ട്രെയിനിൽ വെച്ചുള്ള യാത്രയിൽ അച്ഛൻ വല്ലാതെ മോശമായി പെരുമാറി, എന്നെ ചവിട്ടി, എന്റെ ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു അച്ഛൻ' -വേദ് ലക്ഷ്മി

ട്രെയിനിൽ വെച്ചുള്ള യാത്രയിൽ അച്ഛൻ വല്ലാതെ മോശമായി പെരുമാറി, എന്നെ ചവിട്ടി, എന്റെ ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു അച്ഛൻ' -വേദ് ലക്ഷ്മി
Sep 4, 2025 02:47 PM | By Jain Rosviya

(moviemax.in)ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മികച്ച മത്സരാർത്ഥിയാണ് ആർക്കിടെക്റ്റും മാർക്കറ്റിംഗ് വിദഗ്ധയും നടിയുമായ വേദ് ലക്ഷ്മി. അഞ്ച് വൈൽഡ് കാർഡുകളിൽ ഒരാളായാണ് വേദ് ലക്ഷ്മി ബി​ഗ് ബോസിലെത്തിയത്. കഴിഞ്ഞ ദിവസം ഹൗസിൽ വെച്ച് ടാസ്ക്കിന്റെ ഭാ​ഗമായി തന്റെ ജീവിത കഥയെ കുറിച്ച് ലക്ഷ്മി പറഞ്ഞിരുന്നു. സ്വന്തം അച്ഛനിൽ നിന്നും ഉണ്ടായ മോശം അനുഭവം ലക്ഷ്മി പങ്കുവെച്ചു.

'ഞാൻ വേദ്ലക്ഷ്മി... ശരിക്കുമുള്ള പേര് ലക്ഷ്മി ഹരികൃഷ്ണൻ എന്നാണ്. എനിക്ക് പത്ത് വയസുള്ളപ്പോഴാണ് എന്റെ അച്ഛന് പാരനോയിഡ് സ്കീസോഫ്രീനിയ എന്ന മെന്റൽ ഹെൽത്ത് ഇഷ്യു ഉണ്ടെന്ന് കണ്ടെത്തുന്നത്. അതിനുശേഷം ഞങ്ങൾ രണ്ട് മക്കളും ഒരു പ്രായത്തിൽ എത്തും വരെ എന്റെ മാതാപിതാക്കൾ ഒരുമിച്ച് തന്നെയായിരുന്നു. ഞാൻ ‍ഡി​ഗ്രി പൂർത്തിയാക്കും വരെ അതായത് എനിക്ക് ഒരു 22, 23 വയസാകും വരെ അവർ ഒരുമിച്ചായിരുന്നു.

അതിനുശേഷം അവർക്ക് ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. മാത്മല്ല രണ്ടുപേരും സെപ്പറേറ്റായി താമസിക്കാൻ തുടങ്ങി. ഒരു ദിവസം ഡി​ഗ്രിയുടെ സർട്ടിഫിക്കറ്റ് വാങ്ങാനായി ഞാൻ എന്റെ അച്ഛന്റെ കൂടെ പോവുകയായിരുന്നു. കർണാടകയിലെ ബെൽ​ഗാമിലായിരുന്നു എന്റെ യൂണിവേഴ്സിറ്റി. ട്രെയിനിലായിരുന്നു ഞങ്ങളുടെ യാത്ര. ആ യാത്രയിൽ പൈസയൊന്നും ഞാൻ കയ്യിൽ കരുതിയിരുന്നില്ല.

കാരണം ഞാൻ എന്റെ അച്ഛന്റെ കൂടയാണല്ലോ യാത്ര ചെയ്യുന്നത്. വെറെ ഒന്നും കയ്യിലെടുക്കേണ്ട കാര്യമില്ല. ആകെ എന്റെ കയ്യിൽ ഞാൻ ധരിച്ചിരുന്ന ​ഗോൾഡിന്റെ ചെയിൻ മാത്രമെ ഉണ്ടായിരുന്നുള്ളു. യാത്ര പാതിവഴിയിൽ എത്തിയപ്പോൾ അച്ഛൻ എന്നെ പൂർണമായും ഒഴിവാക്കാൻ തുടങ്ങി. എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്ക് അറിയാത്ത അവസ്ഥ. അച്ഛൻ എന്നെ ഒഴിവാക്കാനായി ചവിട്ടുന്നുണ്ട്. വിന്റോ സീറ്റിലായിരുന്നു ഞങ്ങൾ രണ്ടുപേരും ഇരുന്നത്.

അച്ഛൻ വല്ലാതെ മോശമായി എന്നോട് പെരുമാറി. ഈ ലോകത്ത് എന്റെ മോസ്റ്റ് ഫേവറേറ്റ് പേഴ്സൺ അച്ഛനായിരുന്നു. അച്ഛന്റെ മോസ്റ്റ് ഫേവറേറ്റ് പേഴ്സൺ ഞാനുമായിരുന്നു. പക്ഷെ അച്ഛന്റേയും അമ്മയുടേയും സെപ്പറേറ്റ് സ്റ്റേജ് വന്നപ്പോൾ പെൺകുട്ടികൾ ആയതുകൊണ്ടും ഞങ്ങൾ അമ്മയുടെ ‌കൂടെ നിൽക്കുന്നുവെന്ന കാര്യവും വെച്ചിട്ട് അച്ഛൻ ഞങ്ങൾക്ക് എതിരായി. ആ ഒരു യാത്രയ്ക്കിടെ പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ ഞാൻ കടന്ന് പോയി.

മാം​ഗ്ലൂരിൽ ആയിരുന്നു എനിക്ക് പോയി ഇറങ്ങേണ്ടിയിരുന്നത്.കാസർ​ഗോഡ് ഇറങ്ങേണ്ടിയിരുന്ന അഡ്വക്കേറ്റായ ഒരാൾ ഞാൻ കരയുന്നത് കണ്ടിട്ടും വാതിലിന് അരികിൽ നിൽക്കുന്നത് കണ്ടിട്ടും ഞാൻ ട്രെയിനിൽ നിന്നും ചാടുമോയെന്ന് ഭയന്ന് അദ്ദേഹം യാത്ര എക്സ്റ്റന്റ് ചെയ്ത് മാം​ഗ്ലൂർ വരെ എനിക്കൊപ്പം വന്നു. ആ യാത്രയ്ക്കുശേഷം എന്റെ ജോലിയാകട്ടെ പഠനമാകട്ടെ ഞാൻ മുപ്പതിൽ എത്തും വരെ ജീവിച്ചത് എനിക്ക് പ്രാധാന്യം കൊടുത്തായിരുന്നില്ല.

എന്റെ അമ്മയ്ക്കും സഹോദരിക്കും ഞാൻ അനുഭവിച്ച അവസ്ഥ വരരുത് എന്ന് കരുതി അവർക്ക് മാത്രം പ്രാധാന്യം കൊടുത്തായിരുന്നു ഞാൻ ജീവിച്ചത്. പിന്നീട് ഞാൻ യുകെയിൽ പോയി പഠിച്ചു. എന്റെ ​ഗ്രാന്റ്പാരന്റ്സിന്റെ സപ്പോർട്ട് ഉണ്ടായിരുന്നു. പിന്നീട് എന്റെ കല്യാണം കഴിഞ്ഞു. പക്ഷെ അതിനും അച്ഛന്റെ സഹകരണം ഉണ്ടായിരുന്നില്ല. ലൈഫിൽ എനിക്ക് ഒരുപാട് ചലഞ്ചസ് നേരിടേണ്ടി വന്നിരുന്നു.

ജീവിതത്തിൽ ഒരുപാട് ചലഞ്ചസ് ഉണ്ടായപ്പോഴും ഞാൻ മുന്നോട്ട് പോയതും എന്നെ മാറ്റി മറിച്ചതും അന്ന് ട്രെയിനിൽ വെച്ചുണ്ടായ അനുഭവമാണ്. എനിക്ക് മകനുണ്ടായ ശേഷമാണ് ഞാൻ എനിക്ക് മുൻ​ഗണന കൊടുത്ത് തുടങ്ങിയത്. പാരന്റ്സ് ഹാപ്പി ലൈഫ് ലീഡ് ചെയ്താൽ മാത്രമെ കുട്ടികൾക്കും ആ ഹാപ്പിനെസ് കിട്ടുകയുള്ളു. അതുപോലെ സുഹൃത്തുക്കൾക്കും വലിയ പ്രധാന്യം എന്റെ ജീവിതത്തിലുണ്ട്. അവരാണ് എനിക്ക് ഏറ്റവും കൂടുതൽ ആത്മധൈര്യം നൽകുന്നവർ' എന്നും ലക്ഷ്മി പറയുന്നു.





Bigg Boss contestant Ved Lakshmi shares bad experience with her father

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup