'ഓലയി‌ട്ട്, ചാണകം മെഴുകിയ വീട്ടിലായിരുന്നു വളർന്നത്, ആദ്യ പ്രതിഫലം പത്തിന്റെ നോട്ടാക്കി എല്ലാവർക്കും കൊടുത്തു' -അനുമോൾ

'ഓലയി‌ട്ട്, ചാണകം മെഴുകിയ വീട്ടിലായിരുന്നു വളർന്നത്, ആദ്യ പ്രതിഫലം പത്തിന്റെ നോട്ടാക്കി എല്ലാവർക്കും കൊടുത്തു' -അനുമോൾ
Sep 3, 2025 06:40 PM | By Jain Rosviya

(moviemax.in)ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് മുപ്പത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുന്നതിനി‌ടെ തന്റെ ജീവിതകഥ പറഞ്ഞ് അനുമോൾ. ജീവിതകഥയിൽ ആദ്യമായി അച്ഛൻ എന്ന ഓപ്ഷൻ ആയിരുന്നു അനുമോൾക്ക് ലഭിച്ചത്. ഇമോഷണലായാണ് അച്ഛനെ കുറിച്ച് അനു സംസാരിച്ചതും.

''അച്ഛന്‍റെ പേര് സതീഷ് എന്നാണ്. അച്ഛന്‍ എന്റെ പ്രാണനാണ്. എല്ലാ മക്കൾക്കും അച്ഛനെന്ന് പറയുമ്പോൾ പ്രാണനായിരിക്കും. എന്നെ ഒരുപാ‌ട് കഷ്ടപ്പെട്ട് വളർത്തിയ ആളാണ്. ഓലയി‌ട്ട്, ചാണകം മെഴുകിയൊരു വീട്ടിലായിരുന്നു ഞാനും ചേച്ചി അഖിലയും അമ്മയും അച്ഛനും ജീവിച്ചത്. എന്റെ അച്ഛന്റെ ആദ്യത്തെ ജോലി ടാപ്പിം​ഗ് ആയിരുന്നു. രാവിലെ രണ്ട് മണിക്കൊക്കെ അച്ഛൻ ജോലിക്കായി പോകും''.

''രണ്ട് പെൺകുട്ടികളാണ് വളർന്ന് വരുന്നതെന്ന് മനസിലാക്കിയ അച്ഛൻ കരിപ്പെട്ടി ബിസിനസ് തുടങ്ങി. അച്ഛൻ തമിഴ്നാട്ടിൽ പോയി കരിപ്പെട്ടി എടുത്ത് കടകളില്‍ കൊണ്ടുപോയി സെയിൽ ചെയ്യും. അദ്ദേഹത്തോടൊപ്പം ഞാനും പോകാറുണ്ടായിരുന്നു. തിരുവനന്തപുരത്തുള്ള പല കടകളിലും അച്ഛൻ കരിപ്പെട്ടി കൊ‌ടുക്കാറുണ്ട്''.

''നിലവിൽ ആ ബിസിനസൊക്കെ ഞാൻ തന്നെ നിർത്തിച്ച് അമ്മയേയും അച്ഛനേയും എന്റെ രണ്ട് മക്കളെ പോലെയാണ് കൊണ്ടുപോകുന്നത്. ഈ ജോലി എല്ലാം ചെയ്താണ് സ്വന്തമായിട്ടൊരു വീട് വച്ചത്. വേറെ ആൾക്കാരോട് സഹായം ചോദിച്ചും അച്ഛൻ പോയിട്ടില്ല. ഇതുവരെ 100 രൂപ പോലും അച്ഛന്‍ ആരുടേയും കയ്യിൽ നിന്നും കടം വാങ്ങിയിട്ടില്ല. ഒരു കുറവും ഞങ്ങൾക്ക് വരുത്തിയില്ല. ഇത്രയും നാൾ അച്ഛന്റെ പേരിലാണ് ഞാൻ അറിയപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അച്ഛൻ എന്റെ പേരിലാണ് അറിയപ്പെടുന്നത്. അതിൽ അഭിമാനമുണ്ടെനിക്ക്''.

''തിരുവനന്തപുരം ആര്യനാടുള്ള ചേരപ്പള്ളിയാണ് എന്റെ സ്ഥലം. ഡി​ഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ ഇന്റസ്ട്രിയിലേക്ക് വരുന്നത്. ആദ്യമായി ഞാൻ അഭിനയിച്ചപ്പോൾ കിട്ടിയ പൈസ 1000 രൂപയാണ്. അതിനെ കടയിൽ കൊടുത്ത് 10ന്റെ നോട്ടാക്കി എന്റെ ആദ്യ ശമ്പളം എന്ന നിലയിൽ എല്ലാവർക്കും കൊടുത്തു''.

''എന്നെ ഇന്റസ്ട്രിയിൽ നിന്നും പുറത്താക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. ഒരു ടെലിവിഷൻ ഷോയിൽ വന്ന ശേഷമാണ് എനിക്ക് കുറച്ച് മാറ്റങ്ങൾ വന്ന് തുടങ്ങിയത്. കത്തിക്കയറിയത്. അതിലും എന്നെ ഒരുപാട് പേർ അടിച്ചിടാൻ നോക്കി. എവിടെ പോയാലും സത്യസന്ധമായി നിൽക്കുകയാണെങ്കിൽ നമുക്ക് നല്ലത് മാത്രമെ സംഭവിക്കൂ. ഇപ്പോഴും അതിൽ ഞാൻ വിശ്വസിക്കുന്നുണ്ട്'', എന്നായിരുന്നു അനുമോളു‌ടെ വാക്കുകൾ.



Anumol tells his life story on Bigg Boss Malayalam season seven

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup