(moviemax.in)ഇൻസ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ വലിയ ജനശ്രദ്ധ നേടിയവരാണ് ഉപ്പും മുളകും ലെെറ്റ് ഫാമിലി. അടുത്തിടെയായിരുന്നു കുടുംബത്തിലെ രണ്ടാമത്തെ മകൾ നന്ദനയുടെ ഒളിച്ചോടിയുള്ള വിവാഹം. ഗോകുലിനൊപ്പമുള്ള വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം വീട്ടുകാർ നടത്തിത്തരില്ലെന്ന് ഉറപ്പായപ്പോൾ താൻ സ്വന്തം ഇഷ്ടപ്രകാരം പോകുകയായിരുന്നു എന്നാണ് നന്ദന പറയുന്നത്.
ഭർത്താവ് ഗോകുലിനൊപ്പം സന്തോഷകരമായാണ് നന്ദനയിപ്പോൾ ജീവിക്കുന്നത്. തന്റെ പുതിയ വ്ലോഗിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് നന്ദന നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ട് പേരു തമ്മിലുള്ള പ്രായ വ്യത്യാസം എത്രയാണ്, വീട് വെക്കാനുള്ള പ്ലാനുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് വന്നിരിക്കുന്നത്.
ഞങ്ങൾ തമ്മിൽ മൂന്ന് വയസിന്റെ വ്യത്യാസമുണ്ട്. വീടിന്റെ കാര്യം ഇപ്പോഴൊന്നും ഞങ്ങൾ നോക്കുന്നില്ല. നല്ല രീതിയിൽ കുടുംബം ഒന്നിച്ച് പോകുന്നു. അതൊക്കെ നോക്കാൻ ഞങ്ങൾക്ക് മക്കളൊക്കെയുണ്ടായി വർഷങ്ങൾ കുറേ കഴിയണം. വീട് വെക്കണമെങ്കിൽ വീട് വെക്കും. ഇവിടെ നിൽക്കുകയാണെങ്കിൽ ഇവിടെ നിൽക്കും. ഇപ്പോൾ അനിയൻ ഗൾഫിൽ ആണ്. ഒന്നും പറയാൻ പറ്റില്ല. ഇപ്പോൾ അതൊന്നും തീരുമാനിക്കേണ്ട കാര്യമില്ലല്ലോ. ഞങ്ങളുടെ ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്നും ഇരുവരും പറയുന്നു.
അമ്മയെയും അച്ഛനെയും ചേച്ചിയെയും കാണാൻ തോന്നുന്നില്ലേ എന്ന ചോദ്യത്തിനും ഇവർ മറുപടി നൽകി. തോന്നാറുണ്ട്. ഇല്ലെന്ന് പറയുന്നില്ലെന്നാണ് നന്ദന നൽകിയ മറുപടി. ഭർത്താവിന്റെ വീട്ടിലെ ജോലികൾ മാത്രം ചെയ്ത് ജീവിക്കുകയാണോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. സത്യം പറഞ്ഞാൽ രാവിലെ എഴുന്നേറ്റാൽ അമ്മയെ അടുക്കളയിൽ സഹായിക്കും. പിന്നെ അടിച്ച് വാരി തുടയ്ക്കൽ, തുണി കഴുകുക വീട് വൃത്തിയാക്കുക തുടങ്ങി കുറേ പണികളുണ്ട്.
വീട്ടിലത്തെ പണികൾ കഴിഞ്ഞ് ഉച്ച തൊട്ട് ഇൻസ്റ്റയിൽ പ്രൊമോഷൻ ഷൂട്ടിംഗും കാര്യങ്ങളുമായിരിക്കും. അതിൽ നിന്നായാലും നമുക്ക് വരുമാനം ഉണ്ടല്ലോ. വീട്ടിൽ നിന്നിട്ടും അങ്ങനെയുള്ള വരുമാനം ലഭിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ടെന്ന് നന്ദന പറയുന്നു. ഇതേക്കുറിച്ച് നന്ദനയുടെ ഭർത്താവും സംസാരിച്ചു. അതൊരു ഭാഗ്യമാണ്. നമ്മുടെ നാട്ടിൽ മാസം 10000 രൂപയ്ക്ക് ജോലി ചെയ്യുന്നവരുണ്ട്. ഒരു ദിവസം കിട്ടുന്നത് തുച്ഛമായ പണമായിരിക്കും.
സോഷ്യൽ മീഡിയയിലൂടെ പണം ലഭിക്കുന്നു. നിങ്ങളും ഇത് പോലെ സോഷ്യൽ മീഡിയയിലേക്ക് വരണമെന്ന് ഗോകുൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വരണമെന്ന് മക്കൾ അച്ഛനമ്മമാരോട് ആഗ്രഹം പറയുന്നത് കേട്ടിട്ടുണ്ട്. ചിലർ സമ്മതിക്കും. ചിലർ സമ്മതിക്കില്ല. സപ്പോർട്ട് ചെയ്യണമെന്നാണ് ഞാൻ പറയുക.
നല്ല രീതിയിൽ വീഡിയോകൾ ഇടുകയാണെങ്കിൽ നല്ല രീതിയിൽ വരുമാനം ഉണ്ടാകും. വീട്ടിലെ ജോലികൾ കഴിഞ്ഞ് ഇത് ചെയ്യുമ്പോൾ സ്ട്രഗിൾ ആയി തോന്നും. എന്നാൽ പോലും നമ്മുടേതായ വരുമാനം കയ്യിൽ വരുമ്പോൾ ആത്മവിശ്വാസമാണ്. എന്റെ കാര്യങ്ങൾ ചെയ്യാൻ എനിക്കിപ്പോൾ വേറെ ആരെയും നോക്കേണ്ടെന്നും നന്ദന പറഞ്ഞു.
Nandana of Uppum Mulakum lite Family answers fans' questions about her married life in new vlog