ഇക്കാര്യം പറഞ്ഞത് മസ്താനിയാണ്, പക്ഷേ അവളാണ് അത് പറഞ്ഞതെന്ന് അനു വിശ്വസിക്കുന്നില്ല. ശൈത്യയ്ക് മാത്രം അറിയാവുന്ന കാര്യമാണിതെന്നും അവളാണ് പറഞ്ഞതെന്നും അനു വിശ്വസിച്ചിരിക്കുകയാണ്. മസ്താനിയാണ് അത് പറഞ്ഞതെന്ന് അനുവിനോട് ആദില പറഞ്ഞിട്ടും അവരത് കേട്ടില്ല. ഇത് ശൈത്യയെ ചൊടിപ്പിക്കുകയും അനുവിനോട് ചോദിക്കുകയും ചെയ്തു.
'എന്നെ പറ്റി ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കരുത്. തെളിവുണ്ടായിട്ട് പറയണം. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ പല്ല് അടിച്ച് പൊട്ടിക്കും. ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് എന്നെ യൂസ് ചെയ്യുകയായിരുന്നു. എന്റെ ലൈഫിൽ ഇങ്ങനെ ഒരാളില്ല. സീരിയൽ ഡ്രാമ നിന്റെ കയ്യിൽ വച്ചാൽ മതി. എന്റടുത്ത് എടുക്കാൻ നിൽക്കണ്ട', എന്നാണ് ശൈത്യ ശക്തമായി പറഞ്ഞത്.
ഫെയ്ക്കാണ് അനുവെന്ന് പറഞ്ഞ് മറ്റുള്ളവർ എരിതിയിൽ എണ്ണ ഒഴിക്കുന്നുമുണ്ട്. താനാണോ ഇക്കാര്യം പറഞ്ഞതെന്ന് ശൈത്യ ആര്യനോട് ചോദിക്കുന്നുണ്ട്. ഇല്ലെന്ന് എല്ലാവരും കേൾക്കേ ആര്യൻ പറയുന്നുണ്ട്. 'ഈ കഥ അറിയാത്ത ആരാണ് ഉള്ളത്. കള്ളമൊന്നും അല്ലല്ലോ സത്യമില്ലേ. ഈ കാര്യം കേരളത്തിലെ എല്ലാവർക്കും അറിയാം', എന്നും ആര്യൻ പരിഹാസത്തോടെ പറയുന്നുണ്ട്. എന്തായാലും ഈ പ്രശ്നം വലിയ രീതിയില്‍ തന്നെ ചര്‍ച്ചയാകാന്‍ സാധ്യതയേറെയാണ്.
Bigg Boss Malayalam season 7 contestants Anu Shaitya's friendship leads to a major rift