വെനീസ്: (moviemax.in)ഇറ്റലിയിലെ വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ച് ദ വോയ്‌സ് ഓഫ് ഹിന്ദ് രജബ്’ ചിത്രം. ഗാസയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിനുമുൻപുള്ള അവസാനനിമിഷങ്ങളെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിന് 23 മിനിറ്റോളം എഴുന്നേറ്റുനിന്ന് കൈയടിച്ച് കാണികൾ. ‘പലസ്തീനെ സ്വതന്ത്രമാക്കൂ’വെന്ന് കാണികൾ മുദ്രാവാക്യം മുഴക്കി.
2024 ജനുവരി 29-ന് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദ് രജബ് എന്ന അഞ്ചുവയസ്സുകാരിയുടെ കഥപറയുന്ന ചിത്രം ഫ്രാങ്കോ-ടുണീഷ്യൻ സംവിധായക കൗത്തർ ബെൻ ഹനിയയാണ് സംവിധാനംചെയ്തത്. കുടുംബത്തോടൊപ്പം ഗാസാ നഗരത്തിൽനിന്ന് രക്ഷപ്പെടാൻശ്രമിക്കുമ്പോഴാണ് കുഞ്ഞുഹിന്ദും കുടുംബവും സഞ്ചരിച്ച കാറിനുനേരേ ഇസ്രയേലിന്റെ ആക്രമണമുണ്ടാകുന്നത്.
https://x.com/FilmUpdates/status/1963285550775111732
മണിക്കൂറുകളോളം റെഡ് ക്രസന്റുകാരോട് ഹിന്ദ് നടത്തിയ ഫോൺവിളികൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ സംഭാഷണങ്ങൾ ചിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഹിന്ദിന്റെയും ആറ് ബന്ധുക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ ഇരകളുടെ ശബ്ദമാവുകയാണ് ചിത്രത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഹനിയ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ഈ ചിത്രം തുണയ്ക്കട്ടെയെന്ന് ഹിന്ദിന്റെ അമ്മ വിസ്സാം ഹമദ പറഞ്ഞു.
The film The Voice of Hind Rajab at the Venice Film Festival in Italy